Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കരുതെന്ന് ചോപ്ര,തിരിച്ചു വരുമെന്ന് ശ്രീശാന്തും;ട്വിറ്ററില്‍ 'യുദ്ധം'

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ആകാശ് ചോപ്രയും ശ്രീശാന്തും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവിന് ആഗ്രഹിക്കുന്ന ശ്രീശാന്തിനെതിരെ ചോപ്ര രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വഷളായത്. തുടര്‍ന്ന് ഈ വിഷയത്തെ ചൊല്ലി ഇരുവരും നിരന്തരം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് സംബന്ധിച്ചാണ് ചോപ്ര ആദ്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റില്‍ കമന്റായി ഒരു ആരാധകന്‍ ശ്രീശാന്തിന് ഒരു തിരിച്ചുവരുണ്ടാകുമോ എന്ന് ചോദിച്ചതോടെയാണ് വാക്‌പോരിന്റെ തുടക്കം. ശ്രീശാന്തിന് ഒരു തിരിച്ചുവരവ് സാധ്യമാകില്ലെന്നായിരുന്നു ചോപ്രയുടെ മറുപടി. ഇതുകണ്ട് പ്രകോപിതനായ ശ്രീശാന്ത് മറ്റൊരു ട്വീറ്റിലൂടെ ചോപ്രയ്ക്ക് മറുപടി നല്‍കുകയും ചെയ്തു.

ക്രിക്കറ്റ് കളിക്കും...

ക്രിക്കറ്റ് കളിക്കും...

നിങ്ങള്‍ ഇരുവരും വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ തിരിച്ചുവരുമെന്നും, വീണ്ടും ക്രിക്കറ്റ് കളിക്കുമെന്നുമായിരുന്നു മറുപടിയായി ശ്രീശാന്ത് ആദ്യം ട്വീറ്റ് ചെയ്തത്.

കളിക്കാന്‍ അനുവദിക്കരുത്...

കളിക്കാന്‍ അനുവദിക്കരുത്...

ശ്രീശാന്തിന് മറുപടിയുമായി ചോപ്രയും വീണ്ടും ട്വീറ്റ് ചെയ്തു. ശ്രീശാന്തിന് കളിക്കാനുള്ള ഫിറ്റ്‌നെസ് ഉണ്ടായിരിക്കാം. പക്ഷേ ഒരിക്കല്‍ വാതുവെപ്പില്‍ പിടിക്കപ്പെട്ട കളിക്കാരനായതിനാലും, രാജ്യത്തെയും ക്രിക്കറ്റിനെയും സ്വന്തം നേട്ടത്തിനായി ഒറ്റു കൊടുത്തവര്‍ക്ക് വീണ്ടും കളിക്കാന്‍ അനുവദിക്കരുതെന്നുമാണ് ചോപ്ര പറഞ്ഞത്.

ലജ്ജ തോന്നുന്നുവെന്ന് ശ്രീശാന്ത്...

ലജ്ജ തോന്നുന്നുവെന്ന് ശ്രീശാന്ത്...

ബ്രോ എന്നു താങ്കളെ വിളിച്ചതില്‍ ലജ്ജ തോന്നുവെന്നും, എങ്ങനെയാണ് താങ്കള്‍ക്ക് ഇങ്ങനെ രണ്ട് മുഖമുള്ള വ്യക്തികളെ പോലെ പെരുമാറാന്‍ കഴിയുന്നുവെന്നുമായിരുന്നു ശ്രീശാന്തിന്റെ അടുത്ത ചോദ്യം.

സഹോദരനാണെങ്കിലും ഇങ്ങനെ പറയുമെന്ന്...

സഹോദരനാണെങ്കിലും ഇങ്ങനെ പറയുമെന്ന്...

താന്‍ പറഞ്ഞതില്‍ വിഷമം തോന്നേണ്ടെന്നും, തന്റെ സഹോദരനാണെങ്കിലും താന്‍ ഇങ്ങനെയേ പെരുമാറുകയുള്ളുവെന്നും ആകാശ് ചോപ്ര അടുത്ത ട്വീറ്റില്‍ വ്യക്തമാക്കി.

എല്ലാ ആശംസകളും...

എല്ലാ ആശംസകളും...

ഒടുവില്‍ ശ്രീശാന്തിന്റെ ബൗളിംഗ് ഇഷ്ടമാണെന്ന് പറഞ്ഞ ചോപ്ര ശ്രീശാന്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു. താന്‍ കളിക്കുമ്പോള്‍ കമന്ററി ബോക്‌സില്‍ ആകാശ് ചോപ്ര ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് ശ്രീശാന്തും പറഞ്ഞതോടെയാണ് ട്വിറ്റര്‍ പോരിന് തിരശ്ശീല വീണത്.

Story first published: Saturday, February 4, 2017, 18:45 [IST]
Other articles published on Feb 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+