Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ ദശാബ്ദം, പുതിയ തുടക്കം — ആഢ്യത്തം വെളിവാക്കി ആര്‍സിബിയുടെ പുതിയ ലോഗോ

ബെംഗളൂരു: പുതിയ പതിറ്റാണ്ട്, പുതിയ ആര്‍സിബി, പുതിയ ലോഗോ — അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ ടീം ലോഗോ അവതരിപ്പിച്ചു. ഏപ്രിലില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായാണ് ഫ്രാഞ്ചൈസിയുടെ നീക്കം. നേരത്തെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ നിന്നും പ്രൊഫൈല്‍ ചിത്രം ആര്‍സിബി നീക്കിയിരുന്നു. ഇതോടെയാണ് പുതിയ സീസണില്‍ വിരാട് കോലി നയിക്കുന്ന ബെംഗളൂരു ടീമിന് പുതിയ പേരും ലോഗോയും കിട്ടുമെന്ന അഭ്യൂഹം പടര്‍ന്നത്.

ആർസിബി ലോഗോ

വെള്ളിയാഴ്ച്ച വരെ കാത്തിരിക്കാനായിരുന്നു ആരാധകര്‍ക്ക് ഫ്രാഞ്ചൈസി നല്‍കിയ നിര്‍ദ്ദേശം. ആര്‍സിബിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ആരാധകര്‍ മാത്രമല്ല ടീമിലെ താരങ്ങളും പകച്ചുപോയി. വിരാട് കോലി, യുസ്‌വേന്ദ്ര ചാഹല്‍, എബി ഡിവില്ലേഴ്‌സ് തുടങ്ങിയവര്‍ ഇക്കാര്യം പരസ്യമായി പ്രകടപ്പിക്കുകയും ചെയ്തു.

എന്തായാലും പ്രണയദിനമായ ഇന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സര്‍പ്രൈസ് വെളിപ്പെടുത്തി. ടീമിന്റെ ലോഗോയാണ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി പരിഷ്‌കരിച്ചത്. പേരില്‍ മാറ്റമില്ല. പുതിയ ദശാബ്ദം, പുതിയ ആര്‍സിബി, പുതിയ ലോഗോ എന്ന തലക്കെട്ടും ട്വീറ്റില്‍ ടീം കുറിച്ചു. ടീമിന്റെ ആഢ്യത്തം കൂടുതല്‍ വെളിപ്പെടുത്താന്‍ പുത്തന്‍ ലോഗോയ്ക്ക് കഴിയുന്നുണ്ട്. ചുവപ്പാണ് പശ്ചാത്തലം. ഗര്‍ജ്ജിക്കുന്ന സിംഹത്തെ ഒത്തനടുവിലും കാണാം. ഇതിന് താഴെയാണ് ടീമിന്‌റെ പേര് ഫ്രാഞ്ചൈസി നല്‍കുന്നത്.

ആർസിബി ലോഗോ

എന്തായാലും പുതിയ സീസണില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആഗ്രഹിക്കുന്നില്ല. ഇതുവരെ കപ്പടിക്കാത്ത ടീമുകളില്‍ ഒന്നാണ് ബാംഗ്ലൂര്‍. രണ്ടുതവണ ഫൈനലില്‍ എത്തിയെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ കോലിക്കും സംഘത്തിനും കഴിഞ്ഞില്ല. വമ്പന്‍ താരനിരയുണ്ടായിട്ടും പോയിന്റ് പട്ടികയിലെ അവസാനക്കാരായാണ് ബാംഗ്ലൂര്‍ കഴിഞ്ഞ സീസണുകള്‍ പൂര്‍ത്തിയാക്കിയത്. ഈ നാണക്കേട് മാറ്റാനുള്ള പുറപ്പാടിലാണ് ടീം.

Story first published: Friday, February 14, 2020, 15:15 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+