ഞാന്‍ 'ടാലന്റഡ്' അല്ല; ആ പറയുന്നത് ശരിയല്ല: രോഹിത് ശര്‍മ
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ടാലന്റഡ് ആയി മുദ്ര കുത്തപ്പെട്ട ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ഹൈലി ടാലന്റഡ് എന്നാണ് കമന്റേറ്റര്‍മാര്‍ പോലും രോഹിത് ശര്‍മയെ കുറിച്ച് പറയാറുള്ളത്. രോഹിതിന്റെ ഓരോ പരാജയവും പ്രതിഭയുടെ ധൂര്‍ത്തടിക്കലായിപ്പോലും വിലയിരുത്തപ്പെടുന്നു. ക്ലാസി, ലേസി എലഗന്റ്‌സ് എന്നൊക്കെ രോഹിതിന്റെ ചെറിയൊരു ഇന്നിംഗ്‌സില്‍ പോലും അവര്‍ പല തവണ പറയുന്നത് കേള്‍ക്കാം.
എന്നാല്‍ താനൊരു ടാലന്റഡ് ബാറ്റ്‌സ്മാനല്ല എന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഞാനൊരു സാധാരണ കളിക്കാരനാണ്. വെറും പ്രതിഭ കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത് എന്ന് പറയുന്നത് ശരിയല്ല. എന്റെ കഠിനാധ്വാനമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. തന്റെ കളിയെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട് ഈ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്.

അത് തെറ്റാണ്
ബോസ്, ഈ കളിക്കാരന്‍ ഗിഫ്റ്റഡാണ്. അയാള്‍ക്ക് ഇത് ചെയ്യാന്‍ പറ്റും. അയാള്‍ക്ക് ഇത് ചെയ്യാന്‍ പറ്റില്ല - എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ സീനിന് പിന്നില്‍ എന്താണ് എന്ന് ആര്‍ക്കും അറിയില്ല. എന്റെ കഠിനാധ്വാനത്തെക്കുറിച്ച് ആര്‍ക്കും അറിയില്ല

ഞാനൊരു ബാറ്റ്‌സ്മാനേ അല്ല
ടാലന്റഡ് ബാറ്റ്‌സ്മാന്‍ എന്നാണ് മീഡിയ എന്നെ വിളിക്കുന്നത്. എന്നാല്‍ ഞാനൊരു ബാറ്റ്‌സ്മാനേ ആയിരുന്നില്ല. ബൗളറായിരുന്നു, അത് എത്രപേര്‍ക്ക് അറിയാം. എട്ടാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ഞാന്‍ ഇപ്പോള്‍ ഈ സ്ഥിതിയില്‍ കളിക്കുന്നത് എന്റെ കഠിനാധ്വാനം കാരണമാണ്.

ബാറ്റ്‌സ്മാനായ കഥ
2005 ല്‍ ശ്രീലങ്കയ്‌ക്കെതിരെ കളിക്കവേ വിരല്‍ ഒടിഞ്ഞു. പന്ത് ശരിക്ക് പിടിക്കാന്‍ പറ്റാതായി. അങ്ങനെയാണ് ഞാന്‍ ബാറ്റിംഗിലേക്ക് തിരിഞ്ഞത്. ടി വി കാണുമ്പോള്‍ ലേസി എലഗന്റ് എന്നൊക്കെ തോന്നും എന്ന് കരുതി ആളുകളെ അങ്ങനെ ജഡ്ജ് ചെയ്യരുത്.

ഇനിയുമേറെ പോകാനുണ്ട്
ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എനിക്ക് ഇനിയുമേറെ പോകാനുണ്ട്. 14 ടെസ്റ്റ് എന്ന് പറയുന്നത് ഒന്നുമല്ല. ഇത് വെറും ഒരു തുടക്കം മാത്രമാണ്. ഓപ്പണറായ ശേഷം ഏകദിനത്തില്‍ നന്നായി കളിക്കാന്‍ പറ്റുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications