Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: സ്മിത്തിന് ബേണ്‍സിന്റെ മറുപടി, ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ബര്‍മിങ്ഹാം: ആഷസ് പരമ്പരയലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്. ടെസ്റ്റിന്റെ രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. നേരത്തെ ഓസ്‌ട്രേലിയ 284 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. കന്നി സെഞ്ചുറി കുറിച്ച റോറി ബേണ്‍സിന്റെ മികവിലാണ് ഇംഗ്ലണ്ട് കുതിക്കുന്നത്. 116 റണ്ണുമായി ബേണ്‍സും സ്റ്റോക്സുമാണ് (22) ക്രീസില്‍.

rory burns

ജേസണ്‍ റോയ് (10), ക്യാപ്റ്റന്‍ ജോ റൂട്ട് (57), ഡെന്‍ലി (18), ജോസ് ബട്‌ലര്‍ (5) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. ഓസ്‌ട്രേലിയയ്ക്കായി പാറ്റിന്‍സണ്‍ രണ്ടും കമ്മിന്‍സും സിഡിലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ ബേണ്‍സും റൂട്ടും ചേര്‍ന്ന് നേടിയ 132 റണ്‍സ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായി. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ക്ഷമയോടെ പിടിച്ചുനിന്നാണ് ബേണ്‍സ് സെഞ്ച്വറി സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ 144 റണ്‍സെടുത്ത സ്മിത്തിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ 284 എന്ന സ്‌കോറിലെത്തിയത്. മുന്‍നിരയും മധ്യനിരയും കൂട്ടത്തകര്‍ച്ച നേടിയപ്പോള്‍ വാലറ്റത്ത് പീറ്റര്‍ സിഡിലിന്റെ അത്ഭുതകരമായ ചെറുത്തുനില്‍പ്പ് ഓസ്‌ട്രേലിയയ്ക്ക് തുണയായി. 85 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സിഡില്‍ പുറത്തായത്. അഞ്ച് വിക്കറ്റാണ് വീഴ്ത്തിയ സ്റ്റ്യുവര്‍ട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും ഇംഗ്ലണ്ടിനായി തിളങ്ങി.

Story first published: Saturday, August 3, 2019, 12:12 [IST]
Other articles published on Aug 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+