Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലെ ഒരേയൊരു കുഴപ്പം ഇതാണ്....

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെക്കാളും ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെക്കാളും മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുണ്ട് രോഹിത് ശര്‍മയ്ക്ക് ഐ പി എല്ലില്‍. റിക്കി പോണ്ടിംഗില്‍ നിന്നും മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ചുരുങ്ങിയ കാലം കൊണ്ട് രണ്ട് ഐ പി എല്ലും ഒരു ചാമ്പ്യന്‍സ് ലീഗും ശര്‍മ ജയിച്ചുകഴിഞ്ഞു. ധോണിയെക്കാള്‍ കുറച്ച് പിന്നില്‍. ഐ പി എല്‍ വിജയം നോക്കിയാല്‍ കോലി രോഹിതിന്റെ അടുത്ത് പോലും എത്തില്ല.

ഇത്തവണയും രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് 100 ശതമാനം തൃപ്തരാണ് എന്നാണ് കോച്ച് റിക്കി പോണ്ടിംഗ് പറയുന്നത്. മുംബൈ ഇന്ത്യന്‍സ് ജയിച്ച ആറ് കളികളില്‍ നാലിലും അര്‍ധസെഞ്ചുറിയോടെ മാന്‍ ഓഫ് ദ മാച്ചായത് രോഹിത് ശര്‍മയാണ്. ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചു എന്ന് ചുരുക്കം. അസാമാന്യമായ അച്ചടക്കത്തോടെയും ക്ഷമയോടും കൂടിയാണ് രോഹിത് ഈ സീസണില്‍ ബാറ്റ് ചെയ്തത്.

rohit-sharma

രോഹിത് പരാജയപ്പെട്ട ആറില്‍ അഞ്ച് കളികളും മുംബൈ തോറ്റു. അവിടെയാണ് രോഹിതിന്റെ ക്യാപ്റ്റന്‍സി വിമര്‍ശിക്കപ്പെടുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും വലിയ പോരായ്മ എന്ന് പറയുന്നത് പിച്ച് മനസിലാക്കുന്നതില്‍ വരുന്ന പിഴവാണ് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. ഉദ്ഘാടന മത്സരത്തില്‍ എം എസ് ധോണിയുടെ പുനെയ്‌ക്കെതിരെ സംഭവിച്ച ഈ അബദ്ധം ഏറ്റവും ഒടുവിലെ കളിയില്‍ പഞ്ചാബിനെതിരെയും പറ്റി.

രണ്ട് തവണയും രോഹിത് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് തവണയും മുംബൈ തോറ്റു. കംഫര്‍ട്ടബ്ള്‍ ആയി ചേസ് ചെയ്ത് ജയിക്കുന്നതിനിടെയാണ് രോഹിത് പോളിസി മാറ്റിയത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ടീമിന് ലക്ഷ്യബോധം നഷ്ടപ്പെടുന്ന കാഴ്ചയാണ് ഈ ഐ പി എല്ലില്‍ കണ്ടത്. അതില്‍ ഏറ്റവും നിരാശപ്പെടുത്തിയതോ രോഹിത് തന്നെയും. പിച്ച് റീഡ് ചെയ്യുന്നത് കുറച്ചുകൂടി കൃത്യമാകുകയും ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ടീമിന് ദിശാബോധം നല്‍കുകയും കൂടി ചെയ്തിരുന്നെങ്കില്‍ മുംബൈയുടെലും രോഹിതിന്റെയും നില ഇതിലുമെത്രയെ ഭേദമായേനെ.

Story first published: Saturday, May 14, 2016, 14:02 [IST]
Other articles published on May 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+