For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്ക് 'ഗുഡ്‌സര്‍ട്ടിഫിക്കറ്റില്ല', സ്വഭാവം കൊണ്ട് വെറുക്കപ്പെട്ട 10 ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റിനെ പൊതുവെ 'മാന്യന്മാരുടെ കളിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കളത്തിലെ മാന്യമായ പെരുമാറ്റവും പരസ്പരമുള്ള സൗഹൃദവും ബഹുമാനവുമെല്ലാമാണ് ക്രിക്കറ്റിനെ ഈ വിശേഷത്തിലേക്കെത്തിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ പല താരങ്ങള്‍ക്കും ഹേറ്റേഴ്‌സില്ലാതെ പോയതിന് കാരണവും ഇത്തരത്തിലുള്ള നല്ല പെരുമാറ്റമാണ്.

അതേ സമയം പ്രകടനം കൊണ്ട് ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന പല താരങ്ങളും മോശം പെരുമാറ്റംകൊണ്ട് വെറുക്കപ്പെട്ടിട്ടുണ്ട്. സഹതാരങ്ങളോടും എതിര്‍ താരങ്ങളോടും മോശമായി പെരുമാറുകയും അതിരുവിട്ട ആഘോഷങ്ങള്‍ക്കൊണ്ടുമെല്ലാം ആരാധക വിമര്‍ശനം കൂടുതല്‍ നേരിട്ടത് ബൗളര്‍മാരാണ്. ഇത്തരത്തില്‍ തങ്ങളുടെ മോശം സ്വഭാവം കൊണ്ട് വെറുക്കപ്പെട്ടവനായി മാറി 10 ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് അമീര്‍ (പാകിസ്താന്‍)

മുഹമ്മദ് അമീര്‍ (പാകിസ്താന്‍)

പാകിസ്താന്റെ ഇടം കൈയന്‍ പേസറായ മുഹമ്മദ് അമീര്‍ മോശം സ്വഭാവംകൊണ്ട് ആരാധകരുടെ വിമര്‍ശനം നേരിട്ട താരമാണ്. അടുത്ത വസിം അക്രം എന്ന വിശേഷണത്തോടെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയ അമീര്‍ മികച്ച പേസുകൊണ്ടും യോര്‍ക്കറുകള്‍ക്കൊണ്ടുമെല്ലാം ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി മാറി. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ അമീര്‍ വിവാദ നായകനായി മാറി.

വിലക്ക് നേരിട്ട് ഏറെ നാള്‍ പുറത്തിരുന്ന് വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞിടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കളത്തില്‍ സഹതാരങ്ങളെ പ്രകോപിപ്പിക്കാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് അദ്ദേഹം. അതിനാല്‍ത്തന്നെ ഹേറ്റേഴ്‌സിനും കുറവില്ല.

ഹര്‍ഭജന്‍ സിങ് (ഇന്ത്യ)

ഹര്‍ഭജന്‍ സിങ് (ഇന്ത്യ)

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറാണ് ഹര്‍ഭജന്‍ സിങ്. ടെസ്റ്റില്‍ ഹാട്രിക്കടക്കം നേടിയിട്ടുള്ള ഹര്‍ഭജന്‍ ദൂസ് രകൊണ്ടും ഗൂഗ്ലികൊണ്ടും ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച താരമാണ്. 2007ലെ ടി20 ലോകകപ്പ്,2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഹര്‍ഭജന്‍ സിങ്. മികച്ച താരമാണെങ്കിലും ദേഷ്യസ്വഭാവംകൊണ്ട് വിരോധികളെ സൃഷ്ടിച്ച താരമാണ്. ഐപിഎല്ലിനിടെ സഹതാരമായ അമ്പാട്ടി റായിഡുവിനെ ശകാരിച്ചതും എസ് ശ്രീശാന്തിന്റെ മുഖത്തടിച്ചതുമെല്ലാം ഹര്‍ഭജന്റെ മോശം സ്വഭാവമാണ്. ആന്‍ഡ്രൂ സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചതും വലിയ വിവാദമായിരുന്നു.

