For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരെ നേരിടുക അസാധ്യം, ഏറ്റവും വിഷമിപ്പിച്ച 3 ബൗളര്‍മാരെ കുറിച്ച് റോസ് ടെയ്‌ലര്‍

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി റോസ് ടെയ്‌ലര്‍ ന്യൂസിലാന്‍ഡിനായി കളിക്കാന്‍ തുടങ്ങിയിട്ട്. 2006 -ലാണ് ടെയ്‌ലര്‍ ആദ്യമായി ന്യൂസിലാന്‍ഡ് ജേഴ്‌സിയിടുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും നൂറുവീതം മത്സരങ്ങള്‍ താരം പൂര്‍ത്തിയാക്കിയത് കാണാം. നിലവില്‍ ലോകക്രിക്കറ്റില്‍ മറ്റാര്‍ക്കും ഈ നേട്ടമില്ല.

മികച്ച പ്രകടനം

ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം റണ്‍സടിച്ച ബാറ്റ്‌സ്മാനും റോസ് ടെയ്‌ലര്‍ തന്നെ. അടുത്തിടെയാണ് കിവി ഇതിഹാസം സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെ മറികടന്ന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ടെയ്‌ലര്‍ മുന്നിലെത്തിയത്. പോയവര്‍ഷം പ്രായത്തെ പിന്നിലാക്കുന്ന പ്രകടനം ടെയ്‌ലര്‍ കാഴ്ച്ചവെച്ചിരുന്നു. മൂന്നു ഫോര്‍മാറ്റിലുമായി 1,389 റണ്‍സാണ് ഇദ്ദേഹം നേടിയത്.

കരിയർ ഇതുവരെ

കപ്പിനും ചുണ്ടിനുമിടയില്‍ ന്യൂസിലാന്‍ഡിന് ലോകകപ്പ് നഷ്ടപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ ടെയ്‌ലറുടെ പ്രകടനം അഭിനന്ദനം ഏറ്റുവാങ്ങി. താരത്തിന്റെ സുദീര്‍ഘമായ കരിയര്‍ പരിശോധിച്ചാല്‍ 17,000 -ത്തില്‍പ്പരം രാജ്യാന്തര റണ്‍സ് ടെയ്‌ലര്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 101 ടെസ്റ്റുകളും 232 ഏകദിനങ്ങളും 100 ട്വന്റി-20 മത്സരങ്ങളുമാണ് കിവി കുപ്പായത്തില്‍ ടെയ്‌ലര്‍ കളിച്ചിരിക്കുന്നതും.

മുത്തയ്യ മുരളീധരൻ

ഇപ്പോള്‍ കരിയറില്‍ ഏറ്റവുമധികം വിഷമിപ്പിച്ച മൂന്നു ബൗളര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് റോസ് ടെയ്‌ലര്‍. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെയ്‌ലറെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ആദ്യത്തെ ബൗളര്‍. മുരളീധരന്റെ പന്തുകള്‍ പഠിച്ചെടുക്കുക പ്രയാസകരമാണെന്ന് ടെയ്‌ലര്‍ പറയുന്നു. ഏതു ദിശയിലേക്കും പന്തിനെ കുത്തിത്തിരിക്കാന്‍ മുരളീധരന് വശമുണ്ട്. അതുകൊണ്ട് മുരളീധരന്റെ കടന്നാക്രമിക്കാന്‍ മിക്കപ്പോഴും കഴിയാറില്ല, ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോസ് ടെയ്‌ലര്‍ വ്യക്തമാക്കി.

ലസിത് മലിംഗ

രാജ്യാന്തര ക്രിക്കറ്റില്‍ 13,00 -ല്‍പ്പരം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്‍ ഇതിഹാസമാണ് മുത്തയ്യ മുരളീധരന്‍. ടെയ്‌ലറെ ഏറ്റവും കുഴക്കിയ രണ്ടാമത്തെ ബൗളറും മറ്റൊരു ശ്രീലങ്കന്‍ താരംതന്നെ — പേര് ലസിത് മലിംഗ. കാല്‍വിരലുകള്‍ തകര്‍ക്കുന്ന യോര്‍ക്കറുകളാണ് മലിംഗയുടെ വജ്രായുധം.

Most Read: കോലിക്ക് രണ്ട് അവസരം കൂടി നല്‍കാം, രണ്ടിലും കിരീടമില്ലെങ്കില്‍ രോഹിത് ഇന്ത്യയെ നയിക്കട്ടെ! — ചോപ്ര

തലവേദന സൃഷ്ടിച്ചു

മലിംഗയുടെ യോര്‍ക്കറുകള്‍ ഏതൊരു ബാറ്റ്‌സ്മാന്റെയും താളംതെറ്റിക്കും. ബൗളിങ് ആക്ഷനും പന്തുകളുടെ കൃത്യതയും വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ടെയ്‌ലര്‍ വെളിപ്പെടുത്തല്‍. കരിയറില്‍ രണ്ടു തവണ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ മലിംഗ കയ്യടക്കിയിട്ടുണ്ട്. ലോകക്രിക്കറ്റില്‍ മറ്റൊരു ബൗളര്‍ക്കും ഈ അത്ഭുതനേട്ടം അവകാശപ്പെടാനില്ല.

ഡെയ്ൽ സ്റ്റെയ്ൻ

ദക്ഷിണാഫ്രിക്കയുടെ കുന്തമുനയായ ഡെയ്ല്‍ സ്റ്റെയ്‌നാണ് ടെയ്‌ലറെ ഭയപ്പെടുത്തിയ മൂന്നാമത്തെ ബൗളര്‍. സ്റ്റെയ്‌ന്റെ കാര്യത്തില്‍ പന്തുകളുടെ വേഗമാണ് പ്രധാന ആശങ്ക. ചാട്ടുളി കണക്കെ മൂളിപ്പായുന്ന സ്റ്റെയ്‌ന്റെ പന്തുകള്‍ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ താന്‍ ഏറെ പണിപ്പെട്ടിട്ടുണ്ട്, റോസ് ടെയ്‌ലര്‍ അറിയിച്ചു. പുതിയ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാനിരിക്കുകയാണ് ഡെയ്ല്‍ സ്‌റ്റെയ്ന്‍. ക്രിക്കറ്റിലെ പ്രതാപകാലം പിന്നിട്ടെങ്കിലും ക്രീസില്‍ ഇപ്പോഴും വിനാശം വിതയ്ക്കാന്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന് കഴിവുണ്ട്.

Story first published: Tuesday, June 30, 2020, 17:58 [IST]
Other articles published on Jun 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+