വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടെസ്റ്റ് പരമ്പരയില്‍ പതറും! അറിയാം കാരണങ്ങള്‍

നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയുമായാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പര ടീം ഇന്ത്യയെ സംബന്ധിച്ച് അഗ്നിപരീക്ഷ തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ക്യാപ്റ്റന്‍ വിരാട് കോലിയുടെ സേവനം ആദ്യ ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്കു ലഭിക്കൂ. ഒന്നാം ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങും.

ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തണമെങ്കില്‍ ഓപ്പണര്‍മാരുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചു നിര്‍ണായകമായി മാറും. അവരില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ലഭിച്ചാല്‍ മാത്രമേ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു കഴിയൂ. എന്നാല്‍ ഓപ്പണര്‍മാര്‍ ടെസ്റ്റ് പരമ്പരയില്‍ പതറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ നിന്നു പുറത്ത് കടന്ന് ടെസ്റ്റിലും ഇപ്പോള്‍ അവിഭാജ്യ ഘടകമാണ് രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷമായിരുന്നു ടെസ്റ്റില്‍ അദ്ദേഹത്തെ ഓപ്പണറായി ഇന്ത്യ പരീക്ഷിച്ചത്. ഈ നീക്കം വിജയമാവുകയും ചെയ്തു. ആറു ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഡബിള്‍ സെഞ്ച്വറിയടക്കം മൂന്നു സെഞ്ച്വറികളാണ് രോഹിത് നേടിയത്.
ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളിലാണ് രോഹിത് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാവും. ആറു സെഞ്ച്വറികളാണ് ഇന്ത്യയില്‍ കളിച്ച ടെസ്റ്റുകളില്‍ ഹിറ്റ്മാന്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ വിദേശത്തു 18 ടെസ്റ്റുകില്‍ രോഹിത്തിന്റെ പ്രകടനം ഇന്ത്യയെ ആശങ്കയിലാക്കും. 25ലും താഴെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. മാത്രമല്ല വിദേശത്ത് രോഹിത് ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടുമില്ല. ഓസീസിനെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യയെ അലട്ടുന്ന കാര്യം കൂടിയാണിത്. പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ ഓപ്പണറായി രോഹിത് തിളങ്ങാനാവുമോയെന്നു കണ്ടു തന്നെ അറിയണം.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ടെസ്റ്റ് ടീമിലേക്കു കെഎല്‍ രാഹുലിന്റെ മടങ്ങിവരവ് കൂടിയാണ് ഓസ്‌ട്രേലിയന്‍ പര്യടനം. നേരത്തേ ടെസ്റ്റ് ടീമില്‍ അംഗമായിരുന്ന അദ്ദേഹം തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു പുറത്താവുകയായിരുന്നു. ഇപ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ രോഹിത്തിന് ടെസ്റ്റ് ടീമിലേക്കു വീണ്ടും വഴി തുറക്കുകയായിരുന്നു.
ടെസ്റ്റില്‍ 34 ഇന്നിങ്‌സുകളിലാണ് രോഹിത് ഇതുവരെ ഓപ്പണറായി കളിച്ചിട്ടുള്ളത്. 37ലും താഴെ ശരാശരിയില്‍ അഞ്ചു സെഞ്ച്വറികളും 10 ഫിഫ്റ്റികളും രാഹുല്‍ നേടുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി 600ലേറെ റണ്‍സ് വാരികൂട്ടി അദ്ദേഹം ഓറഞ്ച് ക്യാപ്പിന് അവകാശിയായിരുന്നു. അതുകൊണ്ടു തന്നെ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുലിന് ഓപ്പണറായി നറുക്കുവീഴാന്‍ സാധ്യത കൂടുതലാണ്.
എന്നാല്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പോലെ പേസും ബൗണ്‍സുമുള്ള ട്രാക്കുകളില്‍ രാഹുലിന്റെ പ്രകടനം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു തലവേദനയാവും. 13 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറിയോടെ 217 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രാഹുല്‍ ഒരു സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ 12 ഇന്നിങ്‌സുകളില്‍ താരത്തിന് ആകെ നേടാനായത് വെറും 107 റണ്‍സ് മാത്രമായിരുന്നു.

പൃഥ്വി ഷാ

പൃഥ്വി ഷാ

യുവ താരം പൃഥ്വി ഷായാണ് ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങാന്‍ സാധ്യതയുള്ള മറ്റൊരു താരം. പൃഥ്വിയുടെ ടെസ്റ്റ് കരിയറിന്റെ തുടക്കം ഗംഭീരമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ അരങ്ങേറിയ താരം മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 237 റണ്‍സോടെയാണ് വരവറിയിച്ചത്. ഇതേ തുടര്‍ന്നു കഴിഞ്ഞ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ പൃഥ്വിയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ പരിക്കേറ്റതു കാരണം ടെസ്റ്റ് പരമ്പര കളിക്കാനാവാതെ താരം നാട്ടിലേക്കു മടങ്ങുകയായിരുന്നു. അതിനു ശേഷം ഒരു ടെസ്റ്റ് ളിക്കാന്‍ പൃഥ്വിക്കു ഒരു വര്‍ഷത്തോളം വേണ്ടി വന്നു. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ മടങ്ങിവരവ്. എന്നാല്‍ പൃഥ്വി ഫ്‌ളോപ്പായി മാറി.
കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും പൃഥ്വിക്കു തിളങ്ങാനായില്ല. തുടര്‍ന്ന് സീസണില്‍ ചില മല്‍സരങ്ങളില്‍ താരത്തിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. 13 ഇന്നിങ്‌സുകളില്‍ 17.5 എന്ന മോശം ശരാശരിയില്‍ 228 റണ്‍സെടുക്കാനേ 21കാരനു കഴിഞ്ഞുള്ളൂ.
പൃഥ്വിയുടെ നിലവിലെ ഫോം ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. മാത്രമല്ല പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ പൃഥ്വിയുടെ പ്രകടനവും ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കും.

Story first published: Saturday, November 21, 2020, 23:14 [IST]
Other articles published on Nov 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X