ധക്ക: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ സാബിര്‍ റഹ്മാന്‍ മറ്റൊരു കുരുക്കില്‍. സോഷ്യല്‍ മീഡിയയിലൂടെ ആരാധകനെ അപമാനിച്ചതാണ് സാബിറിന് വിനയായിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ ആരാധകനെ അപമാനിച്ച താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ആറുമാസത്തേക്ക് വിലക്ക് ലഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സാബിറിന്റെ മോശം പെരുമാറ്റത്തിന് ആറു മാസത്തെ വിലക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). ബിസിബി ചീഫ് നസ്മുല്‍ ഹസന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ സാബിറിന്റെ വിലക്ക് പ്രാബല്യത്തില്‍ വരും. ഇതിനു മുമ്പും മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട താരം കൂടിയാണ് സാബിര്‍.