ഹെര്‍ഷല്‍ ഗിബ്‌സ് (ദക്ഷിണാഫ്രിക്ക)

ഹെര്‍ഷല്‍ ഗിബ്‌സ് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഹെര്‍ഷല്‍ ഗിബ്‌സ് വലിയ ആരാധക പിന്തുണയുള്ള താരമാണ്. ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്ക റെക്കോഡ് റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് ഗിബ്‌സായിരുന്നു. എങ്കിലും മോശം പെരുമാറ്റങ്ങള്‍ക്കൊണ്ട് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന താരമായിരുന്നു ഗിബ്‌സ്. ഒത്തുകളി വിവാദവും മരിഞ്ചുവാന ഉപയോഗവുമെല്ലാം അദ്ദേഹത്തിന്റെ സല്‍പ്പേര് നശിപ്പിച്ചു. പാകിസ്താന്‍ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതിന് മൂന്ന് മത്സരങ്ങളില്‍ വിലക്കും അദ്ദേഹം നേരിട്ടിരുന്നു.

ഷാഹിദ് അഫ്രീദി (പാകിസ്താന്‍)

ഷാഹിദ് അഫ്രീദി (പാകിസ്താന്‍)

മുന്‍ പാകിസ്താന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഷാഹിദ് അഫ്രീദിക്ക് വളരെ ആരാധക പിന്തുണയുണ്ടെങ്കിലും പലപ്പോഴും മോശം പെരുമാറ്റംകൊണ്ട് അദ്ദേഹം വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അഫ്രീദിയുടെ ബാറ്റിങ് കാണാന്‍ എല്ലാ ആരാധകര്‍ക്കും ഇഷ്ടമായിരുന്നു. കാരണം അത്രത്തോളം കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റിങ്ങായിരുന്നു അദ്ദേഹത്തിന്റേത്. പലപ്പോഴും അഭിമുഖങ്ങളില്‍ നടത്തിയ പ്രസ്താവനകളാണ് അഫ്രീദിയെ വിവാദങ്ങളിലേക്ക് നയിച്ചത്. പാകിസ്താനിലെ പെണ്‍കുട്ടികളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശവും കശ്മീര്‍ വിഷയത്തില്‍ എടുത്ത നിലപാടുകളും അഭിപ്രായ പ്രകടനങ്ങളുമെല്ലാം വിവാദത്തിന് കാരണമായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരിലും വിവാദം സൃഷ്ടിച്ച താരമാണ് അഫ്രീദി.

ആന്‍ഡ്രൂ സൈമണ്‍സ് (ഓസ്‌ട്രേലിയ)

ആന്‍ഡ്രൂ സൈമണ്‍സ് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയന്‍ ടീമിലെ കറുത്ത വംശജനായ ഓള്‍റൗണ്ടറാണ് ആന്‍ഡ്രൂ സൈമണ്‍സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സൈമണ്‍സ് മോശം സ്വഭാവംകൊണ്ട് പേരുദോഷം കേള്‍പ്പിച്ച താരമാണ്. മദ്യപിച്ച് അടിയുണ്ടാക്കുകയും ഓസീസ് ടീമില്‍ നിന്ന് അനുവാദമില്ലാതെ മുങ്ങുകയും ചെയ്തതടക്കം നിരവധി പ്രശ്‌നങ്ങള്‍ സൈമണ്‍സ് ഉണ്ടാക്കി. ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലവുമായി ഉണ്ടായ വാക്കേറ്റവും മോശം പദപ്രയോഗങ്ങളുമെല്ലാം സൈമണ്‍സിനെ മോശം സ്വഭാവക്കാരനെന്ന പട്ടം ചാര്‍ത്തിക്കൊടുത്തു.

മര്‍ലോണ്‍ സാമുവല്‍സ് (വെസ്റ്റ് ഇന്‍ഡീസ്)

മര്‍ലോണ്‍ സാമുവല്‍സ് (വെസ്റ്റ് ഇന്‍ഡീസ്)

അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനാണ് മര്‍ലോണ്‍ സാമുവല്‍സ്. അധികം സന്തോഷമോ നിരാശയോ മുഖത്ത് പ്രകടമാക്കാത്ത സാമുവല്‍സ് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ്. 2016 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് കിരീടം ചൂടിയപ്പോള്‍ സാമുവല്‍സായിരുന്നു കളിയിലെ താരം. പിച്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് വിവാദത്തില്‍ ഉള്‍പ്പെട്ട അദ്ദേഹം വിലക്ക് നേരിട്ടു. പിന്നീട് ബെന്‍ സ്റ്റോക്‌സുമായി ഉണ്ടായ വാക്കേറ്റവും വലിയ ചര്‍ച്ചയായിരുന്നു. 2013ല്‍ ബിബിഎല്ലില്‍ ഷെയ്ന്‍ വോണുമായും കൊമ്പുകോര്‍ത്തു.വിട്ടുവീഴ്ചാ മനോഭാവമില്ലാത്ത താരമായിരുന്നു അദ്ദേഹം.

