Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലെത്തുമെന്ന് ബിസിസിഐ, ടെസ്റ്റ് പരമ്പരയില്‍ ഹിറ്റ്മാന്‍ കളിക്കും!!

കാന്‍ബറ: വിരാട് കോലിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിരോധത്തിലായ ബിസിസിഐ ഒടുവില്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന കാര്യം വെളിപ്പെടുത്തി. രോഹിത് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഇത്രയും ദിവസം അദ്ദേഹം കളിക്കുമോ എന്ന കാര്യം ടീമിന് പോലും അറിയില്ലായിരുന്നു. കോലി ടീമിനെ ഒന്നും അറിയിച്ചിട്ടില്ലെന്നും, രോഹിത്തിന് പരിക്കുണ്ടെന്ന് മാത്രമാണ് അറിയുകയെന്നും കോലി പറഞ്ഞിരുന്നു. ടെസ്റ്റ് പരമ്പരയില്‍ രോഹിത് കളിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന് ഇത് ശുഭവാര്‍ത്തയാണ്.

1

ഏകദിന-ടി20 പരമ്പര കഴിഞ്ഞാണ് ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയില്‍ കളിക്കുക. അതേസമയം വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ ടീമിലുണ്ടാവേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. രോഹിത് കളിക്കില്ലെന്ന സൂചനയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. എന്നാല്‍ രോഹിത് ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് പോകുമെന്ന് ബിസിസിഐ പറഞ്ഞു. രോഹിത്തിന് ഓസ്‌ട്രേലിയയില്‍ എത്തിയാലും ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. അതുകൊണ്ട് നേരത്തെ എത്തേണ്ടത് അത്യാവശ്യമാണ്.

രോഹിത്തിന്റെ പരിക്കിനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. അദ്ദേഹം കളിക്കാന്‍ ഫിറ്റായിരുന്നു. എന്നാല്‍ രോഹിത്തിന്റെ പിതാവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ രോഹിത് പോയിരുന്നു. അതുകൊണ്ടാണ് ഓസ്‌ട്രേലിയയിലേക്കുള്ള മടക്കം വൈകിയത്. ബിസിസിഐ രോഹിത്തിനെ എങ്ങനെയാണ് ഓസ്‌ട്രേലിയയിലേക്ക് എത്തിക്കേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രാ ക്രമങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞു. രോഹിത്തിന്റെ പിതാവിന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതാണെന്ന് ആര്‍ക്കും അറിയില്ല. ഇത് വ്യക്തിപരമായ വിഷയങ്ങളാണെന്നും ബിസിസിഐ വക്താവ് പറഞ്ഞു.

അതേസമയം രോഹിത് നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് പരിശോധനകളിലാണ്. ഡിസംബര്‍ പതിനൊന്നിന് രോഹിത്തിന്റെ ഫിറ്റ്‌നെസ്സിനെ കുറിച്ച് വിലയിരുത്തലുണ്ടാവും. ്ഇപ്പോള്‍ രോഹിത് കളിക്കാനാവുന്ന സാഹചര്യത്തിലാണ് ഉള്ളത്. അതിന് ശേഷം അദ്ദേഹം ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന കാര്യം പുറത്തുവിടും. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ എന്‍സിഎയുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇക്കാര്യത്തില്‍ ആവശ്യമാണ്. രോഹിത്തിന്റെ പിതാവിന് ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. അദ്ദേഹം മെച്ചപ്പെട്ട് വരുന്നുണ്ട്. ഇത് കൊണ്ട് കൂടിയാണ് രോഹിത് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ ഒരുങ്ങുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.

Story first published: Friday, November 27, 2020, 16:46 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+