Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയംമാത്രം ലക്ഷ്യമാക്കി ബാംഗ്ലൂര്‍ ഹൈദരാബാദിനെതിരെ; തോറ്റാല്‍ കോലിക്ക് നാണക്കേട്

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഒരു ജയംപോലും നേടാന്‍ കഴിയാത്ത ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് മൂന്നാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിന്റെ സ്വന്തം മൈതാനത്ത് ഞായറാഴ്ച വൈകിട്ട് നാലുമണിക്കാണ് ഇരു ടീമുകളും കളത്തിലിറങ്ങുക.

ആദ്യ രണ്ട് മത്സരവും തോറ്റ ബാംഗ്ലൂരിനെ സംബന്ധിച്ചിടത്തോളം മൂന്നാം മത്സരത്തില്‍ ജയം അനിവാര്യമാണ്. ഇന്ത്യന്‍ ടീമിനെ തുടര്‍ജയങ്ങളിലേക്ക് നയിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് തോല്‍വി ആഘാതമാകും. മികച്ച താരങ്ങളുണ്ടായിട്ടും ജയം നേടാനാകാത്ത ബാംഗ്ലൂരിന് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റാണ് തലവേദന. കോലിയും ഡി വില്ലിയേഴ്‌സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മോശമല്ലാത്ത ബാറ്റിങ് കാഴ്ചവെക്കുന്നുണ്ടെങ്കിലും ടീമിന് ജയിക്കാനാകുന്നില്ല.


ജയം നേടാന്‍ ഹൈദരാബാദ്

ജയം നേടാന്‍ ഹൈദരാബാദ്

മറുവശത്ത് ഒരുജയവും ഒരു തോല്‍വിയുമായി ഹൈദരാബാദ് കളിക്കിറങ്ങുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ 198 എന്ന വിജയലക്ഷ്യം അനായാസം മറികടന്നതിന്റെ ആത്മവിശ്വാസം ടീമിനുണ്ടാകും. ആദ്യ രണ്ട് മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ക്കൂടി തിളങ്ങിയാല്‍ ടീമിന് ജയിച്ചുകയറാം. റാഷിദ് ഖാനും ഭുവനേശ്വര്‍ കുമാറും നയിക്കുന്ന ബൗളിങ്ങും ഹൈദരാബാദിന് മേല്‍ക്കൈ നല്‍കുന്നു.

അഴിച്ചുപണിയുമായി ബാംഗ്ലൂര്‍

അഴിച്ചുപണിയുമായി ബാംഗ്ലൂര്‍

ആദ്യ രണ്ട് മത്സരത്തിലും തോല്‍വി പിണഞ്ഞതിനാല്‍ അഴിച്ചുപണിയുമായിട്ടാകും ബാംഗ്ലൂര്‍ മൂന്നാം മത്സരത്തിനിറങ്ങുക. വന്‍ തുകയ്ക്ക് വെസ്റ്റിന്‍ഡീസില്‍നിന്നും എത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ രണ്ട് മത്സരത്തിലും പരാജയമായത് ടീമിന് തിരിച്ചടിയാണ്. ഒരവസരംകൂടി ഹെറ്റ്‌മെയര്‍ക്ക് നല്‍കാനാണ് സാധ്യത. മറുവശത്ത് രാജസ്ഥാനെതിരെ ജയിച്ച ടീമില്‍ ഹൈദരാബാദ് കാര്യമായ മാറ്റം വരുത്താനിടയില്ല.

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍

ബാറ്റിങ് വിക്കറ്റില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റുചെയ്യാനിറങ്ങുന്നത് ഗുണം ചെയ്യും. എത്രവലിയ സ്‌കോറും പിന്തുടരാവുന്ന തരത്തിലുള്ളതാണ് ഹൈദരാബാദിലെ പിച്ച്. ഡേ നൈറ്റ് മത്സരത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനായിരിക്കും ജയസാധ്യത. ഇരു ടീമുകളും നേരത്തെ 13 തവണ ഏറ്റുമുട്ടിയപ്പോള്‍ 7 തവണ ജയം ഹൈദരാബാദിനൊപ്പമായിരുന്നു. 5 തവണ ബാംഗ്ലൂര്‍ ജയിച്ചു. ഒരു മത്സരം ഫലമില്ലാതായി.

Story first published: Sunday, March 31, 2019, 8:37 [IST]
Other articles published on Mar 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+