വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: റോബിന്‍ ഉത്തപ്പക്ക് ക്യാപ്റ്റന്‍സി നഷ്ടം; കേരള നായകനായി സച്ചിന്‍ തിരിച്ചെത്തി

കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും. 2018-19 സീസണില്‍ കേരളത്തെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലെത്തിച്ച നായകന്‍ സച്ചിനെ ബേബിയെ വീണ്ടും ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ കെസിഎ തീരുമാനിക്കുകയായിരുന്നു. സീനിയര്‍ താരം റോബിന്‍ ഉത്തപ്പയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാണ് പകരം സച്ചിനെ തിരികെയെത്തിച്ചത്. ഇന്ത്യന്‍ ദേശീയടീമിലടക്കം കളിച്ച് പരിചയസമ്പന്നനായ ഉത്തപ്പ ഈ സീസണിലാണ് കേരളത്തിലെത്തിയത്.

വിജയ് ഹസാരെ ട്രോഫിയില്‍ ട്രോഫിയില്‍ ഉത്തപ്പയുടെ കീഴിലിറങ്ങിയ കേരളം നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങ്ങിലും മോശം ഫോമിലുള്ള ഉത്തപ്പയ്ക്ക് കരുത്തായത് അന്താരാഷ്ട്ര മത്സരങ്ങളിലെ അനുഭവസമ്പത്താണ്. വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 112 റണ്‍സ് മാത്രമാണ് ഉത്തപ്പ നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 139 റണ്‍സാണ് ഉത്തപ്പയുടെ നേട്ടം. ഇതോടെയാണ് അദ്ദേഹത്തെ നായകനസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

sachin-baby

ബുംറയെ ട്രോളിയ റസാഖ് വീണ്ടും... ഇത്തവണ സാക്ഷാല്‍ കോലി, സച്ചിന്റെ ഏഴയലത്ത് വരില്ല!!ബുംറയെ ട്രോളിയ റസാഖ് വീണ്ടും... ഇത്തവണ സാക്ഷാല്‍ കോലി, സച്ചിന്റെ ഏഴയലത്ത് വരില്ല!!

കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിനുള്ള സച്ചിന്‍ തന്നെയാണ് ടീമിനെ നയിക്കാന്‍ യോഗ്യനെന്ന് കെസിഎ വൃത്തങ്ങള്‍ അറിയിച്ചു. 64 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2921 റണ്‍സും ഒമ്പത് വിക്കറ്റും 72 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2420 റണ്‍സും ഏഴ് വിക്കറ്റും 75ടി20യില്‍ നിന്ന് 1338 റണ്‍സും നാല് വിക്കറ്റും സച്ചിന്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. സഞ്ജും സാംസണ്‍, വിഷ്ണു വിനോദ് എന്നിവരടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ഇത്തവണയും കേരള നിരയിലുണ്ടാവും.

Story first published: Thursday, December 5, 2019, 17:44 [IST]
Other articles published on Dec 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X