വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ധോണിയെ ആര്‍സിബി വേണ്ടെന്നു വച്ചു! ഫ്ളോപ്പാവുമോയെന്ന് ഭയന്നു- വെളിപ്പെടുത്തല്‍

പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ താരമാണ് ധോണി

ബെംഗളൂരു: ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഇതിഹാസ നായകനെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയുമുണ്ട്. മൂന്നു തവണ ടീമിന് കിരീടം നേടിക്കൊടുത്ത അദ്ദേഹം കളിച്ച എല്ലാ സീസണിലും സിഎസ്‌കെയെ പ്ലേഓഫിലെത്തിക്കുകയും ചെയ്തു.

ധോണി ടീം ഇന്ത്യയിലേക്കു മടങ്ങിവരും! രാജ്യത്തിന് ഇനിയും വേണമെന്ന് ബിസിസിഐ ട്രഷറര്‍ധോണി ടീം ഇന്ത്യയിലേക്കു മടങ്ങിവരും! രാജ്യത്തിന് ഇനിയും വേണമെന്ന് ബിസിസിഐ ട്രഷറര്‍

ധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനിധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനി

എന്നാല്‍ യഥാര്‍ഥത്തില്‍ പ്രഥമ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിനും ധോണിയെ സ്വന്തമാക്കാന്‍ അവസരം ലഭിച്ചിരുന്നു. ലേലത്തില്‍ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിനായി രംഗത്തുണ്ടായിരുന്ന ആര്‍സിബി പിന്നീട് പിന്മാറുകയായിരുന്നു. ഇതിന്റെ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍സിബിയുടെ സിഇഒ ചാരു ശര്‍മ.

ധോണിയെക്കുറിച്ച് സംശയം

അന്നു യുവതാരം മാത്രമായിരുന്ന ധോണിയുടെ കഴിവില്‍ തങ്ങള്‍ക്കു സംശയം ഉണ്ടായിരുന്നതായും ഇതേ തുടര്‍ന്നാണ് ലേലത്തില്‍ നിന്നും ഇടയ്ക്കു വച്ച് പിന്‍മാറിയതെന്നും ശര്‍മ വ്യക്തമാക്കി.
ലേലത്തില്‍ 10 കോടിയോളം രൂപയ്ക്കായിരുന്നു സിഎസ്‌കെ ധോണിയെ സ്വന്തമാക്കിയത്. ഇത്രയും പണം മുടക്കിയാല്‍ അത് നഷ്ടമാവുമോയെന്ന ഭയം ഉണ്ടായിരുന്നു. കാരണം ധോണി ഫ്‌ളോപ്പായാല്‍ അത് വലിയ ആഘാതമായി മാറുമെന്ന ആശങ്കയും തങ്ങളെ പിന്‍മാറാന്‍ പ്രേരിപ്പിച്ചിരുന്നതായി ശര്‍മ പറഞ്ഞു.

ഫ്‌ളോപ്പായിരുന്നെങ്കില്‍?

ലേലത്തില്‍ ധോണിയുടെ മൂല്യം കുത്തനെ ഉയര്‍ന്നപ്പോള്‍ തന്നെ ഇതു തങ്ങള്‍ക്കു സാധിക്കുന്ന കാര്യമല്ലെന്ന് മനസ്സിലാക്കിയിരുന്നു. ക്രിക്കറ്റെന്നത് വണ്‍മാന്‍ ഷോയല്ല. ടീം ഗെയിമാണ്. ഐപിഎല്ലില്‍ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ ധോണി ഡെക്കായി ഔട്ടായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ആലോചിച്ച് നോക്കൂ.
ആദ്യ സീസണില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറിയിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സിഎസ്‌കെയുടെ ഫാന്‍സ് തന്നെ ടീമിനെതിരേ തിരിയുമായിരുന്നു. ഇത്രയും വലിയ തുക ധോണിക്കു വേണ്ടി മുടക്കണമായിരുന്നോയെന്ന് അവര്‍ തന്നെ ചോദിക്കുമായിരുന്നുവെന്നും ശര്‍മ പറഞ്ഞു.

സിഎസ്‌കെയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്

ആര്‍സിബി സംശയിച്ചതു പോലെയല്ല സംഭവിച്ചത്. ലേലത്തില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ നേട്ടമായി ധോണി മാറി. പ്രഥമ സീസണില്‍ തന്നെ ധോണി നയിച്ച സിഎസ്‌കെ ഐപിഎല്ലിന്റെ ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. അന്നു രാജസ്ഥാന്‍ റോയല്‍സിനോട് അവര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
2011ല്‍ ആദ്യമായി ഐപിഎല്‍ കിരീടം നനേടിയ സിഎസ്‌കെ പിന്നീട് 11, 18 വര്‍ഷങ്ങളിലും കിരീടത്തില്‍ മുത്തമിട്ടു. രണ്ടു തവണ ഐസിസിയുടെ ചാംപ്യന്‍സ് ലീഗ് ടി20യും സിഎസ്‌കെ സ്വന്തമാക്കിയിട്ടുണ്ട്. 174 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ധോണി 104 ജയവും തന്റെ പേരില്‍ കുറിച്ചു. ഐപിഎല്ലില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കിയ ഏക ക്യാപ്റ്റനും അദ്ദേഹമാണ്.

Story first published: Saturday, May 30, 2020, 21:20 [IST]
Other articles published on May 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X