വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്‌സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ പാകിസ്താന് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിനം എട്ട് വിക്കറ്റിന് 308 എന്ന നിലയില്‍ പുനരാരംഭിച്ച പാകിസ്താന്‍ 70 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ 29 റണ്‍സിന്റെ ലീഡ് പാകിസ്താനുണ്ട്. കേശവ് മഹാരാജും (2) ക്യാപ്റ്റന്‍ ക്വിന്റന്‍ ഡീകോക്കുമാണ് ക്രീസില്‍.

ആതിഥേയര്‍ ഭേദപ്പെട്ട ലീഡ് ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാത്ത രീതിയില്‍ രണ്ടാം ഇന്നിങ്‌സില്‍ തുടങ്ങാന്‍ സന്ദര്‍ശകര്‍ക്കായി. എയ്ഡന്‍ മാര്‍ക്രം (74) ഡീന്‍ എല്‍ഗര്‍ (29) ഓപ്പണിങ് കൂട്ടുകെട്ട് 48 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ ചേര്‍ത്തു. മൂന്നാമന്‍ റാസി വാന്‍ ഡെര്‍ ഡൂസനും (64) അര്‍ധ സെഞ്ച്വറി നേടിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് അടിത്തറയായി. 224 പന്തുകള്‍ നേരിട്ട് 10 ഫോറുകള്‍ ഉള്‍പ്പെടെയാണ് മാര്‍ക്രമിന്റെ ഇന്നിങ്‌സ്. 151 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറാണ് വാന്‍ ഡെര്‍ ഡൂസന്‍ നേടിയത്. ഫഫ് ഡുപ്ലെസിസ് (10) പെട്ടെന്ന് മടങ്ങിയത് ടീമിന് തിരിച്ചടിയായി. നാലാം ദിനത്തില്‍ ഡീകോക്കിന്റെയും ടെംബ ബാവുമയുടെയും പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണ്ണായകമാവും.

pakvssatest

സ്പിന്നര്‍ യാസിര്‍ ഷാ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ നൗമാന്‍ അലി ഒരു വിക്കറ്റും നേടി. പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയുടെയും ഹസന്‍ അലിയുടെ ബൗളിങ് നാലാം ദിനത്തില്‍ മത്സരത്തില്‍ പാകിസ്താന് നിര്‍ണ്ണായകമാവും.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ വാലറ്റത്തിന്റെ നിര്‍ണ്ണായക ചെറുത്ത് നില്‍പ്പാണ് പാകിസ്താന്റെ ലീഡ് 100 കടത്തിയത്. ഫഹീം അഷറഫ് (64),ഹസന്‍ അലി (21),നൗമാന്‍ അലി (24),യാസിര്‍ ഷാ (38) എന്നിവരെല്ലാം വാലറ്റത്ത് തിളങ്ങി. ഫവാദ് അലം (109) നേടിയ സെഞ്ച്വറിയാണ് പാകിസ്താനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അസര്‍ അലി (51) അര്‍ധ സെഞ്ച്വറിയും നേടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കേശവ് മഹാരാജും കഗിസോ റബാദയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ആന്റിച്ച് നോക്കിയേ,ലൂങ്കി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 220 റണ്‍സില്‍ അവസാനിച്ചിരുന്നു. ഡീന്‍ എല്‍ഗറിന് (58) മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങാനായത്. ജോര്‍ജ് ലിന്‍ഡി (35),ഫഫ് ഡുപ്ലെസിസ് (23),കഗിസോ റബാദ (21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താനുവേണ്ടി യാസിര്‍ ഷാ മൂന്നും ഷഹിന്‍ ഷാ അഫ്രീദി,നൗമാന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റും ഹസന്‍ അലി ഒരു വിക്കറ്റും നേടി.

Story first published: Thursday, January 28, 2021, 20:15 [IST]
Other articles published on Jan 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X