വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ജനിക്കാത്ത താരങ്ങളോടൊപ്പം പിന്നീട് ഒരുമിച്ച് കളിക്കാന്‍ അവസരം ലഭിച്ച അഞ്ച് ഇതിഹാസ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

1

ക്രിക്കറ്റില്‍ രണ്ട് തലമുറയോടൊപ്പം കളിക്കുകയെന്നത് പറയുന്നത് എളുപ്പമല്ല. പ്രതിഭകള്‍ നിരവധി പുറത്തുള്ള ക്രിക്കറ്റില്‍ നീണ്ട കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ വലിയ മികവ് തന്നെ വേണ്ടിവരും. അതുകൊണ്ട് തന്നെ രണ്ട് തലമുറയോടൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ വളരെ വിരളമാണെന്ന് പറയാം. തന്റെ മക്കളുടെ പ്രായമുള്ളവരോടൊപ്പം പോലും ജഴ്‌സിയണിയാന്‍ ഭാഗ്യം ലഭിച്ചവരുമുണ്ട്. ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ജനിക്കാത്ത താരങ്ങളോടൊപ്പം പിന്നീട് ഒരുമിച്ച് കളിക്കാന്‍ അവസരം ലഭിച്ച അഞ്ച് ഇതിഹാസ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ലവരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരമാണ് ക്രിസ് ഗെയ്ല്‍. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടിയ അദ്ദേഹം ടി20യിലെ കിരീടം വെക്കാത്ത രാജവാണ്. വെസ്റ്റ് ഇന്‍ഡീസ് ടീമിനായി കളം നിറഞ്ഞ് നിന്ന ഇതിഹാസം തന്നെയാണ് ഗെയ്ല്‍. 1999ലാണ് ഗെയ്‌ലിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഗെയ്ല്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ജനിച്ചിട്ടില്ലാത്ത നസീം ഷായോടൊപ്പം പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് അദ്ദേഹം കളിച്ചത്. 2003ലാണ് പാകിസ്താന്‍ താരം ജനിച്ചത്. ക്യൂട്ട ഗ്ലാഡിയേറ്റേഴ്‌സിനായാണ് ഇരുവരും ഒന്നിച്ച് കളിച്ചത്. അന്ന് 18 വയസായിരുന്നു നസീം ഷായ്ക്കുണ്ടായിരുന്നത്.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

പാകിസ്താന്‍ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമാണ് ഷാഹിദ് അഫ്രീദി. 1996ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്. എന്നാല്‍ 1997ല്‍ ജനിച്ച ശ്രീലങ്കയുടെ അസിത ഫെര്‍ണാണ്ടോയ്‌ക്കൊപ്പം കളിക്കാന്‍ അഫ്രീദിക്ക് സാധിച്ചിട്ടുണ്ട്. ലങ്കാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണില്‍ ഗല്ലി ഗ്ലാഡിയേറ്റേഴ്‌സിനായാണ് രണ്ട് പേരും ഒരുമിച്ച് കളിച്ചത്. പരിമിത ഓവറില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ റെക്കോഡ് സൃഷ്ടിക്കാന്‍ അഫ്രീദിക്ക് സാധിച്ചിട്ടുണ്ട്.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1983ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നീ മോഹ റെക്കോഡുകളുമായാണ് അദ്ദേഹം തന്റെ കരിയര്‍ അവസാനിപ്പിച്ചത്. സച്ചിന്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ജനിക്കാത്ത ജസ്പ്രീത് ബുംറക്കൊപ്പം അദ്ദേഹം കളിച്ചിട്ടുണ്ട്. 1993ലാണ് ബുംറ ജനിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോഴാണ് രണ്ട് പേരും ഒന്നിച്ച് കളിച്ചത്. അന്ന് യുവപേസറായിരുന്നു ബുംറ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലും 2011ലും ഇന്ത്യ ലോകകപ്പ് കിരീടങ്ങള്‍ നേടിയപ്പോള്‍ യുവരാജ് സിങ്ങിന്റെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമായത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും വിസ്മയിപ്പിച്ച യുവരാജ് സിങ് 2000ലാണ് ഇന്ത്യന്‍ ടീമിനൊപ്പം അരങ്ങേറ്റം കുറിക്കുന്നത്. 2001ല്‍ ജനിച്ച മുജീബുര്‍ റഹ്‌മാനോടൊപ്പം കളിക്കാനാണ് യുവരാജിന് ഭാഗ്യം ലഭിച്ചത്. ഐപിഎല്ലിലാണ് ഇരുവരും ഒന്നിച്ച് കളിച്ചത്. പഞ്ചാബ് കിങ്‌സിനൊപ്പമാണ് ഇരുവര്‍ക്കും ഒന്നിച്ച് കളിക്കാന്‍ ഭാഗ്യം ലഭിച്ചത്.

ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

വളരെ ചെറുപ്പത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ഭാഗ്യം ലഭിച്ച താരമാണ് പാര്‍ഥിവ് പട്ടേല്‍. 2002ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 2002 ആഗസ്റ്റിലായിരുന്നു പാര്‍ഥിവിന്റെ അരങ്ങേറ്റം. 2002 ഒക്ടോബറില്‍ ജനിച്ച പ്രയാസ് റേ ബാര്‍മാനോടൊപ്പം കളിക്കാനുള്ള ഭാഗ്യമാണ് പാര്‍ഥിവിന് ലഭിച്ചത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ് രണ്ട് പേരും ഒന്നിച്ച് കളിച്ചത്. ഇന്ത്യന്‍ ടീനില്‍ നേരത്തെ എത്താനായെങ്കിലും ടീമില്‍ സജീവമാകാന്‍ പാര്‍ഥിവിന് സാധിച്ചിരുന്നില്ല.

Story first published: Sunday, June 26, 2022, 21:15 [IST]
Other articles published on Jun 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X