Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സംഭവിക്കുമോ അദ്ഭുതം? നടന്നാല്‍ ആര്‍സിബി പ്ലേഓഫ് കളിക്കും!! സാധ്യതകള്‍ ഇങ്ങനെ...

RCBയുടെ പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെ

ബെംഗളൂരു: ഐപിഎല്ലില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഈ സീസണിലും കഷ്ടകാലമാണ്. ആദ്യത്തെ ആറു മല്‍സരങ്ങളിലും തോറ്റ ശേഷമാണ് ആര്‍സിബി ജയമെന്തെന്ന് അറിഞ്ഞത്. മികച്ച താരങ്ങള്‍ ടീമിലുണ്ടായിട്ടും കളിക്കളത്തില്‍ ഈ മികവ് പുറത്തെടുക്കാന്‍ ആര്‍സിബിക്കായില്ല. ഇതിനകം 12 മല്‍സരങ്ങള്‍ കളിച്ച ആര്‍സിബിക്ക് നാലെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. എട്ടു പോയിന്റോടെ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു തന്നെയാണ്.

ഇനി രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് ആര്‍സിബിക്കു ബാക്കിയുള്ളത്. എങ്കിലും ആര്‍സിബിക്കു നേരിയൊരു പ്ലേഓഫ് സാധ്യത ഇപ്പോഴുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ആര്‍സിബിയുടെ പ്ലേഓഫ് സാധ്യത എങ്ങെയാണെന്നു നോക്കാം.

വന്‍ മാര്‍ജിനില്‍ ജയിച്ചേ തീരൂ

വന്‍ മാര്‍ജിനില്‍ ജയിച്ചേ തീരൂ

ഇന്നു നടക്കാനിരിക്കുന്ന സണ്‍റൈസേഴ്‌സിനെതിരായ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ചെറിയ മാര്‍ജിനില്‍ ജയിക്കണം. ജയിച്ചാല്‍ പഞ്ചാബിന് 12 പോയിന്റാവും.
ചൊവ്വാഴ്ച രാജസ്ഥാന്‍ റോയല്‍സിനെ ആര്‍സിബി വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതുണ്ട്. അപ്പോള്‍ ആര്‍സിബിക്കു 10 പോയിന്റാവും. ബുധനാഴ്ച നടക്കാനിരിക്കുന്ന സിഎസ്‌കെ-ഡല്‍ഹി മല്‍സരഫലം ആര്‍സിബിയെ ബാധിക്കില്ല. കാരണം ഇരുടീമുകളും നേരത്തേ പ്ലേഓഫ് ഉറപ്പിച്ചവരാണ്.

മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി ജയിക്കണം

മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി ജയിക്കണം

വ്യാഴാഴ്ചത്തെ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുംബൈ ഇന്ത്യന്‍സ് വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കണം. അപ്പോള്‍ മുംബൈക്കു 16 പോയിന്റാവും.
തൊട്ടടുത്ത ദിവസം നടക്കുന്ന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചെറിയ മാര്‍ജിനില്‍ വിജയിക്കണം (കൊല്‍ക്കത്തയ്ക്കു 12 പോയിന്റ്).
ശനിയാഴ്ച നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വന്‍ മാര്‍ജിനില്‍ ജയിക്കണം.

ഹൈദരാബാദിനെ തകര്‍ക്കണം

ഹൈദരാബാദിനെ തകര്‍ക്കണം

സീസണിലെ അവസാന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വന്‍ മാര്‍ജിനില്‍ ജയിച്ചേ തീരൂ. അ്‌പ്പോള്‍ ആര്‍സിബിയുടെ അക്കൗണ്ടിലുണ്ടാവുക 12 പോയിന്റ്.
പിന്നീടുള്ള മല്‍സരങ്ങളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ചെന്നൈ സൂപ്പര്‍കിങസും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മുംബൈ ഇന്ത്യന്‍സും വലിയ മാര്‍ജിനിലും തോല്‍പ്പിച്ചാല്‍ ആര്‍സിബിയെ പ്ലേഓഫില്‍ കാണാനാവും.

Story first published: Monday, April 29, 2019, 15:05 [IST]
Other articles published on Apr 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+