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയക്ക് പുറത്ത് പോലും വലിയ ആരാധക പിന്തുണയുള്ള താരമാണ് ഡേവിഡ് വാര്‍ണര്‍. വെടിക്കെട്ട് ഓപ്പണറായ അദ്ദേഹം കളത്തില്‍ സ്ലെഡ്ജിങ്ങിന് മടിയില്ലാത്ത താരമാണ്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതാണ് വാര്‍ണറുടെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടി. കൂടാതെ മദ്യപിച്ച് ബാറില്‍ അടിയുണ്ടാക്കിയതിനും വാര്‍ണര്‍ നടപടി നേരിട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിനെതിരേ മോശം പദപ്രയോഗം നടത്തിയതുമെല്ലാം വാര്‍ണര്‍ക്ക് വില്ലന്‍ പരിവേഷം നല്‍കി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്നു വാര്‍ണര്‍.

എസ് ശ്രീശാന്ത് (ഇന്ത്യ)

എസ് ശ്രീശാന്ത് (ഇന്ത്യ)

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായി മാറേണ്ട ശ്രീശാന്തിന് തന്റെ അമിത ആക്രമണോത്സുകതയാണ് വിനയായത്. ബാറ്റ്‌സ്മാനെ അമിതമായ പ്രകോപിപ്പിക്കുകയും വിക്കറ്റ് നേടുമ്പോള്‍ അതിരുവിട്ട ആഹ്ലാദപ്രകടനം നടത്തുകയുമെല്ലാം ചെയ്യുന്നത് ശ്രീശാന്തിന് മോശം പേരാണ് നല്‍കിയത്. ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ച അദ്ദേഹത്തിന്റെ പേരിലുള്ള ആജീവനാന്ത വിലക്ക് 2020ലാണ് പിന്‍വലിച്ചത്.

ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ)

ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ)


ഇതിഹാസ സ്പിന്നറായ ഷെയന്‍ വോണ്‍ പക്ഷെ സ്വഭാവത്തില്‍ അത്ര മിടുക്കനായിരുന്നില്ല. സഹതാരങ്ങളോട് പോലും ശത്രുത പുലര്‍ത്തിയ താരമാണ് ഷെയ്ന്‍ വോണ്‍. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോയുമായി തനിക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നത ഷെയ്ന്‍ വോണ്‍ തുറന്ന് പറഞ്ഞിരുന്നു. പിച്ചിന്റെ സ്വഭാവവും കാലാവസ്ഥ വിവരങ്ങളും ചോര്‍ത്തി നല്‍കിയതിന് ഷെയ്ന്‍ വോണ്‍ നടപടി നേരിട്ടിട്ടുണ്ട്. 2013ല്‍ ബിബിഎല്ലിനിടെ മര്‍ലോണ്‍ സാമുവല്‍സിന്റെ കോളറിന് കുത്തിപ്പിടിച്ച് വോണ്‍ വിവാദം സൃഷ്ടിച്ചു.

ഷുഹൈബ് അക്തര്‍ (പാകിസ്താന്‍)

ഷുഹൈബ് അക്തര്‍ (പാകിസ്താന്‍)

പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍ കളത്തില്‍ അതിരുവിട്ട് പെരുമാറുന്ന താരമാണ്. ആക്രമണോത്സുകയുടെ പരിധികള്‍ ലംഘിച്ച് പല തവണ മോശം പെരുമാറ്റവും പദ പ്രയോഗങ്ങളും അക്തര്‍ നടത്തിയിട്ടുണ്ട്. 2003ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് നടപടി നേരിട്ടു. 2006ല്‍ ലഹരിമരുന്ന് വിവാദത്തിലും അക്തര്‍ ഉള്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. സഹതാരം മുഹമ്മദ് ആസിഫിനെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചതിനും അക്തര്‍ നടപടി നേരിട്ടിട്ടുണ്ട്.

Story first published: Thursday, August 26, 2021, 14:10 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+