വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

SA20 League: ഇന്ത്യക്കാര്‍ക്കു നോ എന്‍ട്രി, എന്നിട്ടും മുന്‍ നായകന്‍ എങ്ങനെയെത്തി? കാരണമറിയാം

ഉന്മുക്ത് ചാന്ദാണ് ലേലത്തിന്റെ ഭാഗമായത്

ഐപിഎല്‍ മാതൃകയില്‍ സൗത്താഫ്രിക്ക ആരംഭിക്കുന്ന ടി20 ഫ്രാഞ്ചൈസി ലീഗായ എസ്എ20 ലീഗിന്റെ പ്രഥമ സീസണിലേക്കുള്ള താരലേലം കഴിഞ്ഞ ദിവസം നടന്നിരുന്നു. കേപ്ടൗണില്‍ നടന്ന ആവേശകരമായ ലേലത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറു ടീമുകളും സജീവായി രംഗത്തുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ആറു ടീമുകളും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥയിലുള്ളതാണ് എന്നതാണ് രസകരമായ കാര്യം.

IND vs AUS T20: ഈ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലെങ്കില്‍ ചീട്ടുകീറും!, അറിയാംIND vs AUS T20: ഈ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലെങ്കില്‍ ചീട്ടുകീറും!, അറിയാം

1

എംഐ കേപ്ടൗണ്‍ (മുംബൈ ഇന്ത്യന്‍സ്), ജോബര്‍ഗ് സൂപ്പര്‍ കിങ്‌സ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), പാള്‍ റോയല്‍സ് (രാജസ്ഥാന്‍ റോയല്‍സ്), പ്രെട്ടോറിയ ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), സണ്‍റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കേപ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവയാണ് ടീമുകള്‍.

2

വിദേശത്തു നടക്കുന്ന ഫ്രാഞ്ചൈസി ലീഗുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും ബിസിസിഐ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷെ ലേലത്തി്ല്‍ ഇന്ത്യയുടെ ഒരാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദായിരുന്നു ഇത്. ബിസിസിഐയുടെ നിബന്ധനയുണ്ടായിട്ടും ചന്ദിനു എങ്ങനെയാണ് ഈ ലേലത്തിന്റെഭാഗമാവാന്‍ സാധിച്ചതെന്നു പരിശോധിക്കാം.

'1983ലെ വീരകഥ അവസാനിപ്പിക്കണം', സീനിയേഴ്‌സ് വന്ന് പറഞ്ഞു, വെളിപ്പെടുത്തി ഗംഭീര്‍

3

ഐപിഎല്ലിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ്. ഇതു കാത്തു സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ കളിക്കാരോടു മറ്റു വിദേശ ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ പങ്കെടുക്കരുതെന്നു ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ കളിക്കാര്‍ക്കു വിദേശത്തു നടക്കുന്ന റെഡ് ബോല്‍, 50 ഓവര്‍ മാച്ചുകളില്‍ കളിക്കുന്നതിനു യാതൊരു തടസവുമില്ല. പക്ഷെ ടി20യില്‍ ഒരു ലീഗിലും കളിക്കരുതെന്നാണ് ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

യുവിയുടെ ഒരോവറിലെ ആറു സിക്‌സര്‍, അന്നു ലളിത് മോഡിക്ക് നഷ്ടമായത് പോര്‍ഷെ കാര്‍!

4

വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യയുടെ ഒരു താരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിലേക്കു പരിഗണിക്കപ്പെടാന്‍ പാടില്ല. മാത്രമല്ല ഐപിഎല്ലിലോ, രാജ്യത്തെ മറ്റു ആഭ്യന്തര ലീഗുകളിലും കളിക്കാന്‍ പാടില്ല. ഇവയെല്ലാം മതിയാക്കിയെങ്കില്‍ മാത്രമേ അയാള്‍ക്കു വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയൂ.

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

5

ഈ കാരണത്താലാണ് ഉന്‍മുക്ത് ചന്ദ് സൗത്താഫ്രിക്കന്‍ ടി20 ലീഗിന്റെ ലേലത്തില്‍ ഉള്‍പ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞ 29 കാരന്‍ അമേരിക്കയിലേക്കു ചേക്കേറുകയും ചെയ്തിരുന്നു. 2024ല്‍ ചന്ദിനു അമേരിക്കന്‍ ദേശീയ ടീമിനായി കളിക്കാനും അര്‍ഹത ലഭിക്കും. അമേരിക്കന്‍ താരമെന്ന നിലയിലാണ് എസ്എടി20 ലീഗില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമായി ഉന്‍മുക്ത് ചന്ദ് മാറിയിരുന്നു.

6

സൗത്താഫ്രിക്ക20 ലീഗിലെ താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉന്‍മുക്ത് ചന്ദിനു നിരാശയായിരുന്നു ഫലം. കാരണം ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങാന്‍ തയ്യാറായില്ല. ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ മറ്റു പ്രമുഖ കളിക്കാര്‍ സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ, ടെസ്റ്റ് നായകന്‍ ഡീന്‍ എല്‍ഗര്‍, മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍, ശ്രീലങ്കയുടെ ദിനേഷ് ചണ്ഡിമല്‍, വെസ്റ്റ് ഇന്‍ജീസ് ജോടികളായ കാ ര്‍ലോസ് ബ്രാത്വെയ്റ്റ്, റോസ്റ്റണ്‍ ചേസ് എന്നിവരാണ്.

Story first published: Tuesday, September 20, 2022, 14:00 [IST]
Other articles published on Sep 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X