Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം ഏകദിനത്തിലും ഓസീസിന് രക്ഷയില്ല; ഇംഗ്ലണ്ട് വിജയഗാഥ തുടരുന്നു

ചെസ്റ്റര്‍ ലേ സ്ട്രീറ്റ്: റെക്കോഡുകള്‍ വഴിമാറിയ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പ് തുടരുന്നു. നാലാം ഏകദിനത്തിലും ഓസീസിനെതിരേ ആതിഥേയരായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആറ് വിക്കറ്റും 32 പന്തും ബാക്കിനില്‍ക്കേയായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

australia

ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 310 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുത്തു. സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിന്റേയും (101) ആരോണ്‍ ഫിഞ്ചിന്റേയും (100) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍, ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഫോമിനു മുന്നില്‍ ഈ വിജയലക്ഷ്യം ഒന്നുമല്ലായിരുന്നു. ജേസന്‍ റോയ് (101) തകര്‍പ്പന്‍ സെഞ്ച്വറിയുമായി പടനയിച്ചപ്പോള്‍ 44.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് അനായാസം വിജയലക്ഷ്യം മറികടന്നു. റോയിക്കു പുറമേ ജോണി ബെയര്‍സ്‌റ്റോവ് (79), വിക്കറ്റ്കീപ്പര്‍ ജോസ് ബട്‌ലര്‍ (54*) എന്നിവരും ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ തിളങ്ങി.

ഓസീസിനെതിരേ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച റണ്‍ ചേസിങ് വിജയം കൂടിയാണിത്. കൂടാതെ ഏകദിന ക്രിക്കറ്റില്‍ റണ്‍സ് പിന്തുടരുന്നതില്‍ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ വലിയ വിജയവും. 2015ല്‍ നോട്ടിങ്ഹാമില്‍ ന്യൂസിലന്‍ഡ് നല്‍കിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇംഗ്ലണ്ടിനായിരുന്നു.

83 പന്തില്‍ 12 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് റോയിയുടെ ഇന്നിങ്്‌സ്. 66 പന്ത് നേരിട്ട ബെയര്‍‌സ്റ്റോവ് 10 ബൗണ്ടറി നേടി. പുറത്താവാതെ 29 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറിന്റെ ഇന്നിങ്‌സ്. അലെക്‌സ് ഹെയ്ല്‍സ് (34*), ജോ റൂട്ട് (27), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (15) എന്നിവരും ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

നേരത്തെ, 92 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഷോണ്‍ മാര്‍ഷിന്റെ ഇന്നിങ്‌സ്. 106 പന്ത് നേരിട്ട ഫിഞ്ചിന്റെ ഇന്നിങ്‌സില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. 63 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസ് നിരയില്‍ മറ്റൊരു പ്രധാന സ്‌കോറര്‍. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലെ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ജേസന്‍ റോയിയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ നാല് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിന് 4-0ന്റെ ലീഡായി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ഈ മാസം 27ന് ബെര്‍മിങ്ഹാമില്‍ അരങ്ങേറും.

Story first published: Friday, June 22, 2018, 11:51 [IST]
Other articles published on Jun 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+