വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെസ്റ്റിന്‍ഡീസിനെതിരെ രോഹിത് ശര്‍മയുടെ പുറത്താകല്‍ വിവാദത്തില്‍

Rohit Sharma's Dismissal Sparks Outrage Across Social Media | Oneindia Malayalam

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പുറത്താകല്‍ വിവാദത്തില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ആദ്യ ഓവറുകള്‍ രോഹിത് നല്ല ഷോട്ടുകള്‍ കണ്ടെത്തവെയാണ് അപ്രതീക്ഷിതമായ പുറത്താകല്‍. രോഹിത്തിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനും ഇടയാക്കി.

rohit

കെമര്‍ റോച്ച് എറിഞ്ഞ ആറാമത്തെ ഓവറിലായിരുന്നു രോഹിത് പുറത്താകുന്നത്. ആ ഓവറില്‍ ഒരു സിക്‌സും ഫോറും കണ്ടെത്തിയിരുന്നു രോഹിത്. എന്നാല്‍, സ്വിങ് ചെയ്ത അടുത്ത പന്ത് ബാറ്റിലുരസിയാണ് വിക്കറ്റ് കീപ്പര്‍ പിടിച്ചതെന്ന് വിന്‍ഡീസ് അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ് വര്‍ത്ത് അപ്പീല്‍ നിരസിച്ചതോടെ വിന്‍ഡിസ് ക്യാപ്റ്റന്‍ ഡിആര്‍എസ്സിന് വിട്ടു.

മൂന്നാം അമ്പയറാണ് രോഹിത് പുറത്തായതായി വിധിക്കുന്നത്. റീപ്ലേയില്‍ പന്ത് ബാറ്റില്‍ കടന്നുപോകുമ്പോള്‍ ശബ്ദം കേള്‍ക്കുന്നുണ്ട്. പന്ത് ബാറ്റിലും പാഡിലും ഒരേസമയത്ത് ഉരസുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്നാം അമ്പയര്‍ ദീര്‍ഘനേരം പരിശോധിച്ച ശേഷമേ പുറത്താകല്‍ സ്ഥിരീകരിക്കൂ. എന്നാല്‍, രോഹിത് പുറത്താണെന്ന് മൂന്നാം അമ്പയര്‍ മൈക്കിള്‍ ഗഫ് ഉടനടി വിധിക്കുകയും ചെയ്തു.

അവര്‍ വരട്ടെ, എന്തും പറയട്ടെ, പക്ഷേ... പരിഹസിക്കുന്നവര്‍ക്ക് വാര്‍ണറുടെ മറുപടി ഇങ്ങനെഅവര്‍ വരട്ടെ, എന്തും പറയട്ടെ, പക്ഷേ... പരിഹസിക്കുന്നവര്‍ക്ക് വാര്‍ണറുടെ മറുപടി ഇങ്ങനെ

രോഹിത്തിന്റെ പുറത്താകല്‍ സംശയകരമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ നിലപാട്. അമ്പയറുടെ പൊടുന്നനെയുള്ള വിധി ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്ഗും രോഹിത് പുറത്തല്ലെന്ന നിലപാടുകാരനാണ്. സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും അമ്പയര്‍ക്ക് ശരിയായ തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്ന് ഹോഗ്ഗ് പറഞ്ഞു.

Story first published: Thursday, June 27, 2019, 17:11 [IST]
Other articles published on Jun 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X