വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാട്‌സാപ്പ് ഗ്രൂപ്പുകളുടെ കാലത്തും ഇതെങ്ങനെ? രോഹിത് വിഷയത്തില്‍ ലക്ഷ്മണിന് അദ്ഭുതം

രോഹിത്തിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നു കോലി പറഞ്ഞിരുന്നു

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വിരാട് കോലിക്കും ടീം മാനേജ്‌മെന്റിനും അവ്യക്തതയുണ്ടെന്ന വിശദീകരണത്തില്‍ അദ്ഭുതം പ്രകടിപ്പിച്ച് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍. രോഹിത് എപ്പോള്‍ മടങ്ങിവരുമെന്നതിനെക്കുറിച്ചും ഫിറ്റ്‌നസ് പുരോഗതിയെക്കുറിച്ചും തനിക്കു അറിയില്ലെന്നും പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നും കോലി നേരത്തേ പറഞ്ഞിരുന്നു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെയായിരുന്നു രോഹിത്തിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റത്. നാലു മല്‍സരങ്ങളില്‍ പുറത്തിരുന്ന ശേഷം ഫൈനലുള്‍പ്പെടെയുള്ള മല്‍രങ്ങളില്‍ രോഹിത് ടീമില്‍ തിരിച്ചെത്തിയിരുന്നു. പക്ഷെ ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്ന കാരണത്താല്‍ അദ്ദേഹത്തെ ഓസീസ് പര്യടനത്തിലെ നിശ്ചിത ഓവര്‍ പരമ്പരകളില്‍ നിന്നും മാറ്റിനിര്‍ത്തി.

വാട്‌സാപ്പ് ഗ്രൂപ്പുകളുടെ കാലം

വാട്‌സാപ്പ് ഗ്രൂപ്പുകളുടെ കാലം

രോഹിത്തിനെ ഓസീസ് പര്യടനത്തിലേക്കു തീര്‍ച്ചയായും പരിഗണിക്കണമായിരുന്നുവെന്നു ലക്ഷ്മണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു. ആശയവിനിമയത്തില്‍ വന്ന വീഴ്ച നിരാശാജനകമാണ്. ഒരുപാട് വാട്‌സാപ്പ് ഗ്രൂപ്പുകളും ഗ്രൂപ്പ് മെയിലുകളും സജീവമായ ഈ കാലഘട്ടത്തില്‍ ഇങ്ങനെയൊരു വീഴ്ചയുണ്ടായത് ആശ്ചര്യപ്പെടുത്തുന്നു. ടീം മാനേജ്‌മെന്റ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, മെഡിക്കല്‍ ടീം എന്നിവരുള്‍പ്പെട്ട ഒരു ഗ്രൂപ്പ് തീര്‍ച്ചയായും ഉണ്ടാവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.
സാധാരണയായി എല്ലാ കാര്യവും
ടീം മാനേജ്‌മെന്റിലേക്കു അപ്‌ഡേറ്റ് ചെയ്യാറുണ്ട്. എല്ലാവരും ഇതില്‍ ഉള്‍പ്പെട്ടിരിക്കുകയും ചെയ്യും. അങ്ങനെയുള്ളപ്പോള്‍ രോഹിത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചതെന്ന് അറിയില്ലെന്നു ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത് നിര്‍ണായക താരം

രോഹിത് നിര്‍ണായക താരം

ടെസ്റ്റ് മല്‍സരങ്ങളുടെ കാര്യമെടുത്താല്‍ ഇന്ത്യയെ സംബന്ധിച്ച് അവിഭാജ്യ ഘടകമാണ് രോഹിത്. ഫിറ്റ്‌നസ് സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിലും രോഹിത്തിനെ ഞാന്‍ ടീമിന്റെ ഭാഗമാക്കി നിലനിര്‍ത്തും. കാരണം ക്വാറന്റീന്‍ നിബന്ധകള്‍
പരിഗണിച്ച് ടീമിനൊപ്പെം രോഹിത്തിനെ ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു അയക്കേണ്ടിയിരുന്നു.
14 ദിവസമാണ് ഓസ്‌ട്രേലിയില്‍ ഒരാള്‍ ക്വാറന്റീനില്‍ കഴിയേണ്ടത്. യുഎഇയില്‍ ഐപിഎല്ലിന്റെ ബബ്‌ളില്‍ നിന്നും വന്നതിനാല്‍ തന്നെ ഓസ്‌ട്രേലിയയിലെ ക്വാറന്റീനില്‍ ചില ഇളവുകളുണ്ട്. ടീമംഗങ്ങള്‍ക്കൊപ്പം പരിശീലിക്കുകയും ജിമ്മില്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുകയും സാധിക്കുമായിരുന്നുവെന്നു ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്തിനെ ആദ്യം പരിഗണിച്ചില്ല

രോഹിത്തിനെ ആദ്യം പരിഗണിച്ചില്ല

സുനില്‍ ജോഷിക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ രോഹിത് മൂന്നു ഫോര്‍മാറ്റുകളിലും ഉള്‍പ്പെട്ടിരുന്നില്ല. ഇതു വലിയ പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതിനു ശേഷം സെലക്ഷന്‍ കമ്മിറ്റി വീണ്ടും ടീമിനെ പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ രോഹിത്തിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് രോഹിത്. ടെസ്റ്റ് പരമ്പരയിലെ ചില മല്‍സരങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

Story first published: Wednesday, December 2, 2020, 16:09 [IST]
Other articles published on Dec 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X