ഇത് ചെന്നൈയാണ്, ധോണിയുടെ ചെന്നൈ!
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഐ പി എല്‍ തുടക്കം മുതലേ കാണികളെ കയ്യിലെടുക്കുന്നു. എണ്ണം പറഞ്ഞ രണ്ട് മത്സരങ്ങളിലൂടെയാണ് തിങ്കളാഴ്ച ഐ പി എല്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തില്‍ ആറാടിച്ചത്. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് വിജയിച്ചത്.
ജയിച്ചു എന്നുറപ്പിച്ച ശേഷം കളി കുളം തോണ്ടിയാണ് ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാനെതിരെ രണ്ട് പോയിന്റുകള്‍ കളഞ്ഞുകുളിച്ചത്. ജയിക്കാന്‍ 171 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്ത വിക്കറ്റ് പോകാതെ 121 എന്ന നിലയില്‍ നിന്നുമാണ് 10 റണ്‍സിന് കളി തോറ്റത്. രണ്ട് റണ്‍സിനിടെ ഷെയ്ന്‍ വാട്‌സനും പ്രവീണ്‍ താംബെയും വീഴ്ത്തിയ ആറ് വിക്കറ്റുകളാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്.
രണ്ടാമത്തെ കളിയില്‍ ദില്ലി ഡെയര്‍ഡെവിള്‍സിനെതിരെ ആധികാരികമായിട്ടായിരുന്നു ചെന്നൈയുടെ വിജയം. 178 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി പതിവുപോലെ സ്മിത്തും മക്കുല്ലവും റെയ്‌നയുമാണ് അനായാസ വിജയം ഒരുക്കിയത്.

അങ്കിള്‍ താംബെ
43 വയസ്സായി പ്രവീണ്‍ താംബെയ്ക്ക്. ഇത്തവണത്തെ ഐ പി എല്ലിലെ സീനിയര്‍ കളിക്കാരില്‍ ഒരാള്‍. കൊല്‍ക്കത്തയ്‌ക്കെതിരെ ഹാട്രിക്കോടെ രാജസ്ഥാനെ വിജയത്തിലെത്തിച്ച താംബെയുടെ ആഹ്ലാദം

സഞ്ജു പൊളിച്ചു ട്ടാ
31 പന്തില്‍ 37 റണ്‍സോടെ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്‌കോററായി

ഞാനും മലയാളിയാണ്
രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് സ്‌കോററും ഒരു മലയാളിയാണ്. ഓപ്പണറായി ഇറങ്ങിയ കരുണ്‍ നായരാണ് അത്

ക്യാപ്റ്റന്റെ കളി
ഒരോവറില്‍ മൂന്ന് വിക്കറ്റോടെ ഷെയ്ന്‍ വാട്‌സനാണ് കളി രാജസ്ഥാന് അനുകൂലമായി തിരിച്ചത്.

പാവം ഗംഭീര്‍
കഷ്ടപ്പെട്ട് ഫോം വീണ്ടെടുത്ത ഗംഭീര്‍ അവിശ്വസനീയമായ രീതിയില്‍ ടീം തകരുന്നത് കണ്ട് ഞെട്ടിക്കാണണം

ഇനി ആഘോഷിച്ചാലെന്ത്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പത്ത് റണ്‍സിന് തോല്‍പിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ആഘോഷം

കാര്‍ത്തിക്കിന്റെ കാശ് മുതലാകുമോ
അര്‍ദ്ധ സെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്. 12 കോടി രൂപയ്ക്കാണ് കാര്‍ത്തിക്കിനെ ദില്ലി വാങ്ങിയത്.

ഡുമിനി വൈകി
ജെ പി ഡൂമിനിയെ ബാറ്റിംഗിനിറക്കാന്‍ വൈകിയത് ദില്ലിക്ക് തിരിച്ചടിയായി

കെ പി ക്ലീന്‍ ബൗള്‍ഡ്
ദില്ലി ക്യാപ്റ്റന്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുന്നു. പിന്നില്‍ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി

മക്കുല്ലം റെഡി
എത്ര വലിയ സ്‌കോറുമാകട്ടെ അടിച്ചെടുക്കാന്‍ മക്കുല്ലം റെഡിയാണ്

സ്മിത്താണ് ധൈര്യം
സീസണിലെ നാലാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഡ്വെയ്ന്‍ സ്മിത്ത്.

റെയ്‌നയും മോശമില്ല
47 റണ്‍സോടെ സുരേഷ് റെയ്‌നയും തന്റെ ഭാഗം ഭംഗിയാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications