വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇയാള് അവിടെ എന്തു കാണിക്കുവാ'; തേര്‍ഡ് അംപയറിനോട് ചൂടായി രോഹിത് ശര്‍മ്മ

Frustrated Rohit Sharma swears as third umpire mistakenly gives Soumya Sarkar not out

രാജ്‌കോട്ട്: ദില്ലിയിലെ തോല്‍വിക്ക് രാജ്‌കോട്ടില്‍ അന്തസോടെ ഇന്ത്യ പകരം വീട്ടി. 26 പന്തും എട്ടു വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ സംഘം ബംഗ്ലാദേശില്‍ നിന്നും ജയം പിടിച്ചെടുത്തത്. നായകന്‍ രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് മുന്നില്‍ ബംഗ്ലാ കടുവകളുടെ പദ്ധതികളെല്ലാം പാളിയെന്നു വേണം പറയാന്‍.

43 പന്തില്‍ 85 റണ്‍സുമായി ഹിറ്റ്മാന്‍ മടങ്ങുമ്പോള്‍ ഇന്ത്യ വിജയതീരം കണ്ടിരുന്നു. ഇന്നലെ 154 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് മുന്നോട്ടു വെച്ചത്. തുടക്കത്തിലെ ആഞ്ഞുവീശിയ രോഹിത് ടീം ഇന്ത്യയുടെ ജയം അനായാസമാക്കി.

ടോസ് ഇന്ത്യയ്ക്ക്

രാജ്‌കോട്ടില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബംഗ്ലാദേശ് ബാറ്റു ചെയ്യട്ടെയെന്നാണ് തീരുമാനിച്ചത്. പക്ഷെ ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ കയ്യയച്ചു റണ്‍സ് നല്‍കിയപ്പോള്‍ ഇന്ത്യ അപകടം മണത്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ സ്പിന്നര്‍മാര്‍ അനുവദിച്ചില്ല. ബംