Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രമെഴുതി റോസ് ടെയ്‌ലര്‍, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ചരിത്ര റെക്കോഡ് കുറിച്ച് ന്യൂസീലന്‍ഡ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ബഹുമതിയാണ് ടെയ്‌ലര്‍ സ്വന്തമാക്കിയത്. 35 വയസ് പിന്നിട്ടും കിവീസ് ടീമിന്റെ നെടുന്തൂണാണ് റോസ് ടെയ്‌ലര്‍. ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും തകര്‍പ്പന്‍ പ്രകടനത്തോടെ ടെയ്‌ലര്‍ കൈയടി വാങ്ങി. ഇന്ത്യക്കെതിരായി ടി20 പരമ്പരയിലൂടെയാണ് 100 ടി20 മത്സരങ്ങള്‍ ടെയ്‌ലര്‍ പൂര്‍ത്തിയാക്കിയത്.

ചരിത്ര നേട്ടത്തിലെത്തിയ ടെയ്‌ലറിന് വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്. ട്വിറ്ററിലൂടെ മുന്‍ സൂപ്പര്‍ താരങ്ങളടക്കം ടെയ്‌ലറിന് ആശംസ അറിയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 67 താരങ്ങളും ഏകദിനത്തില്‍ 263 താരങ്ങളും ടി20യില്‍ മൂന്ന് താരങ്ങളും 100 മത്സരമോ അതില്‍ കൂടുതലോ കളിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും ടെയ്‌ലര്‍ മാത്രം എന്നിങ്ങനെ കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ താരത്തെ പ്രശംസിച്ചത്.

rosstaylor

തന്റെ 100ാം ടെസ്റ്റില്‍ മക്കളോടൊപ്പമാണ് ടെയ്‌ലര്‍ ഗ്രൗണ്ടിലിറങ്ങിയത്. 231 ഏകദിനത്തില്‍ നിന്ന് 48.69 ശരാശരിയില്‍ 8570 റണ്‍സും 100 ടി20യില്‍ നിന്ന് 26.51 ശരാശരിയില്‍ 1909 റണ്‍സുമാണ് ടെയ്‌ലറിന്റെ സമ്പാദ്യം. 100 ടെസ്റ്റില്‍ നിന്ന് 46.28 ശരാശരിയില്‍ 7174 റണ്‍സും ടെയ്‌ലറിന്റെ പേരിലുണ്ട്. 175 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 11681 റണ്‍സും 297 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 10961 റണ്‍സും അദ്ദേഹം നേടി. ഐപിഎല്ലില്‍ പൂനെ, രാജസ്ഥാന്‍, ബംഗളൂരു, ഡല്‍ഹി ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Saturday, February 22, 2020, 9:11 [IST]
Other articles published on Feb 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+