For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സാംസണ് ശ്രീശാന്തിന്റെ അഭിനന്ദനങ്ങള്‍

By Aswathi

കൊച്ചി: പേസ് ബൗളറായിരുന്ന ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ മലയാളിത്താരമാണ് 19 കാരനായ സഞ്ജു സാംസണ്‍. ഒത്തു കളി വിവാദത്തില്‍പ്പെട്ട് വിലക്കില്‍ കഴിയുകയാണെങ്കിലും എസ് ശ്രീശാന്ത് എന്നും ഒരു കളിക്കാരനാണ്. സഞ്ജുവിന്റെ സീനിയറും.

ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനിറങ്ങുന്ന സഞ്ജു സാംസണ് പഴയ പേസ്ബൗളര്‍ എസ് ശ്രീശാന്തിന്റെ അഭിനന്ദനങ്ങള്‍. ഫേസ്ബുക്കിലൂടെയാണ് ശ്രീശാന്ത് സഞ്ജു സാംസണ് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

sreeshanth

അഭിനന്ദനങ്ങള്‍ സഞ്ജു എന്ന തലക്കെട്ടിലാണ് പോസ്റ്റ്. 'സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍!!! കേരളത്തില്‍ നിന്നും വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം. ഈ മിടിക്കന് എല്ലാ വിധ ആശംസകളും' എന്നാണ് ശ്രീയുടെ പോസ്റ്റ്. ഒപ്പം സഞ്ജുവിന്റെ ഒരു ഫോട്ടോയുമുണ്ട്. ഒമ്പത് മണിക്കൂറുകള്‍ക്ക് മുമ്പ് ഇട്ട പോസ്റ്റിന് 1500 ല്‍ അധികം ലൈക്കുകളും ശ്രീശാന്തിനെ കളിയാക്കിയും മറ്റുമുള്ള കമന്റുകളും വന്നിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന എ ടീമുകളുടെ ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനായ സഞ്ജുവിന് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്.

Story first published: Wednesday, August 6, 2014, 7:55 [IST]
Other articles published on Aug 6, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+