For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2nd Test: ദക്ഷിണാഫ്രിക്കയെ 302ല്‍ ഒതുക്കി ശ്രീലങ്ക, മികച്ച ലീഡിനായി പൊരുതുന്നു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ശ്രീലങ്ക. സന്ദര്‍ശകരുടെ 157 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം 1 വിക്കറ്റ് നഷ്ടത്തില്‍ 148 എന്ന മികച്ച നിലയിലായിരുന്നെങ്കിലും രണ്ടാം ദിനം 302 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിശ്വ ഫെര്‍ണാണ്ടോയാണ് ആതിഥേയരെ തളച്ചത്. 145 റണ്‍സ് ലീഡ് വഴങ്ങിയ ശ്രീലങ്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റിന് 150 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ നിലവില്‍ അഞ്ച് റണ്‍സിന്റെ ലീഡാണ് ശ്രീലങ്കയ്ക്കുള്ളത്. നായകന്‍ ദിമുത് കരുണരത്‌നയും (91) നിരോഷന്‍ ഡിക്വെല്ലയുമാണ് (18) ക്രീസില്‍.

ഒന്നാം ദിനത്തില്‍ ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. രണ്ടാം ദിനത്തിലെ തുടക്കവും മികച്ചതായിരുന്നെങ്കിലും പിന്നീടങ്ങോട്ട് കൂട്ട തകര്‍ച്ച നേരിട്ടു. ഡീന്‍ എല്‍ഗര്‍ (127),റാസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരുടെ കൂട്ടുകെട്ട് കൂടി ഇല്ലായിരുന്നെങ്കില്‍ വന്‍ തകര്‍ച്ച ദക്ഷിണാഫ്രിക്ക നേരിടേണ്ടി വരുമായിരുന്നു. ഇരുവരും ചേര്‍ന്ന് 184 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

srilanka

മധ്യനിര വന്നതിലും വേഗം മടങ്ങി. ഫഫ് ഡുപ്ലെസിസ് (8),നായകന്‍ ക്വിന്റന്‍ ഡീകോക്ക് (10),ടെംബ ബാവുമ (19),വിയാന്‍ മുല്‍ഡര്‍ തുടങ്ങി പ്രതീക്ഷ താരങ്ങള്‍ക്കൊന്നും മധ്യനിരയില്‍ തിളങ്ങാനായില്ല. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമും (5) നിരാശപ്പെടുത്തി. കേശവ് മഹാരാജ് (2),ആന്റിച്ച് നോക്കിയേ (13),ലൂത്തോ സിപാംല (5) എന്നിവര്‍ക്കും വാലറ്റത്ത് കാര്യമായൊന്നും ചെയ്യാനായില്ല. ലൂങ്കി എന്‍ഗിഡി (14) പുറത്താവാതെ നിന്നു. അഷിത ഫെര്‍ണാണ്ടോ,ധനുന്‍ ഷണക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി വിശ്വ ഫെര്‍ണാണ്ടോയ്ക്ക് മികച്ച പിന്തുണ നല്‍കി. ധുഷ്മന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി.

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്കയ്ക്കുവേണ്ടി നായകന്‍ കരുണരത്‌ന തന്നെ തിളങ്ങി. 116 പന്തുകള്‍ നേരിട്ട് 17 ബൗണ്ടറി ഉള്‍പ്പെടെയാണ് അദ്ദേഹം ക്രീസില്‍ തുടരുന്നത്. ലഹിരു തിരുമാനെ (31) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കുശാല്‍ പെരേര (1),കുശാല്‍ മെന്‍ഡിസ് (0),മിനോഡ് ഭാനുക (1) എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. അഞ്ചാം വിഖ്‌റിലെ കരുണരത്‌ന-ഡിക്വെല്ല കൂട്ടുകെട്ട് ശ്രീലങ്കയ്ക്ക് വളരെ നിര്‍ണ്ണായകമാണ്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലൂങ്കി എന്‍ഗിഡി മൂന്നും ആന്റിച്ച് നോക്കിയേ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Tuesday, January 5, 2021, 9:23 [IST]
Other articles published on Jan 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+