ഐപിഎല്‍: ഇവരെ സൂക്ഷിച്ചോ... ലേലത്തില്‍ പിടിവലി ഈ താരങ്ങള്‍ക്കാവും!! ന്യൂജന്‍ സ്റ്റാറുകള്‍
മുംബൈ: ഈ മാസം 18ന് ജയ്പൂരില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. അടുത്ത സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ക്കു തങ്ങളുടെ വീക്ക്‌നെസുകള്‍ പരിഹരിക്കാനുള്ള അവസരം കൂടിയാണ് ഈ താരലേലം. ആയിരത്തില്‍ കൂടുതല്‍ കളിക്കാര്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 70 പേരെയാണ് എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി ആകെ വേണ്ടത്.
ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത നിരവധി യുവതാരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ചിലര്‍ ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍താരമാവാന്‍ മിടുക്കുള്ളവരാണ്. ഈ കളിക്കാര്‍ക്കു വേണ്ടിയാവും ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമുണ്ടാവുക. ഏതൊക്കെയാണ് ഈ യുവ നക്ഷത്രങ്ങളെന്നു നോക്കാം.

സാം കറെന്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ പുതിയ കണ്ടുപിടുത്തമാണ് സാം കറെന്‍. ഇന്ത്യക്കെതിരേ ഈ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെയാണ് കറെന്‍ ശ്രദ്ധേയനാവുന്നത്. മികച്ച സ്വിങ് ബൗളിങിലൂടെ വിക്കറ്റെടുക്കാന്‍ കേമനായ കറെന്‍ ബാറ്റിങിലും വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു ശേഷം ക്യാപ്റ്റന്‍ വിരാട് കോല കറെനെ പ്രശംസിച്ചിരുന്നു.
ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം കറെനാണെന്നും മികച്ച പ്രതിഭയുള്ള താരമാണ് അദ്ദേഹമെന്നും കോലി പുകഴ്ത്തിയിരുന്നു. വരുന്ന ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കിങ്‌സ് ഇലവനും പഞ്ചാബുമായിരിക്കും കറെനു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള ടീമുകള്‍.

ഹസ്‌റത്തുള്ള സസായ് (അഫ്ഗാന്‍)
അഫ്ഗാന്റെ പുതിയ ബാറ്റിങ് സെന്‍സേഷനാണ് 20കാരനായ ഓപ്പണര്‍ ഹസ്‌റത്തുള്ള സസായ്. കഴിഞ്ഞ അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. ബള്‍ക്ക് ലെജന്‍ഡ്‌സിനെതിരായ കളിയില്‍ ഒരോവറിലെ ആറു പന്തും സിക്‌സറിലേക്കു പറത്തിയതോടെയാണ് സസായ് വാര്‍ത്തകളില്‍ നിറയുന്നത്. കൡയില്‍ വെറും 17 പന്തില്‍ 62 റണ്‍സും താരം അടിച്ചുകൂട്ടിയിരുന്നു.
വരുന്ന ഐപിഎല്ലിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള കളിക്കാരനാണ് സസായ്. ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ അദ്ദേഹത്തിനായി രംഗത്തിറങ്ങിയേക്കും.

ഒഷെയ്ന്‍ തോമസ് (വിന്‍ഡീസ്)
ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പല തവണ പുറത്താക്കയ താരമാണ് വെസ്റ്റ് ഇന്‍ഡീസ് പേസറായ ഒഷെയ്ന്‍ തോമസ്. എന്നാല്‍ ഇതിലും മുമ്പ് തന്നെ ഒഷെയ്ന്‍ താരമായിട്ടുണ്ട്. കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. വേഗവും ഉയരവുമാണ് ഒഷെയ്‌ന്റെ മുഖ്യ ആയുധം.
ജമൈക്കയില്‍ നിന്നുള്ള 21കാരന്‍ തുടര്‍ച്ചയായി 145 കിമി വേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള താരമാണ്. പല തവണ 150 കിമി വേഗതയിലും ഒഷെയ്ന്‍ പന്തെറിഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാവും ഒരു പക്ഷെ ഒഷെയ്‌നു വേണ്ടി രംഗത്തുവരാന്‍ സാധ്യത.

ശിവം ദുബെ (ഇന്ത്യ)
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവുമെന്ന് പലരും വിശേഷിപ്പിച്ച കളിക്കാരനാണ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. അടുത്തിടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ വരെ ദുബെയെ പ്രശംസിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ കര്‍ണാടകയ്‌ക്കെതിരേ അഞ്ചു വിക്കറ്റ് നേടാന്‍ താരത്തിനായിരുന്നു.
ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനമാണ് ദുബെ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ആഭ്യന്തര ടി20 മല്‍സരത്തില്‍ പ്രവീണ്‍ താംബെയ്‌ക്കെതിരേ ഒരോവറില്‍ അഞ്ചു സിക്‌സറുകളടക്കം താരം 32 റണ്‍സ് അടിച്ചെടുത്തിരുന്നു.
25 കാരനായ മുംബൈയില്‍ നിന്നുള്ള ദുബൈക്കു വേണ്ടി ഐപിഎല്‍ ലേലത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള ടീമുകള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ്.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍
വിന്‍ഡീസിന്റെ അടുത്ത ക്രിസ് ഗെയ്‌ലെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ വെടിക്കെട്ട് പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ട ഹെറ്റ്‌മെയര്‍ അനായാസം റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇന്ത്യന്‍ പിച്ചുകളിലെ ഈ പ്രകടനം ഐപിഎല്ലിലും താരത്തിന് മുതല്‍ക്കൂട്ടാവുമെന്ന് ഫ്രാഞ്ചൈസികള്‍ കണക്കുകൂട്ടുന്നു.
ഇന്ത്യക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 16 സിക്‌സറുകളാണ് ഹെറ്റ്‌മെയര്‍ പായിച്ചത്. മാത്രല്ല ഏകദിന പരമ്പരയില്‍ വിന്‍ഡീസിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെല്ലാം ലേലത്തില്‍ ഹെറ്റമെയറിനു പിന്നിലുണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications