വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും ദ്രാവിഡും നല്‍കിയത് ഒരേ ഉപദേശം... ആയുധം അത് തന്നെ, വെളിപ്പെടുത്തി ജയ്‌സ്വാള്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ജയ്‌സ്വാളായിരുന്നു

ദില്ലി: ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു ലഭിച്ച ഹീറേയാണ് ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച താരം ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതിനൊപ്പം പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫൈനലില്‍ ബംഗ്ലാദേശിനോട് ഇന്ത്യ പൊരുതി വീഴുകയായിരുന്നു.

ഇന്ത്യ- ന്യൂസിലാന്‍ഡ്: പയറ്റേണ്ടത് ഈ തന്ത്രം, കിവികളുടെ മുട്ടിടിക്കും... ലക്ഷ്മണിന്റെ ഉപദേശംഇന്ത്യ- ന്യൂസിലാന്‍ഡ്: പയറ്റേണ്ടത് ഈ തന്ത്രം, കിവികളുടെ മുട്ടിടിക്കും... ലക്ഷ്മണിന്റെ ഉപദേശം

കലാശപ്പോരില്‍ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ ബംഗ്ലാദേശ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ പതറിയപ്പോള്‍ പിടിച്ചുനിന്നത് ജയ്‌സ്വാള്‍ മാത്രമായിരുന്നു. 88 റണ്‍സാണ് ഫൈനലില്‍ താരം നേടിയത്. സെമി ഫൈനലില്‍ പാകിസ്താനെതിരേ സെഞ്ച്വറിയും ജയ്‌സ്വാള്‍ നേടിയിരുന്നു.

ഫൈനലിലെ പ്രകോപനം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഫൈനല്‍ കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫൈനലിനു ശേഷമാണ് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും കൈയേറ്റത്തിന്റെ വക്കിലെത്തുകയും ചെയ്തതത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ താരങ്ങള്‍ക്കു നേരെ അതിരുകടന്ന പെരുമാറ്റമായിരുന്നു ബംഗ്ലാദേശ് ബൗളര്‍മാരുടേത്. ഓരോ പന്തിനു ശേഷവും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ അവര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ജയ്‌സ്വാളിനൊപ്പം ദിവ്യാന്‍ഷ് സക്‌സേനയായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ദിവ്യാന്‍ഷ് സമ്മര്‍ദ്ദത്തിന് കീഴടങ്ങി വേഗം പുറത്തായപ്പോള്‍ ജയ്‌സ്വാള്‍ അതിജീവിച്ച് മുന്നേറുകയായിരുന്നു.

സച്ചിനും ദ്രാവിഡും ഉപദേശിച്ചു

ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും നല്‍കിയ ഉപദേശമാണ് ബംഗ്ലാദേശ് താരങ്ങളെ പ്രകോപനങ്ങളെ മറികടന്ന് മികച്ച സ്‌കോര്‍ നേടാന്‍ തന്നെ സഹായിച്ചതെന്നു ജയ്‌സ്വാള്‍ വെളിപ്പെടുത്തി. ബാറ്റ് കൊണ്ടായിരിക്കണം നീ എതിരാളികള്‍ക്കു മറുപടി നല്‍കേണ്ടത് എന്നായിരുന്നു ടൂര്‍ണമെന്റിനു മുമ്പ് സച്ചിനും ദ്രാവിഡും തന്നെ ഉപദേശിച്ചതെന്നു താരം പറയുന്നു.

ബാറ്റ് കൊണ്ട് മറുപടി

ദ്രാവിഡ് സാര്‍, സച്ചിന്‍ സാര്‍ എന്നിവര്‍ നല്‍കിയ ഉപദേശമാണ് ഫൈനലില്‍ തുണയായത്. കളിക്കളത്തില്‍ വായ കൊണ്ടാവരുത്, ബാറ്റ് കൊണ്ടായിരിക്കണം നീ എതിരാളികളോടു സംസാരിക്കേണ്ടതെന്നായിരുന്നു ഇരുവരും ഉപദേശിച്ചത്. ഇവരുടെ ഈ ഉപദേശം കളിക്കളത്തില്‍ എല്ലായ്‌പ്പോഴും ഓര്‍ക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് ബംഗ്ലാദേശ് കളിക്കാര്‍ പല തവണ സ്ലെഡ്ജ് ചെയ്തിട്ടും പ്രതികരിക്കാതിരുന്നതെന്നും ഒരു ദേശീയ മാധ്യമത്തോടു ജയ്‌സ്വാള്‍ വെളിപ്പെടുത്തി.

ചിരിച്ചു കൊണ്ട് നേരിട്ടു

ഫൈനലില്‍ ബംഗ്ലാദേശിന്റെ ബൗളര്‍മാര്‍ നിരവധി തവണ തനിക്കു നേരേ ആക്രോശിക്കുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തിട്ടും താന്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. കഴിയാവുന്നത്ര നേരം ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യുന്നതോടൊപ്പം ടീമിനു മികച്ച സ്‌കോര്‍ നേടിക്കൊടുക്കുകയുമായിരുന്നു ലക്ഷ്യം. ആ സമയത്ത് മനസ്സില്‍ ഈയൊരു ചിന്ത മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ഇനി ഐപിഎല്‍

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് ജയ്‌സ്വാള്‍. കഴിഞ്ഞ ലേലത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് 2.4 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയത്. ഐപിഎല്ലിലും മികച്ച പ്രകടനം തുടര്‍ന്ന് ദേശീയ ടീമില്‍ എത്തുകയാണ് ഇപ്പോള്‍ ജയ്‌സ്വാളിന്റെ ലക്ഷ്യം.

Story first published: Tuesday, February 18, 2020, 16:33 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X