ചാഹലിന്റെ ശരീരംകാട്ടി രോഹിത്തിന്റെ ട്രോള്‍; രോഹിത്തിന് പണികൊടുത്ത് ചാഹല്‍

വിശാഖപട്ടണം: ക്രിക്കറ്റ് കളിയുടെ ഇടവേളകളിലും മറ്റും ഇന്ത്യന്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം കളിയാക്കാനും മറ്റും സമയം കണ്ടെത്തുക പതിവായിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കവെ രോഹിത് ശര്‍മയുടേയും യുസ്‌വേന്ദ്ര ചാഹലിന്റെയും പരസ്പരമുള്ള ട്രോളുകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇന്ത്യ v/s ഓസീസ്: കംഗാരുക്കളെ തുരത്തി കോലിപ്പടയ്ക്ക് കപ്പടിക്കാം... ഇവ കൂടി നടക്കണം

മെലിഞ്ഞുനീണ്ട ചാഹലിന്റെ ശരീരത്തെ ട്രോളുന്നത് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പതിവാണ്. ചാഹല്‍ ടീമിലെ ഏറ്റവും രസികനായ കളിക്കാരനെന്നതുകൊണ്ടുതന്നെ കണക്കിന് മറുപടിയും കൊടുക്കാറുണ്ട്. ഇത്തവണയും ചാഹലിന്റെ ശരീരത്തെ ലാക്കാക്കിയാണ് രോഹിത്തിന്റെ ട്രോള്‍. രോഹിത്തിന് അതേ നാണയത്തില്‍തന്നെ ചാഹല്‍ മറുപടിനല്‍കുകയും ചെയ്തു.

rohit

തുടക്കം ചാഹലിന്റെ ട്വീറ്റ്

ചാഹലിന്റെ ഒരു ട്വിറ്റര്‍ പോസ്റ്റാണ് എല്ലാറ്റിനും തുടക്കമിട്ടത്. രോഹിത്തും ചാഹലും ക്രുനാലും ഒപ്പമിരുന്ന് ചിരിക്കുന്ന ചിത്രത്തിന് ചാഹല്‍ നല്ലൊരു അടിക്കുറിപ്പും നല്‍കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്നോട് മൂന്നാം നമ്പറായി ബാറ്റിങ്ങിനിറങ്ങണമെന്ന് പറഞ്ഞ അവസരമാണിതെന്നായിരുന്നു ചാഹലിന്റെ അടിക്കുറിപ്പ്. ഇതിന് പിന്നാലെയാണ് രോഹിത് ചാഹലിനെ ട്രോളി രംഗത്തെത്തിയത്.

chahal

ചാഹലിനെ ട്രോളി രോഹിത്

ചാഹല്‍ ഷട്ടിടാതെയുള്ള ഒരു ചിത്രത്തിന് ഇതാണ് യഥാര്‍ഥ 'ഗോട്ട്' എന്ന് രോഹിത് പറഞ്ഞു. എക്കാലത്തെയും മികച്ച താരമെന്ന നിലയില്‍ ഉപയോഗിക്കുന്ന ഗോട്ട് ദ്വയാര്‍ഥത്തോടെയാണ് രോഹിത് പ്രയോഗിച്ചത്. ചാഹലിന്റെ മസിലിനെ രോഹിത് കളിയാക്കുകയും ചെയ്തു. രോഹിത്തിന്റെ പോസ്റ്റിന് കുല്‍ദീപ് യാദവ് പൊട്ടിച്ചിരിക്കുന്ന ഇമോജികളിട്ടാണ് പ്രതികരിച്ചത്.

sharma

രോഹിത്തിന് പണിയുമായി ചാഹല്‍

രോഹിത്തിന്റെ ഒരു ഡാന്‍സ് ചിത്രം പോസ്റ്റ് ചെയ്ത് ചാഹല്‍ മറുപടിയും നല്‍കി. രോഹിത്തിന്റെ അതേ ആക്ഷനിലുള്ള ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും ഒപ്പം ചേര്‍ത്തായിരുന്ന ചാഹലിന്റെ മറുപടി ട്രോള്‍. രണ്ട് പോസ്റ്റുകളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. താരങ്ങളെ രസകരമായി ട്രോളാണ് ആരാധകരും മടിച്ചില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, February 24, 2019, 12:09 [IST]
Other articles published on Feb 24, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more