Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇത്തവണ ആരും കപ്പ് മോഹിക്കേണ്ട!! അത് ആര്‍സിബി പൊക്കും... ഇതാ കാരണങ്ങള്‍

രോഹിതിനെയും ധോണിയേയും വെട്ടി കോലി കപ്പടിക്കുമോ? | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലില്‍ ഇത്തവണ കിരീടവരള്‍ച്ചയ്ക്കു വിരമമിടാനൊരുങ്ങുകയാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണുകളിലും കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നിട്ടും ഒരിക്കല്‍പ്പോലും കിരീടം ഏറ്റുവാങ്ങാന്‍ ആര്‍സിബിക്കു ഭാഗ്യമുണ്ടായിട്ടില്ല. മൂന്നു തവണയാണ് ആര്‍സിബി ഫൈനല്‍ കളിച്ചത്. ഇവയിലെല്ലാം അവര്‍ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.

വരാനിരിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണില്‍ ഏറ്റവും മികച്ച പ്രകടനത്തിന് കച്ചമുറുക്കുകയാണ് കോലിയും സംഘവും. ആര്‍സിബി ഇത്തവണ കന്നിക്കിരീടം സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മികച്ച ഡെത്ത് ബൗളിങ്

മികച്ച ഡെത്ത് ബൗളിങ്

ഡെത്ത് ഓവറുകളില്‍ മികച്ച ബൗളര്‍മാരുടെ സാന്നിധ്യം ആര്‍സിബിയെ കൂടുതല്‍ അപകടകാരികളാക്കിയിട്ടുണ്ട്. നേരത്തേ ആര്‍സിബിയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും അത് തന്നെയായിരുന്നു. മിക്ക മല്‍സരങ്ങളിലും ആര്‍സിബിക്കു വില്ലന്‍മാരായത് ഡെത്ത് ഓവര്‍ ബൗളര്‍മാരായിരുന്നു. ഇത്തവണ ഈ കുറവ് നികത്തിയാണ് ആര്‍സിബിയുടെ വരവ്. കഴിഞ്ഞ സീസണില്‍ ടിം സോത്തി, മുഹമ്മദ് സിറാജ്, കോറി ആന്‍ഡേഴ്‌സന്‍ എന്നിവരായിരുന്നു ആര്‍സിബിയുടെ ഡെത്ത് ഓവര്‍ ബൗളര്‍മാര്‍. ഇവര്‍ നിരാശപ്പെടുത്തുകയും ചെയ്തു.
ഈ സീസണില്‍ ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയ്ണിസ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവരുടെ വരവ് ആര്‍സിബിക്കു നേട്ടമാവും. ഇരുവരുടെയും അനുഭവസമ്പത്ത് ആര്‍സിബിക്കു പ്ലസ് പോയിന്റായി മാറുകയും ചെയ്യും. ഇവര്‍ മാത്രമല്ല ക്രിസ് വോക്‌സ്, ടിം സോത്തി, കോളിന്‍ ഡി ഗ്രാന്‍ഡോം, ഉമേഷ് യാദവ് എന്നിവരായും പേസര്‍മാരി ആര്‍സിബി സംഘത്തിലുണ്ട്.

 മികച്ച ബെഞ്ച് സ്‌ട്രെങ്ത്ത്

മികച്ച ബെഞ്ച് സ്‌ട്രെങ്ത്ത്

ഈ സീസണില്‍ ആര്‍സിബി ടീം മാനേജ്‌മെന്റ് ടീം സെലക്ഷനില്‍ ശ്രദ്ധേയായ നീക്കങ്ങളാണ് നടത്തിയത്. ഐപിഎല്ലിന്റെ പകുതിയില്‍ വച്ച് ചില വിദേശ താരങ്ങള്‍ ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുള്ളതിനാല്‍ ആര്‍സിബി ടീമില്‍ നിന്നും പിന്‍മാറുന്നുണ്ട്. ഇവരുടെ പകരക്കാരായി മികച്ച കളിക്കാരെയാണ് ആര്‍സിബി കൊണ്ടു വരുന്നത്. സ്റ്റോയ്ണിസിനു പകരം കോളിന്‍ ഡി ഗ്രാന്‍ഡോം, സോത്തിക്കു പകരം കോട്ടര്‍ നൈല്‍ എന്നിവരും ടീമിനൊപ്പം ചേരും. മോയിന്‍ അലിയെയും പകരക്കാരില്‍ ഒരാളായി ആര്‍സിബി കണ്ടുവച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനാണ് ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, അക്ഷ്ദീപ് നാഥ് എന്നിവരും ബാക്കപ്പ് താരങ്ങളായി ആര്‍സിബിക്കൊപ്പമുണ്ട്.

മികച്ച മധ്യനിര

മികച്ച മധ്യനിര

മധ്യനിരയില്‍ മികച്ച അറ്റാക്കിങ് ബാറ്റ്‌സ്മാന്‍മാരുടെ സാന്നിധ്യം ആര്‍സിബിയുടെ പ്രഹരശേഷി വര്‍ധിപ്പിക്കും. മുന്‍ സീസണുകളിലെല്ലാം ബാറ്റിങിന്റെ പേരിലാണ് ആര്‍സിബി ആരാധകരെ സൃഷ്ടിച്ചിട്ടുള്ളത്. ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. കോലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ മാന്‍ എബി ഡിവില്ലിയേഴ്‌സും കൂടി ചേരുന്നതോടെ തന്നെ ആര്‍സിബി ഡബിള്‍ സ്‌ട്രോങാണ്.
ഈ സീസണില്‍ പുതിയ ചില താരങ്ങളെക്കൂടി ആര്‍സിബി ടീമിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഇവരില്‍ ഏറ്റവും അപകടകാരി വിന്‍ഡീസിന്റെ വെടിക്കെട്ട് താരമായ ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. ഓസീസിന്റെ വമ്പനടിക്കാരന്‍ മാര്‍ക്കസ് സ്റ്റോയ്ണിസും മാച്ച് വിന്നറാണ്.

Story first published: Wednesday, March 6, 2019, 13:55 [IST]
Other articles published on Mar 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+