Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ സച്ചിന്‍ ബാറ്റിംഗ് പ്രാക്ടീസ് ചെയ്തില്ലെന്ന്

ദില്ലി: 2003 ലോകകപ്പില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയില്ലെന്ന് സഹതാരം രാഹുല്‍ ദ്രാവിഡ്. സാധാരണ ഗതിയില്‍ മറ്റെല്ലാ കളിക്കാരെയും കൂടുതല്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന സച്ചിനെക്കുറിച്ച് ദ്രാവിഡിന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിക്കുന്നതായി. ടൂര്‍ണമെന്റില്‍ ഉടനീളം സച്ചിന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്തതേയില്ല. ഒരു പന്ത് പോലും സച്ചിന്‍ പ്രാക്ടീസ് ചെയ്തില്ല - ദ്രാവിഡ് പറയുന്നു.

പ്രാക്ടീസ് ചെയ്താലും ഇല്ലെങ്കിലും 2003 ലോകകപ്പിലെ ടോപ് സ്‌കോറര്‍ സച്ചിനായിരുന്നു. ഷോയിബ് അക്തറിനെയും വസിം അക്രത്തെയും തച്ചുതകര്‍ന്ന 98 റണ്‍സ് ഇന്നിംഗ്‌സൊക്കെ സച്ചിന്‍ കളിച്ചത് ഈ ലോകകപ്പിലാണ്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും സച്ചിന്‍ മാന്‍ ഓഫ് ദ സീരിസായി. 673 റണ്‍സാണ് സച്ചിന്‍ ഈ ലോകകപ്പില്‍ നേടിയത്. ഇതൊരു ലോകകപ്പ് റെക്കോര്‍ഡ് കൂടിയാണ്.

sachin

ഇനി എന്തുകൊണ്ടാണ് സച്ചിന്‍ ബാറ്റിംഗ് പ്രാക്ടീസിന് വസമ്മതിച്ചത്. സഹകളിക്കാരായ തങ്ങളും സച്ചിന്‍ ബാറ്റിംഗ് പ്രാക്ടീസ് മുടക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു എന്നാണ് ദ്രാവിഡ് പറയുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സച്ചിന്‍ പറഞ്ഞത് ഇങ്ങനെ. താനിപ്പോള്‍ നല്ല ഫോമിലാണ്. നെറ്റ്‌സില്‍ പ്രാക്ടീസ് നടത്തി ഈ ടച്ച് കളഞ്ഞാല്‍ ശരിയാകില്ല. ഇങ്ങനെ കളിച്ചാല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറ്റും - പറഞ്ഞത് പോലെ തന്നെ സച്ചിന്‍ ചെയ്തു - ദ്രാവിഡ് ഓര്‍ക്കുന്നു.

ബാറ്റിംഗ് പരിശീലനം നടത്തിയില്ലെങ്കിലും നെറ്റ്‌സില്‍ സച്ചിന്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. ഇത്രയും കാലം കൂടെ കളിച്ചവരില്‍ ഏറ്റവും മഹാനായ കളിക്കാരന്‍ എന്നാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡ് സച്ചിനെ വിളിക്കുന്നത്. സച്ചിന്‍ കളിക്കുന്നത് കണ്ടാണ് തങ്ങള്‍ക്കും കളിക്കാന്‍ തോന്നിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന് പറ്റുമെങ്കില്‍ തനിക്കും അത് ചെയ്യാന്‍ ശ്രമിക്കണമെന്ന് തോന്നി.

Story first published: Tuesday, August 5, 2014, 15:33 [IST]
Other articles published on Aug 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+