ക്രിക്കറ്റിലെ 10 അത്ഭുതങ്ങള്‍, കാണാതെ പോകരുത് ഈ പട്ടിക!
ആരാധകരുടെ കളിയാണ് ക്രിക്കറ്റ്. കളിക്കാരനില്‍ നിന്നും ക്രിക്കറ്റ് താരത്തെ ദൈവത്തിലേക്ക് ഉയര്‍ത്തുന്ന ആരാധകരില്ലെങ്കില്‍ പിന്നെ ഈ കളിയില്ല. അതുപോലെ തന്നെ കണക്കുകളുടെയും റെക്കോര്‍ഡുകളുടെയും കൂടി കളിയാണിത്. അനങ്ങിയാല്‍ പോലും റെക്കോര്‍ഡുകള്‍ ഉള്ള കളി എന്ന ചീത്തപ്പേരും ക്രിക്കറ്റിനുണ്ട്.
എന്നാല്‍ ഒരു നൂറ്റാണ്ടിലധികമായി നടക്കുന്ന ഈ ക്രിക്കറ്റ് കളിയില്‍ നിന്നും ഈ പത്ത് പേരെ വ്യത്യസ്തരാക്കുന്ന ചില കാര്യങ്ങളുണ്ട്. വിജയിക്കുന്നവരെ മാത്രം ആഘോഷിക്കുന്ന ക്രിക്കറ്റ് കളിയില്‍ ഈ പത്ത് പേര്‍ വ്യത്യസ്തരാകുന്നത് എങ്ങനെയാണ് എന്ന് നോക്കൂ. അപൂര്‍വ്വമായ റെക്കോര്‍ഡുകളുടെ ഉടമകളാണ് ഈ പത്ത് പേര്‍.

സച്ചിന്‍ - നൂറില്‍ നൂറ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറി തികച്ച ഏക ബാറ്റ്‌സ്മാന്‍, ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍.

മുരളി - വിക്കറ്റുകളുടെ രാജാവ്
റണ്‍സില്‍ സച്ചിനാണ് രാജാവെങ്കില്‍ വിക്കറ്റിന്റെ കാര്യത്തില്‍ അത് മുത്തയ്യ മുരളീധരനാണ്. ടെസ്റ്റില്‍ 800 വിക്കറ്റുകളുണ്ട് മുരളിക്ക്

ലാറ - കരീബിയന്‍ പ്രിന്‍സ്
ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത റെക്കോര്‍ഡ് കരിബീയന്‍ രാജകുമാരനായ ബ്രയാന്‍ ചാള്‍സ് ലാറയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരെ 400 നോട്ടൗട്ട്

രോഹിത് - ലേസി എലഗന്റ്
ടെസ്റ്റില്‍ ലാറയുടെ പേരിലുള്ള റെക്കോര്‍ഡ് ഏകദിനത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയുടെ പേരിലാണ്. ഒരു ഇന്നിംഗ്‌സില്‍ 264 റണ്‍സ്

യുവരാജ് - സിക്‌സര്‍ വീരന്‍
12 പന്തില്‍ അര്‍ധസെഞ്ചുറി. ക്രിക്കറ്റിന്റെ ഏതൊരു ഫോര്‍മാറ്റിലും ഇതിലും വേഗത്തില്‍ ആരും 50 അടിച്ചിട്ടില്ല.

ഡിവില്ലിയേഴ്‌സ് - തീപ്പൊരി
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗം കൂടിയ സെഞ്ചുറി ഇവിടെയാണ്. ദക്ഷിണാഫ്രിക്കക്കാരന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ പേരില്‍, 31 പന്തിലാണ് സംഭവം.

മലിംഗ - നാലില്‍ നാല്
സച്ചിന് നൂറില്‍ നൂറാണെങ്കില്‍ മലിംഗയ്ക്ക് നാലില്‍ നാലാണ്. 2007 ലോകകപ്പിലാണ് ദക്ഷിണാഫ്രിക്കയ്്‌ക്കെതിരെ മലിംഗ 4 പന്തില്‍ 4 വിക്കറ്റ് വീഴ്ത്തിയത്

പോണ്ടിംഗ് - വിശ്വവിജയി
ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങളുള്ള ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗാണ്. 108 ടെസ്റ്റ് വിജയങ്ങളുടെ പെരുമയുണ്ട് പോണ്ടിംഗിന്

എന്തൊരു കൂട്ടുകെട്ട്
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. സങ്കക്കാരയും ജയവര്‍ധനെയും ചേര്‍ന്ന് അടിച്ചത് 624 റണ്‍സ്

ഒരേയൊരു ബ്രാഡ്മാന്‍
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി. നൂറിന് തൊട്ടുതാഴെ മാത്രം ശരാശരിയുമായി കളി നിര്‍ത്തിയ ബ്രാഡ്മാന്‍ തന്നെ ഇന്നും എന്നും ക്രിക്കറ്റിലെ ക്ലാസിന്റെ അളവുകോല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications