Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎസ് ധോണിക്കുള്ള ആദരവായി ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കണം; സാബ കരീം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച അദ്ദേഹം നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം കളത്തില്‍ നിറഞ്ഞ് നിന്നു. ലോക ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി 2020 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഐപിഎല്ലില്‍ കളി തുടരുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തോടുള്ള ആദരവായി ധോണി അണിഞ്ഞിരുന്ന ഏഴാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.

dhoni

ജൂലൈ ഏഴാം തീയ്യതി ധോണിയുടെ 40ാം ജന്മദിനമായിരുന്നു. ആരാധകരും സുഹൃത്തുക്കളുമെല്ലാം ധോണിയുടെ ജന്മദിനം ആഘോഷമാക്കിയപ്പോഴാണ് ഇത്തരമൊരു നിര്‍ദേശവുമായി സാബ കരീം എത്തിയത്. 'ധോണിയുടെ മാത്രമല്ല,ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍ അണിഞ്ഞിരുന്ന ജേഴ്‌സി നമ്പറുകളെല്ലാം പിന്‍വലിക്കണം. ആ ഇതിഹാസങ്ങളുടെ ജേഴ്‌സി നമ്പറുകള്‍ മറ്റാരും ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ഇങ്ങനെയാണെങ്കില്‍ ഇന്ത്യക്കായി മഹത്തായ സംഭാവനകള്‍ ചെയ്ത ക്രിക്കറ്റ് താരങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇക്കാര്യം ചെയ്യുന്നതിലൂടെ ഇതിഹാസ താരങ്ങള്‍ നല്‍കിയ സംഭാവനകളെ നമ്മള്‍ ബഹുമാനിക്കുക കൂടിയാണ് ചെയ്യുന്നത്'-സാം കരീം പറഞ്ഞു.

നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചപ്പോള്‍ ഇന്ത്യക്കായി അദ്ദേഹം അണിഞ്ഞിരുന്ന 10ാം നമ്പര്‍ ജഴ്‌സി ബിസിസി ഐ പിന്‍വലിച്ചിരുന്നു. സച്ചിന്‍ വിരമിച്ച ശേഷം ശര്‍ദുല്‍ ഠാക്കൂര്‍ 10ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് കളിക്കാനെത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ ജേഴ്‌സ് പിന്‍വലിച്ചത്.

വിരമിക്കലിന് ശേഷം ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നിലവില്‍ റാഞ്ചിയില്‍ കൃഷി ചെയ്യുന്നതിലാണ് അദ്ദേഹം ശ്രദ്ധ നല്‍കുന്നത്. ധോണിയുടെ പേരില്‍ നിരവധി കാര്‍ഷിക വിഭവങ്ങള്‍ കയറ്റുമതിയും ചെയ്യപ്പെടുന്നുണ്ട്. ധോണി കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ നിരവധി തവണ അദ്ദേഹം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ധോണിക്ക് വേണ്ടി വെടിയുടണ്ട വരെ കൊള്ളുമെന്ന് രാഹുൽ

'ധോണി വിരമിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അത്ര സജീവമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അദ്ദേഹം സേവനം ചെയ്യുന്നത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ അദ്ദേഹം നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. യുവതാരങ്ങളെ നിരീക്ഷിക്കുകയും കൃത്യമായ മാര്‍ഗത്തിലൂടെ പോകാന്‍ നയിക്കുകയും ചെയ്യാന്‍ ധോണിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തലത്തില്‍ ധോണിക്കിത് ചെയ്യാനായാല്‍ ഭാവി ഇന്ത്യന്‍ ടീമിനത് വളരെയധികം സഹായിക്കും'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 9, 2021, 10:45 [IST]
Other articles published on Jul 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+