Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരീബിയന്‍ കരുത്തില്‍ ഇംഗ്ലണ്ട് നാണംകെട്ടു; ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിന് കൂറ്റന്‍ വിജയം

ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറും ബൗളര്‍ റോസ്റ്റണ്‍ ചേസും കളംനിറഞ്ഞപ്പോള്‍ വിന്‍ഡീസ് 381 റണ്‍സിന് ഇംഗ്ലണ്ടിനെ നാണംകെടുത്തുകയായിരുന്നു.രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് 628 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. എന്നാല്‍, എട്ട് വിക്കറ്റുമായി ചേസ് ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടുകയായിരുന്നു. 246 റണ്‍സ് മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ സന്ദര്‍ശകര്‍ക്ക് നേടാനായത്.

West Indies

84 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സാണ് രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. നേരത്തെ, രണ്ടാമിന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറും (202*) സെഞ്ച്വറി കണ്ടെത്തിയ ഷെയ്ന്‍ ഡോര്‍വിച്ചുമാണ് (116*) രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിന് കൂറ്റന്‍ ലീഡ് നേടിക്കൊടുത്തത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 289, 415/6 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 77, 246. ഇരട്ട സെഞ്ച്വറിക്കൊപ്പം രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹോള്‍ഡറാണ് മാന്‍ ഓഫ് ദി മാച്ച്. വിജയത്തോടെ വിന്‍ഡീസ് മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.

Story first published: Sunday, January 27, 2019, 17:08 [IST]
Other articles published on Jan 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+