For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ടീമുകളില്‍ നിന്ന് ക്ഷണമുണ്ട്, അതിനായി ഫിറ്റ്‌നസും മികവും തെളിയിക്കണം: ശ്രീശാന്ത്

തിരുവനന്തപുരം: ഐപിഎല്ലിലേക്കുള്ള തന്റെ മടങ്ങിവരവ് വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ചില ഐപിഎല്‍ ടീമുകളില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് മുമ്പായി ഞാന്‍ ഫിറ്റാണെന്നും മികച്ച പ്രകടനം നടത്താന്‍ പ്രാപ്തനാണെന്നും തെളിയിക്കേണ്ടതുണ്ടെന്നുമാണ് ശ്രീശാന്ത് പറഞ്ഞത്. എന്നാല്‍ ഏതൊക്കെ ടീമുകളാണ് ശ്രീശാന്തിനെ സമീപിച്ചതെന്നത് വ്യക്തമല്ല.

ശ്രീശാന്ത്

2013ലെ ഐപിഎല്ലാണ് ശ്രീശാന്തിന്റെ കരിയര്‍ മാറ്റി മറിച്ചത്. ഇന്ത്യയുടെ സ്റ്റാര്‍ ബൗളറായി തിളങ്ങുന്ന കാലത്ത് ഐപിഎല്‍ ഒത്തുകളി കേസില്‍ അകപ്പെടുകയും ആജീവനാന്ത വിലക്ക് നേരിടുകയും ചെയ്തു. പിന്നീട് നീണ്ട നാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെയും ശ്രീശാന്ത് നിയമ പോരാട്ടം നടത്തിയാണ് അനുകൂല തീരുമാനം നേടിയെടുത്തത്.

ശ്രീശാന്ത്

ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ശ്രീശാന്ത് കേരളത്തിനുവേണ്ടി കളിക്കും. രഞ്ജി ട്രോഫിയില്‍ കളിക്കാനാണ് ശ്രീശാന്ത് പദ്ധതി ഇട്ടിരുന്നതെങ്കിലും ഇത്തവണ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ആദ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ കേരള ടീമിനൊപ്പം ശ്രീശാന്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴും മികച്ച ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നുണ്ടെന്നതാണ് ശ്രീശാന്തിന്റെ കരുത്ത്. നെറ്റ്‌സില്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും മത്സരത്തില്‍ ഈ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന് കണ്ടറിയണം.

ശ്രീശാന്ത്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയാല്‍ 2021ലെ ഐപിഎല്‍ താരലേലത്തിലേക്ക് ശ്രീശാന്തിനെ പരിഗണിക്കപ്പെട്ടേക്കും. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും ശ്രീശാന്ത് ഐപിഎല്‍ കളിച്ചിട്ടുണ്ട്. മടങ്ങിവരവ് ഇവരിലാര്‍ക്കെങ്കിലും ഒപ്പമാവുമോയെന്ന് കണ്ടറിയണം. ഇന്ത്യക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കെ മൂന്ന് ഫോര്‍മാറ്റിലും സജീവ സാന്നിധ്യമായിരുന്നു ശ്രീശാന്ത്.

ശ്രീശാന്ത്

നേരത്തെ 2021ല്‍ പുതിയതായി ഐപിഎല്ലിലേക്കെത്താനൊരുങ്ങുന്ന അഹമ്മദാബാദ് ടീമില്‍ നിന്ന് ശ്രീശാന്തിന് ക്ഷണം ലഭിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവും പ്രശസ്ത ഗായകനുമായ മധു ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 2021ല്‍ പുതിയ രണ്ട് ഫ്രാഞ്ചൈസികളെ ഉള്‍പ്പെടുത്താനാണ് ബിസിസിഐ പദ്ധിതിയിടുന്നത്. ഇതില്‍ ഒരു ടീമില്‍ ശ്രീശാന്ത് കളിക്കുമെന്നായിരുന്നു മധു ബാലകൃഷ്ണന്‍ സൂചന നല്‍കിയത്.

ശ്രീശാന്ത്

2021 ജനുവരി 10നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. ഏപ്രില്‍ മാസത്തിലാവും ഐപിഎല്‍ നടക്കുക. ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും മത്സരങ്ങള്‍ നടക്കുക. 2021ലെ ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ശ്രീശാന്തിന് ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

ശ്രീശാന്ത്

2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമില്‍ നിര്‍ണ്ണായക സാന്നിധ്യമായി ശ്രീശാന്ത് ഉണ്ടായിരുന്നു. 53 ഏകദിനത്തില്‍ നിന്ന് 75ഉും 27 ടെസ്റ്റില്‍ നിന്ന് 87ഉും 10 ടി20യില്‍ നിന്ന് ഏഴും വിക്കറ്റാണ് ഇന്ത്യന്‍ ജഴ്‌സിയിലെ ശ്രീശാന്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യമെന്നും നാല് വര്‍ഷമെങ്കിലും കളി തുടരുമെന്നും ശ്രീശാന്ത് കഴിഞ്ഞിടെ പറഞ്ഞിരുന്നു.

Story first published: Tuesday, December 29, 2020, 11:28 [IST]
Other articles published on Dec 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+