വെസ്റ്റീന്‍ഡിസിനെതിരെ രോഹിത് ശര്‍മയുടെ ഒരുക്കം തുടങ്ങി; ധോണി കണ്ടു പഠിക്കുമോ?
മുംബൈ: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാണ് താരത്തിന്റെ തീരുമാനം. വിജയ് ഹസാരെ ട്രോഫിയില്‍ രോഹിത് കളിക്കുമെന്ന് മുംബൈയുടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

ഒക്ടോബര്‍ 10ന് പ്രഖ്യാപിക്കുന്ന ടീമില്‍ രോഹിത് ഉണ്ടായിരിക്കുമെന്നും അഗാര്‍ക്കര്‍ അറിയിച്ചു. രോഹിത് ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചേക്കും. ശ്രേയസ് അയ്യരാണ് ടീമിന്റെ നായകനെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് വ്യക്തമാക്കി. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ മുന്നൊരുക്കം നടത്താനാണ് രോഹിത്തിന്റെയും തീരുമാനം.
അതേസമയം, ഫോമില്ലായ്മമൂലം ഉഴലുന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ധോണി ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുക്കണമെന്ന് നേരത്തെ മുന്‍താരം സുനില്‍ ഗാവസ്‌കര്‍ നിര്‍ദ്ദേശിച്ചിരുന്നു. ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിലൂടെ യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഗാവസ്‌കര്‍ പറയുന്നുണ്ട്.
കഴിഞ്ഞ 9 ഏകദിനങ്ങളില്‍നിന്നായി 189 റണ്‍സ് ആണ് ധോണിയുടെ സമ്പാദ്യം. പരിമിത ഓവറില്‍ മികച്ച ഫിനിഷറെന്ന് പേരുകേട്ട ധോണിക്ക് ഇപ്പോള്‍ പഴയ ബാറ്റിങ് മികവിലേക്ക് തിരിച്ചെത്താന്‍ കഴിയുന്നില്ല. ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയിലും ഏഷ്യാ കപ്പിലും നിരാശാജനകമായ പ്രകടനം നടത്തിയ ധോണിക്ക് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര നിര്‍ണായകമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications