വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാംഗ്ലൂരിന് ഐപിഎല്‍ കിരീടം നേടാന്‍ കഴിയും; ഇര്‍ഫാന്‍ പഠാന്‍ തമാശ പറയുകയാണോ?

ബാംഗ്ലൂര്‍: എല്ലാ സീസണുകളിലും വന്‍ താരനിരയുണ്ടായിട്ടും ഗ്ലാമര്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഐപിഎല്‍ കിട്ടാക്കനിയാണ്. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. സ്‌കോര്‍ 200 കടത്താന്‍ കഴിയുന്നുണ്ടെങ്കിലും പല മത്സരങ്ങളിലും ജയം അകന്നു നില്‍ക്കുകയാണ്. എട്ടു മത്സരങ്ങളില്‍ നിന്നായി മൂന്ന് വിജയങ്ങള്‍ മാത്രമാണ് ബാംഗ്ലൂരിനെ തേടിയെത്തിയത്.

എന്നാല്‍, ബാംഗ്ലൂരിന് കിരീടം നേടാന്‍ ഇനിയും സാധ്യതയുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. കഴിഞ്ഞദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ ടീം നേടിയ വിജയം അവരുടെ മികവ് തെളിയിക്കുന്നതാണ്. കളിക്കാരുടെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ബാംഗ്ലൂര്‍ കിരീടം നേടുമെന്നും ഇര്‍ഫാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

rcb

ലഭ്യമായ ബൗളര്‍മാരെ വെച്ച് കോലി കഴിഞ്ഞദിവസം ടീമിനെ നയിച്ചത് ശരിയായ രീതിയിലായിരുന്നു. ഇതേ താരങ്ങളെ വെച്ചുകൊണ്ടുതന്നെ ആര്‍സിബിക്ക് കീരീടം ഉയര്‍ത്താന്‍ കഴിയും. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

വര്‍ഷങ്ങളായി ബൗളിങ്ങാണ് ബാംഗ്ലൂരിന്റെ പ്രധാന പോരായ്മ. ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന് തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ പരിക്കേറ്റതും ടീമിന് വിനയായി. എത്രവലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്തിയാലും പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നില്ലെന്ന് ക്യാപ്റ്റന്‍ കോലി തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം മുംബൈ ടീമിനോട് 167 എന്ന താരതമ്യേന ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

Story first published: Thursday, May 3, 2018, 17:32 [IST]
Other articles published on May 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X