For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ രസകരമായ അഞ്ച് പുറത്താകലുകള്‍ ഇതാ, പട്ടികയില്‍ ഡിവില്ലിയേഴ്‌സും

മുംബൈ: ക്രിക്കറ്റില്‍ കൗതുകകരവും രസകരവുമായ നിരവധി സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ അബദ്ധത്തില്‍ സംഭവിക്കുന്ന റണ്ണൗട്ടുകളും രണ്ട് താരങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പം മൂലം ക്യാച്ച് നഷ്ടപ്പെടുന്നതുമെല്ലാം ആരാധകര്‍ക്ക് നിരാശയും സന്തോഷവും നല്‍കാറുണ്ട്. ഇത്തരത്തില്‍ അബദ്ധത്തില്‍ അപ്രതീക്ഷിതമായി താരങ്ങള്‍ പുറത്തായ അഞ്ച് സംഭവങ്ങളിതാ. സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനടക്കം ഇത്തരമൊരു അബദ്ധം പറ്റിയിട്ടുണ്ടെന്നതാണ് കൗതുകകരം.

എബി ഡിവില്ലിയേഴ്‌സിന്റെ റണ്ണൗട്ട്

എബി ഡിവില്ലിയേഴ്‌സിന്റെ റണ്ണൗട്ട്

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് ഒരിക്കല്‍ അബദ്ധത്തില്‍ റണ്ണൗട്ടായിട്ടുണ്ട്. സിംബാബ് വെയ്‌ക്കെതിരായ മത്സരത്തിലാണ് അദ്ദേഹത്തിന് അബദ്ധം പറ്റിയത്. സ്പിന്നറെ ക്രീസില്‍ നിന്ന് കയറിക്കളിച്ച ഡിവില്ലിയേഴ്‌സിന് പ്രതീക്ഷിച്ചപോലെ പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. സിംബാബ് വെ കീപ്പര്‍ക്കും പന്ത് ആദ്യ ശ്രമത്തില്‍ കൈയിലൊതുക്കാനായില്ലെങ്കിലും രണ്ടാം ശ്രമത്തില്‍ കൈയില്‍ ലഭിച്ചു. എന്നാല്‍ പന്ത് കീപ്പര്‍ക്ക് പിടിക്കാനായില്ലെന്ന് തെറ്റിദ്ധരിച്ച് എബിഡി റണ്‍സിനായി ഓടിയപ്പോള്‍ കീപ്പര്‍ റണ്ണൗട്ടാക്കി.

സ്റ്റംപിന് വന്ന പന്ത് ലീവ് ചെയ്ത് മാക്‌സ്‌വെല്‍

സ്റ്റംപിന് വന്ന പന്ത് ലീവ് ചെയ്ത് മാക്‌സ്‌വെല്‍

സ്റ്റംപിന് പുറത്ത് കളിക്കാന്‍ പ്രയാസമുള്ള പന്തുകള്‍ എത്തിയാല്‍ സാഹസത്തിന് മുതിരാതെ ബാറ്റ്‌സ്മാന്‍ പന്ത് ഒഴിവാക്കാറുണ്ട്. എന്നാല്‍ സ്റ്റംപിന് നേരെ എത്തുന്ന പന്തില്‍ ഇത്തരമൊരു ഭാഗ്യ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന് ഇത്തരത്തില്‍ ഒരു അബദ്ധം സംഭവിച്ചിട്ടുണ്ട്. ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കവെ റിയാന്‍ ഡുഫീല്‍ഡിന്റെ സ്റ്റംപിന് നേര്‍ക്കെത്തിയ പന്ത് മാക്‌സ് വെല്‍ ഒഴിവാക്കിയപ്പോള്‍ കുറ്റി തെറിച്ചു.

അമിത മിശ്രയുടെ റണ്ണൗട്ട്

അമിത മിശ്രയുടെ റണ്ണൗട്ട്

2014 ഐപിഎല്ലിനിടെയാണ് അമിത് മിശ്രയുടെ രസകരമായ പുറത്താകല്‍. അമിത് ഹൈദാരാബാദിന്റെ താരമായിരിക്കെ രാജസ്ഥാനെതിരായ മത്സരം നടക്കുന്നു. ജെയിംസ് ഫോക്‌നറുടെ ഓവറില്‍ അമിത് മിശ്ര ബാറ്റ് ചെയ്യുന്നു. മിശ്രയുടെ ബാറ്റില്‍ കൊള്ളാതെ പന്ത് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈയില്‍. നോണ്‍ സ്‌ട്രൈക്കര്‍ സിംഗിളിന് ക്ഷണിച്ചതോടെ അമിത് ക്രീസിന് പുറത്തേക്ക്.

അമിത മിശ്രയുടെ റണ്ണൗട്ട്

ഇത് കണ്ട് സഞ്ജു സ്റ്റംപിലേക്ക് എറിഞ്ഞെങ്കിലും കൊണ്ടില്ല. പന്ത് ഫോക്‌നറുടെ കൈയില്‍. ക്രീസില്‍ അമിത് കയറാത്തത് കണ്ട് ഫോക്‌നറും സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും കൊണ്ടില്ല. ഇതോടെ പന്ത് വീണ്ടും സഞ്ജുവിന്റെ കൈയില്‍. അപ്പോഴും ക്രീസില്‍ കയറാതെ ക്രീസിന് തൊട്ടടുത്തായിരുന്നു അമിത്. ഇത് കണ്ട് സഞ്ജു നടത്തിയ രണ്ടാം ശ്രമം പിഴച്ചില്ല. അമിത് റണ്ണൗട്ടായി.

അസ്ഹര്‍ അലിക്ക് പറ്റിയ അമളി

അസ്ഹര്‍ അലിക്ക് പറ്റിയ അമളി

ഓസ്‌ട്രേലിയക്കെതിരേ പാകിസ്താന്‍ താരം അസ്ഹര്‍ അലി റണ്ണൗട്ടായത് വലിയ അബദ്ധമായിരുന്നു. പന്ത് ബൗണ്ടറി പോയെന്ന് കരുതി നോണ്‍സ്‌ട്രൈക്കറുമായി അസ്ഹര്‍ സംസാരിച്ച് നിന്നു. എന്നാല്‍ പന്ത് ബൗണ്ടറിയാകുന്നതിന് മുമ്പ് ഫീല്‍ഡ് ചെയ്ത മിച്ചല്‍ സ്റ്റാര്‍ക്ക് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലേക്ക് എറിഞ്ഞ് കൊടുത്തു. പെയ്ന്‍ റണ്ണൗട്ടാക്കിയപ്പോഴാണ് അസ്ഹറിന് അബദ്ധം മനസിലായത്.

അഷറഫുല്ലിന് മുന്നില്‍ എബിഡുയുടെ പുറത്താകല്‍

അഷറഫുല്ലിന് മുന്നില്‍ എബിഡുയുടെ പുറത്താകല്‍

ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം. ബംഗ്ലാദേശിന്റെ മുഹമ്മദ് അഷറഫുല്ലിന്റെ പന്ത് രണ്ടാമത്തെ കുത്ത് ക്രീസിലായിരുന്നു. എന്നാല്‍ ഇത് നോബോള്‍ ആണെന്ന് ചിന്തിച്ച് വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഡിവില്ലിയേഴ്‌സ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്തായി. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ കുറച്ച് സമയം ക്രീസില്‍ നിന്നാണ് എബിഡി മടങ്ങിയത്.

Story first published: Thursday, May 20, 2021, 16:22 [IST]
Other articles published on May 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+