Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ ശ്രീശാന്തിന്റെ മടങ്ങിവരവ്- സയ്യിദ് മുഷ്താഖ് അലി ടി20ക്കുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തി

കൊച്ചി: ഏറെ നാളത്തെ പോരാട്ടത്തിനും കാത്തിരിപ്പിനുമൊടുവില്‍ ഇതാ എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചെത്തുന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കായുള്ള കേരള ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്. നേരത്തെ തന്നെ ശ്രീശാന്ത് കേരളത്തിനായി വീണ്ടും കളിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഇതിന് സ്ഥിരീകരണം വന്നത്. 26 അംഗ ടീമിന്റെ പട്ടികയാണ് ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരെയും നിലനിര്‍ത്തിയിട്ടുണ്ട്. സഞ്ജു സാംസണും കേരള ടീമിന്റെ ഭാഗമാണ്.

S Sreesanth In Probables For Syed Mushtaq Ali Trophy | Oneindia Malayalam
1

നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്തിന്റെ മടങ്ങിവരവ്. 2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോല്‍സ് താരമായിരിക്കെ ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തിന് പിന്നീട് ജയില്‍ വാസവും വിലക്കും നേരിടേണ്ടി വന്നു. ഏറ്റവും തിളങ്ങി നിന്നിരുന്ന സമയത്ത് ശ്രീശാന്തിന്റെ പേരില്‍ വന്ന ഒത്തുകളി ആരോപണം വലിയ വിവാദമായിരുന്നു. പിന്നീട് കേസില്‍ ശ്രീശാന്ത് നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചെങ്കിലും വിലക്ക് നീക്കാന്‍ ബിസിസി ഐ തയ്യാറായിരുന്നില്ല. നീണ്ട നാളത്തെ നിയമ യുദ്ധത്തിന് ശേഷമാണ് അദ്ദേഹം വിലക്ക് നീക്കാനുള്ള ഉത്തരവ് നേടിയെടുത്തത്.

പിന്നീട് തുടര്‍ച്ചയായി കഠിന പരിശീലനം നടത്തിയിരുന്ന ശ്രീശാന്ത് തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് നേരത്തെ കെസിഎ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ കൊറോണയുടെ സാഹചര്യത്തില്‍ രഞ്ജി ട്രോഫി നടത്താന്‍ സാധിക്കാത്തതിനാലാണ് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി നടത്തുന്നത്.

2

പ്രായം 37 ആയെങ്കിലും മികച്ച ഫിറ്റ്‌നസിന് ഉടമയാണ് ശ്രീശാന്ത്. അതിനാല്‍ത്തന്നെ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തി പഴയതുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. വീണ്ടും ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്ന് ശ്രീശാന്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ 2007ലെ ടി20 ലോകകപ്പ് നേടിയപ്പോള്‍ പാകിസ്താന്‍ നായകന്‍ മിസ്ബാഹ് ഉള്‍ ഹഖിന്റെ ക്യാച്ച് നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായകമാവാന്‍ ശ്രീശാന്തിന് സാധിച്ചിരുന്നു. 2011ലെ ഏകദിന ലോകകപ്പ് ടീമിലും ശ്രീശാന്ത് ഭാഗമായിരുന്നു.

3

ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റുമാണ് ശ്രീശാന്ത് നേടിയത്. 73 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 211 വിക്കറ്റും 86 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 111 വിക്കറ്റും ശ്രീശാന്തിന്റെ പേരിലുണ്ട്.

കേരള ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എംഡി, ആസിഫ് കെഎം, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, വട്‌സല്‍ ഗോവിന്ദ്, അനന്ദ് ജോസഫ്, വിനൂപ് മനോഹര്‍, മിഥുന്‍ പികെ, ശ്രീരൂപ്, അക്ഷയ് കെസി, റോജിത്, അരുണ്‍ എം

Story first published: Tuesday, December 15, 2020, 13:08 [IST]
Other articles published on Dec 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+