വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാണക്കേടിന്റെ പടുകുഴിയില്‍ കോലിയും ബംഗളൂരുവും, ഇൗ സീസണിലും പതിവ് ആവര്‍ത്തിക്കുമോ?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവര്‍ക്കെല്ലാം നിരാശയോടെ മടങ്ങേണ്ടി വന്നു.ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിയസമ്പന്നരായ സ്പിന്‍ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ വിരാട് കോലിക്കും സംഘത്തിനും അടിപതറുകയായിരുന്നു. ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍(29) മാത്രമാണ് ബംഗളുരു നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. സ്പിന്‍ ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ വിരാട് കോലിയും എ.ബി ഡിവില്ലിയേഴ്‌സുമെല്ലാം നാണംകെട്ട് മടങ്ങി.

കോലിയെ കുടുക്കാന്‍ ധോണിയുടെ ചതിക്കുഴി; ക്യാപ്റ്റന്‍ താനെന്ന് തെളിയിച്ച് ധോണി കോലിയെ കുടുക്കാന്‍ ധോണിയുടെ ചതിക്കുഴി; ക്യാപ്റ്റന്‍ താനെന്ന് തെളിയിച്ച് ധോണി

പതിവ് സീസണുകളിലെ മോശം പ്രകടനത്തില്‍ നിന്ന് ഇക്കുറിയെങ്കിലും രക്ഷപെടുമെന്ന് കരുതുന്ന ബംഗളൂരു ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ആദ്യ മത്സര ഫലം. ആദ്യം ബാറ്റുചെയ്ത ബംഗളൂരു 70 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ ചെന്നൈ വിജയം സ്വന്തമാക്കി.ചെന്നൈയുടെ തട്ടകത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടതോടെ ചില മോശം റെക്കോഡുകളും ബംഗളൂരുവിനൊപ്പം നിന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.


ചെന്നൈയ്‌ക്കെതിരായ ഒരു ടീമിന്റെ ചെറിയ സ്‌കോര്‍

ചെന്നൈയ്‌ക്കെതിരായ ഒരു ടീമിന്റെ ചെറിയ സ്‌കോര്‍

എം.എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ ടീം ടോട്ടലാണ് ബംഗളൂരുവിന്റേത്.17.1 ഓവറില്‍ 70 റണ്‍സിനാണ് ബംഗളൂരു കൂടാരം കയറിയത്. നേരത്തെ 2013 സീസണില്‍ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ 83 റണ്‍സിന് ചെന്നൈ തോല്‍പ്പിച്ചിരുന്നു. 2014ല്‍ ഡല്‍ഹിയെ 84 റണ്‍സിനും തോല്‍പ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടല്ല ചെന്നൈയുടെ ബൗളിങ് കരുത്തിന് മുന്നില്‍ മുംബൈ 100 റണ്‍സിന് മുന്നെ കൂടാരം കയറുന്നത്. 2009 സീസണില്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ 87 റണ്‍സിന് കോലിയും സംഘവും ചെന്നൈയ്‌ക്കെതിരേ ഓള്‍ഔട്ടായിട്ടുണ്ട്.

ഉദ്ഘാടന മത്സരത്തില്‍ നാണക്കേട്

ഉദ്ഘാടന മത്സരത്തില്‍ നാണക്കേട്

ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ രണ്ടു തവണ 100ല്‍ താഴെ റണ്‍സിന് ഓള്‍ഔട്ടാവുന്ന ടീമെന്ന നാണക്കേടും ഇനി ബംഗളൂരുവിന് സ്വന്തം. ചെന്നൈയോട് 70 റണ്‍സിന് ഓള്‍ഔട്ടായതിന് മുമ്പ് 2008 സീസണിലും സമാന ദുരന്തം ബംഗളൂരു നേരിട്ടിരുന്നു. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 82 റണ്‍സിനാണ് വിരാട് കോലിയും സംഘവും പുറത്തായത്. ബ്രണ്ടന്‍ മക്കല്ലം സെഞ്ച്വറിയോടെ തിളങ്ങിയ മത്സരത്തില്‍ ബംഗളൂരുവിന് മുന്നില്‍ കൊല്‍ക്കത്ത 223 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും പൊരുതാന്‍പോലുമാകാതെ ബംഗളൂരു മുട്ടുമടക്കി. അന്ന് ബംഗളൂരു നിരയില്‍ പ്രവീണ്‍ കുമാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

കോലിക്കും എ.ബി.ഡിയ്ക്കും നാണക്കേട്

കോലിക്കും എ.ബി.ഡിയ്ക്കും നാണക്കേട്

ബാറ്റുകൊണ്ട് ലോകക്രിക്കറ്റിനെ പലതവണ വിസ്മയിപ്പിച്ചിട്ടുള്ള കളിക്കാരാണ് വിരാട് കോലിയും എ.ബി ഡിവില്ലിയേഴ്‌സും. എന്നാല്‍ ചെന്നൈയ്‌ക്കെതിരേ ഇരുവരും പൂര്‍ണ പരാജയമായതോടെ മറ്റൊരു നാണക്കേടും ഇരുവരെയും തേടിയെത്തി. ഒരു ബൗണ്ടറിപോലും നേടാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. 2013ന് ശേഷം ഇരുവരും ഒന്നിച്ച് കളിക്കുന്ന മത്സരത്തില്‍ ഒരു ഫോറുപോലും നേടാനാവാതെ പുറത്താകുന്നത് ഇതാദ്യമായാണ്. 12 പന്തുകള്‍ നേരിട്ട് ആറ് റണ്‍സെടുത്ത കോലിയെ ഹര്‍ഭജന്‍ സിങിന്റെ പന്തില്‍ രവീന്ദ്ര ജഡേജ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 10 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെയും ഹര്‍ഭജന്‍-ജഡേജ കൂട്ടുകെട്ടാണ് മടക്കിയത്.

ബല്ലെ ബല്ലെ ഭാജി

ബല്ലെ ബല്ലെ ഭാജി

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ ഹര്‍ഭജന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഉദ്ഘാടന മത്സരത്തിലേത്. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് മുന്‍നിര വിക്കറ്റാണ് ഹര്‍ഭജന്‍ പിഴുതത്. 2015ല്‍ ബംഗളൂരുവിന്റെ തട്ടകത്തില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും 2009ല്‍ പോര്‍ട്ട് എലിസബത്തില്‍ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും 2013ല്‍ മുംബൈയില്‍ 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും ഹര്‍ഭജന്‍ വീഴ്ത്തിയിട്ടുണ്ട്. മൂന്ന് തവണയും മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ഹര്‍ഭജന്റെ നേട്ടം.

ഫുട്‌ബോളിലെ കുഞ്ഞന്മാരോട് ബ്രസീലിന് സമനില; ഇറ്റലിക്കും സ്‌പെയിനിനും ജയം ഫുട്‌ബോളിലെ കുഞ്ഞന്മാരോട് ബ്രസീലിന് സമനില; ഇറ്റലിക്കും സ്‌പെയിനിനും ജയം

Story first published: Sunday, March 24, 2019, 13:44 [IST]
Other articles published on Mar 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X