വിരാട് കോഹ്‌ലി പുറത്ത്!പ്ലേ ഓഫിന് മുന്നേ തന്റെ ബെസ്റ്റ് 12നെ പ്രഖ്യാപിച്ച് ബദ്രീനാഥ്,ടീമിൽ ഒരു സിഎസ്കെ താരവും
ഐപിഎൽ 2026-ന്റെ പ്ലേഓഫ് മത്സരങ്ങൾക്ക് മുന്നോടിയായി ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരെ ഉൾപ്പെടുത്തി തൻ്റെ പ്ലെയിങ് 12 (Playing XII) സഖ്യത്തെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദരീനാഥ് ടീമിനെ തിരഞ്ഞെടുത്തത്. ലീഗ് ഘട്ടത്തിൽ 557 റൺസ് അടിച്ചുകൂട്ടിയിട്ടും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (RCB) ഇതിഹാസ താരം വിരാട് കോഹ്‌ലിയെ ടീമിൽ നിന്നും ഒഴുവാക്കിയതാണ് ബദരീനാഥിന്റെ ലൈനപ്പിലെ ഏറ്റവും വലിയ അത്ഭുതം. സിഎസ്‌കെയുടെ ഒരൊറ്റ താരം മാത്രമാണ് ഈ ടീമിൽ ഇടംപിടിച്ചത്.
കോഹ്‌ലിക്ക് സ്ഥാനമില്ല; ഓപ്പണർമാരായി സൂര്യവംശിയും ഗില്ലും
ഈ സീസണിൽ തകർപ്പൻ ഫോമിലുള്ള യുവതാരങ്ങളെയാണ് ബദരീനാഥ് ഓപ്പണർമാരായി തിരഞ്ഞെടുത്തത്. 232-ലധികം സ്ട്രൈക്ക് റേറ്റിൽ 583 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയും, 616 റൺസോടെ ഓറഞ്ച് ക്യാപ് റേസിൽ രണ്ടാമതുള്ള ശുഭ്മാൻ ഗില്ലുമാണ് ഓപ്പണർമാർ. നിലവിൽ 638 റൺസോടെ റൺവേട്ടയിൽ ഒന്നാമതുള്ള സായ് സുദർശനാണ് മൂന്നാമത്. നാലാം സ്ഥാനത്ത് 606 റൺസ് നേടിയ ഹൈൻറിച്ച് ക്ലാസനും, അഞ്ചാമതായി ആർസിബിയെ പോയിന്റ് ടേബിളിൽ ഒന്നാമതെത്തിച്ച ക്യാപ്റ്റൻ രജത് പടിദാറും (393 റൺസ്) ഇടംപിടിച്ചു.

ഓൾറൗണ്ടർമാരായി നരെയ്നും ക്രുണാലും
ടീമിലെ പ്രധാന ഓൾറൗണ്ടർമാരായി സുനിൽ നരെയ്നെയും ക്രുണാൽ പാണ്ഡ്യയെയുമാണ് മുൻ ചെന്നൈ താരം തിരഞ്ഞെടുത്തത്. ഈ സീസണിൽ യഥാക്രമം 6.64, 8.97 എന്ന മികച്ച ഇക്കോണമിയിൽ ഇരുവരും ചേർന്ന് 26 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. വിദേശ താരങ്ങളിൽ ക്ലാസനെക്കൂടാതെ കഗിസോ റബാഡ, ജോഫ്ര ആർച്ചർ എന്നിവർ മാത്രമാണ് പ്രധാന ഇലവനിൽ ഇടംപിടിച്ചത്.
ബൗളിംഗ് നിരയിൽ വമ്പന്മാർ; ഇംപാക്ട് പ്ലെയറായി സിഎസ്‌കെ താരം
ഈ സീസണിൽ 24 വിക്കറ്റുകളോടെ വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ള ഭുവനേശ്വർ കുമാറും കഗിസോ റബാഡയുമാണ് പേസ് നിരയെ നയിക്കുന്നത്. 21 വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറും ഇവർക്കൊപ്പമുണ്ട്. അവസാന സ്ഥാനത്തേക്ക് പ്രിൻസ് യാദവ് അല്ലെങ്കിൽ കാർത്തിക് ത്യാഗി എന്നിവരിൽ ഒരാളെയാണ് ബദരീനാഥ് നിർദ്ദേശിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി 7 മത്സരങ്ങളിൽ നിന്നും 8 വിക്കറ്റ് വീഴ്ത്തിയ വിദേശ സ്പിന്നർ അകീൽ ഹൊസൈനെയാണ് ഇംപാക്ട് സബ്ബായി (Impact Sub) ബദരീനാഥ് തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിരാട് കോഹ്‍ലി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ തുടങ്ങിയവരെ ടീമിൽ ഉൾപ്പെടുത്താതിരുന്നതും ആരാധകർ ചോദ്യം ചെയ്തു.
എസ് ബദരീനാഥിന്റെ ഐപിഎൽ 2026 പ്ലെയിങ് 12:
വൈഭവ് സൂര്യവംഷി, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹൈൻറിച്ച് ക്ലാസൻ, രജത് പടിദാർ, ക്രുണാൽ പാണ്ഡ്യ, സുനിൽ നരെയ്ൻ, ഭുവനേശ്വർ കുമാർ, ജോഫ്ര ആർച്ചർ, കഗിസോ റബാഡ, പ്രിൻസ് യാദവ്/കാർത്തിക് ത്യാഗി.
(ഇംപാക്ട് സബ്: അകീൽ ഹൊസൈൻ)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications