Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഹാവൂ... ഒടുവില്‍ ആര്‍സിബി ജയിച്ചു, തകര്‍ത്തുവിട്ടത് പഞ്ചാബിനെ

1
45904

മൊഹാലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്ക് അറിതിയിട്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അക്കൗണ്ട് തുറന്നു. തുടര്‍ച്ചയായ ആറു പരാജയങ്ങള്‍ക്കു ശേഷം മൊഹാലിയില്‍ നടന്ന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി വിജയത്തിന്റെ ട്രാക്കിലേക്കു കയറിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (67), എബി ഡിവില്ലിയേഴ്‌സിന്റെയും (59*) ഇന്നിങ്‌സുകള്‍ നാലു പന്ത് ശേഷിക്കെ വെറും രണ്ടു വിക്കറ്റിന് ആര്‍സിബിയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

kohli

53 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് കോലി ടീമിന്റെ ടോപ്‌സ്‌കോററായത്. ഡിവില്ലിയേഴ്‌സ് 38 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്്‌സറും നേടി. പാര്‍ഥിവ് പട്ടേലിനെ (19) ടീം സ്‌കോര്‍ 43ല്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കോലി-ഡിവില്ലിയേഴ്‌സ് സഖ്യം 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ കളി ആര്‍സിബിയുടെ വരുതിയിലാവുകയായിരുന്നു. കോലി പുറത്തായെങ്കിലും മാര്‍ക്കസ് സ്റ്റോയ്ണിസിനെ 28* (16 പന്ത്, 4 ബൗണ്ടറി) കൂട്ടുപിടിച്ച്് എബിഡി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ (99*) ഉജ്ജ്വല ഇന്നിങ്‌സാണ് പഞ്ചാബിനെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്. 64 പന്തില്‍ 10 ബൗണ്ടറികളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ലോകേഷ് രാഹുല്‍ (18), മായങ്ക് അഗര്‍വാള്‍ (15), സര്‍ഫ്രാസ് ഖാന്‍ (15), സാം കറെന്‍ (1) എന്നിവരാണ് പുറത്തായത്. 18 റണ്‍സുമായി മന്‍ദീപ് സിങ് ഗെയ്‌ലിനൊപ്പം പുറത്താവാതെ നിന്നു.

സെഞ്ച്വറി തികയ്ക്കാന്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ സിക്‌സറാണ് ഗെയ്‌ലിനു വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ ബൗണ്ടറി നേടാനെ അദ്ദേഹത്തിനായുള്ളൂ. ഐപിഎല്ലില്‍ 99 റണ്‍സോടെ പുറത്താവാതെ നിന്ന രണ്ടാമത്തെ താരമാണ് ഗെയ്ല്‍. സുരേഷ് റെയ്‌നയ്ക്കാണ് നേരത്തേ ഇത്തരത്തില്‍ കൈയെത്തും ദൂരത്ത് സെഞ്ച്വറി നഷ്ടമായത്.

ആര്‍സിബിക്കു വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജിനും മോയിന്‍ അലിക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ടോസിനു ശേഷം ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കളിച്ച ആറു മല്‍സരങ്ങളിലും പരാജയമേറ്റുവാങ്ങിയ കോലിയുടെ ആര്‍സിബി ജയത്തോടെ ടൂര്‍ണമെന്റിലേക്കു തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്.

Story first published: Saturday, April 13, 2019, 23:50 [IST]
Other articles published on Apr 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+