Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ താരങ്ങളെ കുത്തിനിറച്ച് കേരള രഞ്ജി ടീം റെഡി.. സച്ചിന്‍ നയിക്കും, സഞ്ജു, വിഷ്ണു, തമ്പി ഇന്‍!

തിരുവനന്തപുരം: നിലവില്‍ ഐ പി എല്‍ കോണ്‍ട്രാക്ട് ഉള്ള മുഴുവന്‍ കളിക്കാരെയും ഉള്‍ക്കൊള്ളിച്ച് കേരള രഞ്ജി ടീം പ്രഖ്യാപിച്ചു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുരിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുക. ഐ പി എല്ലിലെ മിന്നും താരങ്ങളായ സഞ്ജു സാസണ്‍, ബാസില്‍ തമ്പി എന്നിവരും ടീമിലുണ്ട്. ബാംഗ്ലൂരിന് വേണ്ടി ഐ പി എല്‍ 2017ല്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം കിട്ടിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദും ടീമില്‍ ഇടം പിടിച്ചു.

sachin-baby

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ കേരള താരമായ ടിനു യോഹന്നാനാണ് ഇത്തവണ ടീമിനെ പരിശീലിപ്പിക്കുന്നത്. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവരടങ്ങുന്ന ഫാസ്റ്റ് ബൗൡഗ് നിരയാണ് കേരള ടീമിന്റെ പ്രധാന ആകര്‍ഷണം. 140ന് മേല്‍ പന്തെറിയാന്‍ കഴിവുള്ളവരാണ് സന്ദീപും തമ്പിയും. മോശമല്ലാത്ത സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇത്തവണ കേരളത്തിനുണ്ട്.

റോബിന്‍ ഉത്തപ്പയെ കേരളത്തിലെത്തിക്കാന്‍ ഇത്തവണ കെ സി എ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പകരം തമിഴ്‌നാടിന്റെ അരുണ്‍ കാര്‍ത്തിക്കാണ് കേരളത്തിലെത്തിയത്. ജലജ് സക്‌സേനയെ കേരളം നിലനിര്‍ത്തി. രോഹന്‍ പ്രേം, മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, കെ മോനിഷ്, എം ഡി നിധീഷ്, പി രാഹുല്‍, മുഹമ്മദ് ആസിഫ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.

Story first published: Tuesday, September 19, 2017, 16:41 [IST]
Other articles published on Sep 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+