പുറത്തുനിന്നുള്ള സമ്മര്‍ദ്ദമല്ല കോലിയുടെ തീരുമാനത്തിന് പിന്നില്‍, തികച്ചും വ്യക്തിപരം- സാബ കരീം

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ സജീവമായി മുന്നോട്ട് പോകവെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരാട് കോലിയുടെ പ്രഖ്യാപനമെത്തിയത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുന്നു എന്നതാണ് കോലി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏവരേയും അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു ഇത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി നായകനായി തിളങ്ങുന്നതിനിടെയാണ് കോലി ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്.

 ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത്, എന്നാല്‍ വൈസ് ക്യാപ്റ്റനാര്? സാധ്യതാ പട്ടികയില്‍ മൂന്നുപേര്‍ ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത്, എന്നാല്‍ വൈസ് ക്യാപ്റ്റനാര്? സാധ്യതാ പട്ടികയില്‍ മൂന്നുപേര്‍

സമീപകാലത്തെ വിരാട് കോലിയുടെ ഫോം വളരെ മോശമായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി ഒരു ഫോര്‍മാറ്റിലും കോലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോലി ടി20 നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. കോലിയുടെ ടി20 നായകനായുള്ള അവസാന ടൂര്‍ണമെന്റായി ഇതോടെ യുഎഇ വേദിയാകുന്ന ടി20 ലോകകപ്പ് മാറും.

IPL 2021: ധോണി മഹാനായ നായകന്‍, താരങ്ങളെ മനസിലാക്കാന്‍ സവിശേഷ കഴിവ്- മുത്തയ്യ മുരളീധരന്‍

അതിനാല്‍ വിരാട് കോലിക്ക് നായകസ്ഥാനത്ത് നിന്ന് ഗംഭീര യാത്രയയപ്പ് നല്‍കാന്‍ സഹതാരങ്ങള്‍ ചേര്‍ന്ന് ടി20 ലോകകപ്പ് നേടണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബ കരീം. 'കോലിയുടെ തീരുമാനം വ്യത്യസ്തമായികത്തന്നെ പ്രതിഫലിക്കും. സഹതാരങ്ങളെല്ലാം ചേര്‍ന്ന് നായകസ്ഥാനത്ത് നിന്ന് കോലിക്ക് ഗംഭീര യാത്രയയപ്പ് നല്‍കാന്‍ ടി20 ലോകകപ്പ് കിരീടം നേടണം. അതാവും കോലിയും ആഗ്രഹിക്കുന്നത്. കാരണം ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാന്‍ വിരാട് കോലിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അവന് ഈ നേട്ടത്തിലേക്കെത്താനുള്ള മികച്ച അവസരമാണിത്'-സാബ കരീം പറഞ്ഞു.

IPL 2021: കാവ്യ മുതല്‍ അര്‍ഷിത വരെ, വൈറലായി മാറിയ 'മിസ്റ്ററി' സുന്ദരികളെയറിയാം

മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡിനൊപ്പം നായകനെന്ന റെക്കോഡും കോലിയുടെ പേരിലുണ്ട്. എന്നാല്‍ ഒരു ഫോര്‍മാറ്റിലും ഐസിസി കിരീടം അലമാരയിലെത്തിക്കാന്‍ കോലിക്കായില്ല. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ കളിച്ചിരുന്നെങ്കിലും ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റു. 2019ലെ ഏകദിന ലോകകപ്പില്‍ സെമിയിലാണ് പുറത്തായത്. ഭാഗ്യം തുണക്കാത്ത നായകനാണ് കോലിയെന്ന് പറയാം.

ദ്രാവിഡ്, ധോണി, കോലി, ഏറ്റവും മികച്ച നായകനാര്? റാങ്കിങ് നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന

എന്നാല്‍ ഏറെ നാളുകളായി രോഹിത് ശര്‍മക്കായി കോലി ടി20 നായകസ്ഥാനം വിട്ടുനല്‍കണമെന്ന ആവിശ്യം ഉയര്‍ന്നിരുന്നു. സമീപകാലത്തായി ഇത് വളരെ ശക്തമാവുകയും ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതിനെ വിമര്‍ശിച്ച് ബിസിസിഐ അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി വിരാട് കോലി തന്നെ ഇക്കാര്യം വ്യക്തമാക്കിയതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

പുറത്ത് നിന്ന് കോലി ടി20 നായകസ്ഥാനം ഒഴിയണമെന്ന ആവിശ്യം വളരെ അധികം ഉയരുന്നതിനാലാണ് കോലിയുടെ പെട്ടെന്നുള്ള തീരുമാനത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടും സാബ കരീം പ്രതികരിച്ചു. 'അത്തരത്തിലൊരു സംഭവം കോലിയെ ബാധിക്കാന്‍ സാധ്യതയുണ്ട് കരുതുന്നില്ല. രോഹിത് ശര്‍മയുമായി മികച്ച ബന്ധമാണ് കോലിക്കുള്ളത്. അതിനാല്‍ത്തന്നെ പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ ബാധിച്ചേക്കില്ല. ഇത് വ്യക്തിപരമായ തീരുമാനം മാത്രമായിരിക്കും.

T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലി

മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്നത് പ്രയാസമായി ഇപ്പോള്‍ അവന് തോന്നിയിട്ടുണ്ടാവാം.ടീമുകള്‍ക്കൊപ്പമുള്ള സഞ്ചാരവും ബയോബബിളില്‍ കഴിയേണ്ടിവരുന്ന അവസ്ഥയുമെല്ലാം മടുപ്പിച്ചിട്ടുണ്ടാവും. കോലി ഇപ്പോള്‍ കുടുംബസ്ഥന്‍ കൂടിയാണ്. അതിനാല്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും നായകനായി മുന്നോട്ട് പോവുക പ്രയാസം തന്നെയാണ്. അവന്റെ ട്വീറ്റില്‍ വ്യക്തമായിത്തന്നെ കാര്യങ്ങള്‍ പറയുന്നുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും നായകനായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കോലി പറഞ്ഞത്. അതിനാല്‍ത്തന്നെ അവന്റെ തീരുമാനത്തെ ബഹുമാനിക്കുകയും മുന്നോട്ട് പോവുകയുമാണ് വേണ്ടത്'-സാബ കരീം പറഞ്ഞു.

IPL 2021: മംബൈ x സിഎസ്‌കെ ത്രില്ലര്‍ ആരു ജയിക്കും? വിധി നിര്‍ണയിക്കുക മൂന്നു പോരാട്ടങ്ങള്‍

IPL 2021: സഞ്ജുവിനെക്കൊണ്ടാവില്ല, രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല!- ഹോഗിന്റെ പ്രവചനം

കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് ഇപ്പോള്‍ കുഞ്ഞുണ്ട്. കുടുംബത്തെ ഒട്ടുമിക്ക പര്യടനങ്ങളിലും കോലി ഒപ്പം കൂട്ടാറുമുണ്ട്. തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വരുന്നതോടെ കുടുംബത്തെയും അത് പ്രയാസപ്പെടുത്തും. ടി20 നായകസ്ഥാനം ഒഴിഞ്ഞാല്‍ ആവിശ്യത്തിന് വിശ്രമമെടുക്കാന്‍ കോലിക്ക് സാധിക്കും. ഇതാവും ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ കോലിയെ പ്രേരിപ്പിച്ചിരിക്കുക.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 22 - October 28 2021, 07:30 PM
ഓസ്ട്രേലിയ
ശ്രീലങ്ക
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 17, 2021, 13:10 [IST]
Other articles published on Sep 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X