പാകിസ്താന്‍ ശ്രദ്ധിക്കണം, കളി 'രോഹിത് ശര്‍മ'യുടെ ഈഡന്‍ ഗാര്‍ഡനിലാണ്!
കൊല്‍ക്കത്ത: സച്ചിന് ചെന്നൈ ചെപ്പോക്ക്, വി വി എസ് ലക്ഷ്മണ് സിഡ്‌നി അങ്ങനെ ചില കളിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ചില ഗ്രൗണ്ടുകളുണ്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അങ്ങനെ ഒരു ഗ്രൗണ്ട് സ്വന്തമായി വെച്ചിരിക്കുന്ന ഒരു കളിക്കാരനുണ്ട്. രോഹിത് ശര്‍മ. ഇന്ന് (മാര്‍ച്ച് 10 ശനിയാഴ്ച) ഇന്ത്യ - പാകിസ്താന്‍ മത്സരം നടക്കുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനാണ് രോഹിത് ശര്‍മയുടെ ഫേവറിറ്റ് ഗ്രൗണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ 177 റണ്‍സെടുത്തപ്പോള്‍ തുടങ്ങിയതാണ് രോഹിത് ശര്‍മയും കൊല്‍ക്കത്തയും തമ്മിലുള്ള പ്രണയം. അത് വളര്‍ന്ന് വളര്‍ന്ന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് വരെ എത്തി. ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യയെ നേരിടുമ്പോള്‍ പാകിസ്താന്‍ മറക്കാന്‍ പാടില്ലാത്ത കുറച്ച് രോഹിത് ശര്‍മ ഇന്നിംഗ്‌സുകളുണ്ട്. ഇതാ കാണൂ...

സച്ചിന് പകരം രോഹിത്
സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ച ടെസ്റ്റ് പരമ്പരയിലാണ് രോഹിത് ശര്‍മ അരേങ്ങറ്റം കുറിക്കുന്നത്. സച്ചിനെപ്പോലെ മുംബൈ തന്നെ രോഹിതിന്റെയും തട്ടകം. സച്ചിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനുമായി രോഹിത്. 177 റണ്‍സാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ അരങ്ങേറ്റ ഇന്നിംഗ്‌സ് രോഹിത് ശര്‍മ അടിച്ചത്. വെസ്റ്റ് ഇന്‍ഡീനെതിരെയായിരുന്നു കളി.

ഏകദിനത്തില്‍ 264
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 264 റണ്‍സ്. ഏകദിനത്തില്‍ രണ്ട് തവണ ഇരട്ടസെഞ്ചുറിയിക്കുന്ന ലോകത്തിലെ ഏക ബാറ്റ്‌സ്മാനാണ് രോഹിത്. രോഹിത് ശര്‍മയുടെ ഈ റെക്കോര്‍ഡ് ഡബിള്‍സെഞ്ചുറി പിറന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍

ഐപിഎല്‍ സെഞ്ചുറി
2012 ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ രോഹിത് സെഞ്ചുറിയടിച്ചു. 109 റണ്‍സടിച്ച് പുറത്താകാതെ നിന്ന രോഹിതിന്റെ മികവില്‍ അന്ന് മുംബൈ ഇന്ത്യന്‍സ് കളി ജയിച്ചു. രോഹിത് മാന്‍ ഓഫ് ദ മാച്ചുമായി

ഐപിഎല്ലിലെ 98 നോട്ടൗട്ട്
ഐ പി എല്ലിന്റെ ഇക്കഴിഞ്ഞ സീസണില്‍ കളിക്കാനെത്തിയപ്പോഴും രോഹിത് കൊല്‍ക്കത്തയോടുളള തന്റെ പ്രണയം പുറത്തെടുത്തു. 37 ന് മൂന്ന് എന്ന നിലയില്‍ പതറിയ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പുറത്താകാതെ 98 റണ്‍സ്. കളി പക്ഷേ മുംബൈ ഇന്ത്യന്‍സ് തോറ്റു.

ഐ പി എല്‍ കിരീടങ്ങള്‍ 2!
രോഹിത് ശര്‍മ രണ്ട് തവണ ഐ പി എല്‍ കിരീടം ഉയര്‍ത്തിയതും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ചാണ്. 2013 ലും 2015 ലും. 2013 ല്‍ ടീം തകര്‍ന്ന് തരിപ്പണമായപ്പോള്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയായിരുന്നു. 2015 ലാകട്ടെ വളരെ കംഫര്‍ട്ടബിള്‍ ആയ യാത്രയായിരുന്നു രോഹിതിനും മുംബൈ ഇന്ത്യന്‍സിനും

രഞ്ജി ട്രോഫിയില്‍ ഇരട്ടസെഞ്ചുറി
2011 ലായിരുന്നു രോഹിത് ശര്‍മ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഇരട്ടസെഞ്ചുറി നേടിയയത്. 257 പന്തിലായിരുന്നു ബംഗാളിനെതിരെ രോഹിതിന്റെ 200.

ഈ ലോകകപ്പിലും കളിച്ചു
ട്വന്റി 20 ലോകകപ്പിന്റെ സന്നാഹമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു രോഹിത് ശര്‍മയുടെ മറ്റൊരു തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സ്. മാര്‍ച്ച് 11ന് കൊല്‍ക്കത്തയില്‍ നടന്ന കളിയില്‍ രോഹിത് അടിച്ചത് 57 പന്തില്‍ 7 സിക്‌സും 9 ഫോറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications