വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: യുവിയുടെ കസേര തെറിക്കും, തകര്‍ക്കുക ഹിറ്റ്മാന്‍!, അറിയണം ഈ റെക്കോഡുകള്‍

നിരവധി റെക്കോഡുകളും ഇത്തവണത്തെ ടി20 ലോകകപ്പില്‍ തകര്‍ക്കപ്പെടാനായി കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം പല പ്രമുഖരും പുതിയ റെക്കോഡ് കുറിക്കാനുള്ള കാത്തിരിപ്പിലാണ്

1

ഈ വര്‍ഷം ഒക്ടോബറില്‍ മറ്റൊരു ടി20 ലോകകപ്പ് ആവേശം കൂടി ആരാധകരിലേക്കെത്തുകയാണ്. ഓസ്‌ട്രേലിയ വേദിയാകുന്ന ലോകകപ്പിനായുള്ള പടയൊരുക്കത്തിലാണ് ടീമുകള്‍. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ മടയിലേക്ക് ടി20 ലോകകപ്പെത്തുമ്പോള്‍ ചാമ്പ്യന്മാരാവാന്‍ കൂടുതല്‍ സാധ്യത അവര്‍ക്ക് തന്നെയാണ്. എന്നാല്‍ ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഓസ്‌ട്രേലിയക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്.

എന്തായാലും തകര്‍പ്പന്‍ പോരാട്ടം തന്നെ ഇത്തവണത്തെ ടി20 ലോകകപ്പിലും പ്രതീക്ഷിക്കുന്നു. നിരവധി റെക്കോഡുകളും ഇത്തവണത്തെ ടി20 ലോകകപ്പില്‍ തകര്‍ക്കപ്പെടാനായി കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം പല പ്രമുഖരും പുതിയ റെക്കോഡ് കുറിക്കാനുള്ള കാത്തിരിപ്പിലാണ്. ഇത്തരത്തിലുള്ള പ്രധാന അഞ്ച് റെക്കോഡുകളെക്കുറിച്ചറിയാം.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 ലോകകപ്പ് ടീമില്‍ സീറ്റ് ഉറപ്പില്ല!, നാല് പേരിതാഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 ലോകകപ്പ് ടീമില്‍ സീറ്റ് ഉറപ്പില്ല!, നാല് പേരിതാ

യുവരാജിനെ മറികടക്കാന്‍ രോഹിത്

യുവരാജിനെ മറികടക്കാന്‍ രോഹിത്

ടി20യില്‍ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ നിര്‍ണ്ണായകമായത് യുവരാജിന്റെ പ്രകടനമായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സെന്ന റെക്കോഡ് യുവരാജിന്റെ പേരിലാണ്. 33 സിക്‌സുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതിനോടകം 30 സിക്‌സുകള്‍ നേടാന്‍ രോഹിത് ശര്‍മക്കായിട്ടുണ്ട്. നാല് സിക്‌സുകള്‍ നേടിയാല്‍ യുവിയുടെ റെക്കോഡിനെ തകര്‍ക്കാന്‍ രോഹിത്തിനായേക്കും. വിരാട് കോലിയുടെ പേരില്‍ 20 സിക്‌സുകളുമുണ്ട്.

മഹേല ജയവര്‍ധനയുടെ റെക്കോഡ് തകര്‍ന്നേക്കും

മഹേല ജയവര്‍ധനയുടെ റെക്കോഡ് തകര്‍ന്നേക്കും

ടി20 ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് മുന്‍ ശ്രീലങ്കന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ മഹേല ജയവര്‍ധനയുടെ പേരിലാണ്. 31 മത്സരങ്ങളില്‍ നിന്നായി 1016 റണ്‍സാണ് ജയവര്‍ധനയുടെ പേരിലുള്ളത്. 39 ആണ് ശരാശരി. 2014ലെ ടി20 ലോകകപ്പാണ് അവസാനമായി അദ്ദേഹം കളിച്ചത്. ടി20 ലോകകപ്പോടെ ജയവര്‍ധനയുടെ ഈ റെക്കോഡ് തകര്‍ക്കാന്‍ കാത്തിരിക്കുകയാണ് രോഹിത് ശര്‍മ. 847 റണ്‍സാണ് നിലവില്‍ രോഹിത്തിനുള്ളത്. വിരാട് കോലിയുടെ പേരില്‍ 845 റണ്‍സുമുണ്ട്. ഇരുവരും നന്നായി ശ്രമിച്ചാല്‍ ജയവര്‍ധനയുടെ റെക്കോഡ് തകര്‍ന്നേക്കും.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

ലസിത് മലിംഗയുടെ റെക്കോഡ്

ലസിത് മലിംഗയുടെ റെക്കോഡ്

ടി20 ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള പേസറെന്ന റെക്കോഡ് മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെ പേരിലാണ്. 31 മത്സരത്തില്‍ നിന്ന് 38 വിക്കറ്റാണ് അദ്ദദേഹത്തിന്റെ പേരിലുള്ളത്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ റെക്കോഡ് തകര്‍ക്കാനായി കാത്തിരിക്കുന്നത്. 24 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയുടെ പേരില്‍ 22 വിക്കറ്റുമുണ്ട്. രണ്ട് പേരും മലിംഗയുടെ റെക്കോഡിനെ തകര്‍ക്കാന്‍ സാധ്യതയുള്ളവരാണ്.

ദില്‍ഷനെയും കടത്തിവെട്ടാം

ദില്‍ഷനെയും കടത്തിവെട്ടാം

ടി20 ലോകകപ്പില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ് ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷന്റെ പേരിലാണ്. വെടിക്കെട്ട് ഓപ്പണര്‍ 2007-2016 കാലയളവിനുള്ളില്‍ 35 മത്സരങ്ങള്‍ കളിച്ചാണ് ഈ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. 34 മത്സരം കളിച്ച് പാകിസ്താന്റെ ഷുഹൈബ് മാലിക് 34 മത്സരം കളിച്ച് രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ രോഹിത് ശര്‍മ 33 മത്സരം കളിച്ച് മൂന്നാം സ്ഥാനത്താണ്. മാലിക് കളിക്കാതിരുന്നാലും രോഹിത് ഈ റെക്കോഡ് സ്വന്തം പേരിലാക്കിയേക്കും.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

കൂടുതല്‍ ബൗണ്ടറികളെന്ന റെക്കോഡ്

കൂടുതല്‍ ബൗണ്ടറികളെന്ന റെക്കോഡ്

ടി20 ലോകകപ്പില്‍ കൂടുതല്‍ ബൗണ്ടറികളെന്ന റെക്കോഡ് ശ്രീലങ്കയുടെ മഹേല ജയവര്‍ധനയുടെ പേരിലാണ്. 31 മത്സരത്തില്‍ നിന്ന് 111 ബൗണ്ടറിയാണ് അദ്ദേഹം നേടിയത്. രോഹിത് ശര്‍മയാണ് ഈ റെക്കോഡ് തകര്‍ക്കാന്‍ കാത്തിരിക്കുന്നത്. 80 ബൗണ്ടറികളാണ് രോഹിത്തും ഡേവിഡ് വാര്‍ണറും നേടിയിട്ടുള്ളത്. വിരാട് കോലി 78 ബൗണ്ടറിയും നേടിയിട്ടുണ്ട്. ഇവരിലാരെങ്കിലും ജയവര്‍ധനയുടെ റെക്കോഡിനെ തകര്‍ത്തേക്കും.

Story first published: Tuesday, August 9, 2022, 17:19 [IST]
Other articles published on Aug 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X