വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: സിഎസ്‌കെയുടെ ഭാഗമായി, പിന്നെ ഇവര്‍ക്കു സംഭവിച്ചത്? കൂട്ടത്തില്‍ ബദ്രിനാഥും

ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് സിഎസ്‌കെ

ഐപിഎല്ലിന്റെ ചരിത്രം നോക്കിയാല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണെന്നു കാണാം. കളിച്ച എല്ലാ സീസണുകളിലും സിഎസ്‌കെ പ്ലേഓഫിലെത്തിയിട്ടുണ്ട്. മൂന്നു തവണ ജേതാക്കളായ ധോണിപ്പട ഏറ്റവുമധികം ഫൈനലുകളില്‍ കളിച്ചിട്ടുള്ള ടീം കൂടിയാണ്.

IPL 2020: ബയോ ബബ്ള്‍ ലംഘിച്ചാല്‍ പണി പാളും- പിഴ ഒരു കോടി! താരത്തെ പുറത്താക്കുംIPL 2020: ബയോ ബബ്ള്‍ ലംഘിച്ചാല്‍ പണി പാളും- പിഴ ഒരു കോടി! താരത്തെ പുറത്താക്കും

IPL 2020: സഞ്ജുവിന് സംഭവിച്ചത് തനിക്കും നേരിട്ടു! എത്ര വേദനയുണ്ടായെന്ന് അറിയാം- സച്ചിന്‍IPL 2020: സഞ്ജുവിന് സംഭവിച്ചത് തനിക്കും നേരിട്ടു! എത്ര വേദനയുണ്ടായെന്ന് അറിയാം- സച്ചിന്‍

അതുകൊണ്ടു തന്നെ ധോണിക്കു കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കാത്ത താരങ്ങളുണ്ടാവില്ല. എന്നാല്‍ സിഎസ്‌കെ ടീമിന്റെ ഭാഗമായിട്ടും പിന്നീട് വിസ്മൃതിയിലായ ചില മികച്ച കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

വിദ്യുത് ശിവരാമകൃഷ്ണന്‍

വിദ്യുത് ശിവരാമകൃഷ്ണന്‍

2008ലെ പ്രഥമ സീസണില്‍ സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നു തമിഴ്‌നാട്ടുകാരനായ ബാറ്റ്‌സ്മാന്‍ വിദ്യുത് ശിവരാമകൃഷ്ണന്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡായിരുന്നു താരത്തിനുണ്ടായിരുന്നത്. 11ാമനായി ഇറങ്ങിയ ശേഷം സെഞ്ച്വറി നേടിയ ലോകത്തിലെ നാലു താരങ്ങളിലൊരാള്‍ കൂടിയാണ് വിദ്യുത്.
ഇന്ത്യയുടെ മുന്‍ താരം വി ശിവരാമകൃഷ്ണന്റെ മകന്‍ കൂടിയാണ് അദ്ദേഹം.
ആദ്യ സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ കളിച്ച വിദ്യുത് 145 റണ്‍സ് നേടിയിരുന്നു. ബൗളിങിലാവട്ടെ ഒരു വിക്കറ്റുമായിരുന്നു അദ്ദേഹം നേടിയത്. 2009ല്‍ ദക്ഷിണാഫ്രിക്ക വേദിയായ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് വിദ്യുത് അവസാനമായി കളിച്ചത്. പിന്നീട് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട അദ്ദേഹത്തെ ഒരിക്കലും ഐപിഎല്ലില്‍ കണ്ടതുമില്ല.

മന്‍പ്രീത് ഗോണി

മന്‍പ്രീത് ഗോണി

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നേരത്തേ മികച്ച പ്രകടനം നടത്തുകയും അതു വഴി ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തിട്ടുള്ള താരമാണ് മന്‍പ്രീത് ഗോണി. പേസ് ബൗളറും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള താരവുമായിരുന്നു അദ്ദേഹം.
44 മല്‍സരങ്ങളില്‍ നിന്നും 139.43 സ്‌ട്രൈക്ക് റേറ്റങില്‍ 99 റണ്‍സെടുത്ത ഗോണി 8.69 ഇക്കോണമി റേറ്റില്‍ 37 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ജോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

എസ് ബദ്രിനാഥ്

എസ് ബദ്രിനാഥ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശ്വത്‌നായ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു എസ് ബദ്രിനാഥ്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി റണ്‍സ് അടിച്ചുകൂട്ടിയ ബദ്രി സിഎസ്‌കെ ജഴ്‌സിയിലും പ്രകടനം ആവര്‍ത്തിച്ചു. 71 മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ച അദ്ദേഹം 118.89 സ്‌ട്രൈക്ക് റേറ്റോടെ 1441 റണ്‍സ് നേടിയിട്ടുണ്ട്. മധ്യനിരയില്‍ മാത്രമല്ല ഏതു ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ മിടുക്കനായിരുന്നു ബദ്രിനാഥ്.
സിഎസ്‌കെയിലെ പ്രകടനം പിന്നീട് അദ്ദേഹത്തിന് ധോണിയുടെ കീഴില്‍ തന്നെ ഇന്ത്യന്‍ ടീമിലും ഇടം നേടിക്കൊടുത്തിരുന്നു. പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ തന്റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ ബദ്രിക്കായില്ല.

സുദീപ് ത്യാഗി

സുദീപ് ത്യാഗി

2008ലെ പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു യുപിയില്‍ നിന്നുള്ള പേസര്‍ സുദീപ് ത്യാഗി. എന്നാല്‍ പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. ആദ്യ സീസണില്‍ ത്യാഗിയെ ഒരു മല്‍സരം പോലും സിഎസ്‌കെ കളിപ്പിച്ചില്ല.
രണ്ടാമത്തെ സീസണിലാണ് ത്യാഗി തന്റെ ആദ്യ ഐപിഎല്‍ മല്‍സരം കളിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു ഇത്. അന്ന് സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ബൗള്‍ഡാക്കി ത്യാഗി വരവറിയിക്കുകയും ചെയ്തു. പിന്നീട് കാര്യമായ അവസരങ്ങള്‍ പേസര്‍ക്കു ലഭിച്ചില്ല.
ഇന്ത്യന്‍ ടീമിനു വേണ്ടി നാലു ഏകദിനങ്ങളും ഒരു ടി20യും കൡച്ച ത്യാഗിക്ക് പക്ഷെ മികച്ച പ്രകടനം നടത്താനായില്ല. ഇതോടെ ടീമില്‍ നിന്നും താരം പുറത്താവുകയും ചെയ്തു.

ബാബ അപരിജിത്

ബാബ അപരിജിത്

2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു തമിഴ്‌നാട്ടുകാരനായ ബാറ്റ്‌സ്മാന്‍ ബാബ അപരിജിത്. ഇന്ത്യ ലോക ചാംപ്യന്‍മാരായ ടൂര്‍ണമെന്റില്‍ ബാബ ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പം വര്‍ഷങ്ങളോളം ഉണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും ബാബയ്ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. 26 കാരനായ താരം ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി കളിക്കുന്നുണ്ട്. പക്ഷെ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയും ബാബയ്ക്കു അവസരം നല്‍കാന്‍ തയ്യാറായിട്ടില്ല.

Story first published: Thursday, October 1, 2020, 20:39 [IST]
Other articles published on Oct 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X