വെങ്കിടേഷ് പ്രസാദിനെ മാറ്റി, കിങ്‌സ് ഇലവന്‍ പഞ്ചാബിന് പുതിയ ബൗളിങ് കോച്ച്
ദില്ലി: ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും പുതിയ പരിശീലകരെ നിയമിച്ചു. ബൗളിങ്ങില്‍ മുന്‍ ഓസീസ് താരം റയാന്‍ ഹാരീസും, ഫീല്‍ഡിങ്ങില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ക്രെയ്ഗ് മക്മില്ലനുമാണ് പരിശീലകര്‍. മുന്‍ ഇന്ത്യന്‍താരം വെങ്കിടേഷ് പ്രസാദിന് പകരക്കാരനായാണ് റയാന്‍ ഹാരീസ് കിങ്‌സ് ഇലവനിലെത്തുന്നത്.
ഹാരീസ്, മക്മില്ലന്‍ എന്നീ പരിചയസമ്പന്നര്‍ എത്തുന്നത് ടീമിന് ഏറെ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്‍ പറഞ്ഞു. കളിക്കാരെന്ന നിലയില്‍ ഇരുവരും നിലവാരമുള്ളവരായിരുന്നു. ഇവര്‍ക്ക് അതേ രീതിയില്‍ പരിശീലകരാകാനും കഴിയും. ഇവര്‍കൂടി എത്തുന്നതോടെ ടീമിന് ഉന്നത നിലവാരത്തിലുള്ള പരിശീലനമാണ് ലഭിക്കുകയെന്നും ഹെസ്സന്‍ വ്യക്തമാക്കി.

ടീമിന്റെ ഫിസിയോ ആയി ബ്രെറ്റ് ഹാരപ്പും, ബാറ്റിങ് പരിശീലകനായി ശ്രീധര്‍ ശ്രീറാമും, ഹൈ പെര്‍ഫോമന്‍സ് പരിശീലകനായി പ്രസന്ന രാമനും നിയമിതരായിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്തുകയാണ് ഇത്തവണ പ്രധാന വെല്ലുവിളി. നന്നായി തുടങ്ങിയെങ്കിലും കഴിഞ്ഞ സീസണില്‍ ടീം 7-ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
ഇതേതുടര്‍ന്ന് പരിശീലകരെയെല്ലാം മാറ്റിയാണ് ഇത്തവണ ടീം പരീക്ഷണത്തിനൊരുങ്ങുന്നത്. ടീമിന്റെ മുഖ്യ കോച്ചായിരുന്ന ബ്രാഡ് ഹോഡ്ജിനെ നേരത്തെ മാറ്റിയിരുന്നു. പിന്നാലെ മാര്‍ഗദര്‍ശി വീരേന്ദര്‍ സെവാഗ് രാജിവെക്കുകയും ചെയ്തു. ബൗളിങ് പരിശീലകനായ ഹാരീസ് നേരത്തെ കിങ്‌സ് ഇലവന്റെ കളിക്കാരനായിരുന്നു. 2011നും 2013നും ഇടയില്‍ കിങ്‌സ് ഇലവനായി 37 മത്സരങ്ങള്‍ കളിച്ചു. 45 വിക്കറ്റുകളും ഇതിലൂടെ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications