വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ നിഴലില്‍ ഒതുങ്ങിയില്ല; ലോക ക്രിക്കറ്റില്‍ സ്വന്തമായ ഇടം കണ്ടെത്തി രോഹിത് ശര്‍മ

ലീഡ്‌സ്: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡുകള്‍ ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ഒരു റെക്കോര്‍ഡും ആര്‍ക്കും സ്വന്തമായിരിക്കില്ലെന്ന് പിന്‍ഗാമിയായെത്തിയ വിരാട് കോലി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കളിക്കിടെയും ഓരോ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ വിരാട് കോലിക്കൊപ്പം ചേര്‍ത്തുനിര്‍ത്താവുന്ന കളിക്കാരനായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ.

സെമിയില്‍ ഇന്ത്യയെ സഹായിച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും നെഞ്ചിടിപ്പ് സെമിയില്‍ ഇന്ത്യയെ സഹായിച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും നെഞ്ചിടിപ്പ്

സ്ഥിരതയില്ലെന്നതിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്ന താരമായിരുന്നു രോഹിത്. വലിയ സ്‌കോറുകള്‍ നേടുമ്പോഴും തൊട്ടടുത്ത മത്സരത്തില്‍ കുറഞ്ഞ റണ്‍സിന് പുറത്താകുന്ന രോഹിത് ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍, സമീപകാലത്ത് താരം നടത്തുന്ന ബാറ്റിങ് ഏത് ക്രിക്കറ്റ് ആരാധകരനെയും അമ്പരപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതുമാണ്. ലോക ക്രിക്കറ്റില്‍ കോലിയുടെ നിഴലില്‍ നിന്നും വേറിട്ട് സ്വന്തമായ ഇടം കണ്ടെത്താന്‍ രോഹിത്തിന് കഴിഞ്ഞിരിക്കുന്നു.

രോഹിത്തിന്റെ ലോകകപ്പ്

രോഹിത്തിന്റെ ലോകകപ്പ്

ഇംഗ്ലണ്ട് ലോകകപ്പില്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോഴേക്കും ഈ ലോകകപ്പ് രോഹിത് സ്വന്തമാക്കിക്കഴിഞ്ഞു. ആരെയും മോഹിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് രോഹിത് നടത്തുന്നത്. പ്രാഥമിക ഘട്ടത്തിലെ 9 കളികളില്‍ ഒന്ന് മഴമൂലം നഷ്ടമായിട്ടും 8 ഇന്നിങ്‌സുകളില്‍നിന്നും രോഹിത് അടിച്ചുകൂട്ടിയത് 647 റണ്‍സാണ്. അഞ്ച് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ റണ്‍വേട്ട.

റെക്കോര്‍ഡുകളുടെ തോഴന്‍

റെക്കോര്‍ഡുകളുടെ തോഴന്‍

ഇതിനകംതന്നെ ഒട്ടേറെ ലോകകപ്പ് റെക്കോര്‍ഡുകളും താരം തിരുത്തിക്കുറിച്ചുകഴിഞ്ഞു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന ബഹുമതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയുടെ 4 സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ തന്നെ രോഹിത് തന്റെ പേരിലാക്കി. ഇനി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 673 എന്ന ഒറ്റ ലോകകപ്പിലെ സ്‌കോര്‍ ആണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

വിരാട് കോലിക്കൊപ്പം ഇനി മുന്നില്‍

വിരാട് കോലിക്കൊപ്പം ഇനി മുന്നില്‍

ലോകകപ്പിന് മുന്‍പുതന്നെ ഇത്തവണ മികച്ച പ്രകടനം നടത്തണമെന്ന് കണക്കുകൂട്ടിയിരുന്നതായി രോഹിത് പറഞ്ഞു. ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ രോഹിത് ഏകദിനത്തില്‍ മറ്റൊരു തലത്തിലേക്ക് എത്തിപ്പെട്ടുകഴിഞ്ഞു. സമകാലികനായ വിരാട്‌കോലിക്ക് ഒപ്പം ചേര്‍ത്തുവെക്കാവുന്ന കളിക്കാരനായി സ്വയം അടയാളപ്പെടുത്താന്‍ ഈ ലോകകപ്പിലൂടെ രോഹിത്തിന് കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം.

മാറ്റത്തെക്കുറിച്ച് രോഹിത്

മാറ്റത്തെക്കുറിച്ച് രോഹിത്

ഓരോ മത്സരം കഴിയുമ്പോഴും അവയെ താന്‍ പിന്നിലുപേക്ഷിക്കുമെന്ന് രോഹിത് പറയുന്നു. അടുത്ത മത്സരം പുതിയതാണ്. ഒരു പുതിയ ദിവസം മറ്റൊരു മത്സരത്തിനിറങ്ങുന്നു. ഇത് മുന്നോട്ടുള്ള പ്രയാണത്തിന് തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു. രോഹിത്തിന്റെ സ്ഥിരതയുടെ രഹസ്യം സ്വന്തം കളിയെ തിരിച്ചറിഞ്ഞു എന്നതാണെന്ന് ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍ പറയുമ്പോള്‍ ഉത്തരവാദിത്വമുള്ള പക്വതയുള്ള ഒരു ബാറ്റ്‌സ്മാനിലേക്കുള്ള രോഹിത്തിന്റെ മാറ്റം എങ്ങിനെ സംഭവിച്ചു എന്നത് വ്യക്തം.


Story first published: Sunday, July 7, 2019, 11:27 [IST]
Other articles published on Jul 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X