വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിലക്കിലുള്ള ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവന്നു; വീഡിയോ വൈറല്‍

ദില്ലി: ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ വിലക്കിയ മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവന്നു. വിലക്കിനുശേഷം ഇതാദ്യമായി ശ്രീശാന്ത് പുറത്തുവിട്ട വീഡിയോയില്‍ ബൗളിങ് പ്രാക്ടീസ് ചെയ്യുന്നത് കാണാം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ശ്രീശാന്ത് വീണ്ടും പന്തെറിയുന്നുണ്ട്.

വരുന്നു, ഏഷ്യന്‍ ക്രിക്കറ്റ് പൂരം... ഇന്ത്യയില്‍ ഒമ്പത് ചാനലുകളില്‍ തല്‍സമയ സംപ്രേക്ഷണം!!വരുന്നു, ഏഷ്യന്‍ ക്രിക്കറ്റ് പൂരം... ഇന്ത്യയില്‍ ഒമ്പത് ചാനലുകളില്‍ തല്‍സമയ സംപ്രേക്ഷണം!!

sreesanth

ക്രിക്കറ്റിന്റെ എല്ലാ മേഖലയില്‍ നിന്നും ബിസിസിഐ വിലക്കിയ ശ്രീശാന്ത് ഔദ്യോഗിക കളികളിലോ സംഘാടനത്തിലോ ഏര്‍പ്പെടാറില്ല. 2013ലാണ് ഐപിഎല്‍ നടന്നു കൊണ്ടിരിക്കെ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ദില്ലി പോലീസിന്റെ പിടിയിലാകുന്നത്. മത്സരത്തില്‍ ഒത്തുകളിക്കാനായി പണം വാങ്ങിയെന്നായിരുന്നു ആരോപണം.

#discipline #Cricket

A post shared by Sree Santh (@sreesanthnair36) on

2015ല്‍ ശ്രീശാന്ത് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട 36 പ്രതികളെയും പാട്യാല കോടതി കുറ്റവിമുക്തരാക്കി. എന്നാല്‍, ബിസിസിഐ താരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന് ശ്രീശാന്ത് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധിയിണ്ടായിരുന്നു. ബിസിസിഐ അപ്പീല്‍ നല്‍കിയതോടെ വിധി വീണ്ടും താരത്തിന് എതിരായി. ഇതോടെ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ ശ്രീശാന്തിന്റെ വിലക്ക്. ഇതിനിടയിലാണ് താരം വീണ്ടും ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പുറത്തുവന്നത്.


Life is beautiful #dedictaion

A post shared by Sree Santh (@sreesanthnair36) on

Story first published: Friday, August 10, 2018, 11:23 [IST]
Other articles published on Aug 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X