Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ മറഡോണയോടേ താരതമ്യപ്പെുത്താനാവൂ: ഗാംഗുലി

ദില്ലി: സച്ചിന്‍...സച്ചിന്‍...സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ആരാധനലക്ഷങ്ങള്‍ എത്രതവണ ഈ പേരുമാത്രം മന്ത്രിച്ചെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല. സച്ചിന് മുന്നെ നടന്നവര്‍ക്കും പിന്നെ വന്നവര്‍ക്കും അദ്ദേഹത്തെ മാതൃകയാക്കണം എന്നേ പറായനുണ്ടായിരുന്നുള്ളു.

24 വര്‍ഷം നീണ്ടു നിന്ന സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിന് കഴിഞ്ഞ ദിവസം വാങ്കഡൈ സ്റ്റേഡിയത്തില്‍ തരിശ്ശീല വീണു. പക്ഷെ എന്നിട്ടും സച്ചിന്റെ പേരുമാത്രം എങ്ങും. പലരും ഇപ്പോഴും സച്ചിനെ ചില പ്രമുഖരുമായി താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Sachin and Ganguly

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് മറഡോണയാണെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറയുന്നത്. സച്ചിനെ മറഡോണയോട് മാത്രമെ താരതമ്യപ്പെടുത്താന്‍ കഴിയൂ എന്നും ഇരുവരും അവരുടെ മേഖലയില്‍ ജീനിയസുകളായിരുന്നെന്നും ഗാംഗുലി പറഞ്ഞു.

സച്ചിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നു. അദ്ദേഹമൊരിക്കലും കമന്ററി റൂമിലേക്ക് വരുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സച്ചിന്‍ ഇനിയും ക്രിക്കറ്റ് കളിക്കണം, അദ്ദേഹം തിരിച്ചുവരണം എന്നാണ് എന്റെ ആഗ്രഹം- ഗാംഗുലി പറഞ്ഞു

Story first published: Sunday, November 17, 2013, 16:56 [IST]
Other articles published on Nov 17, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+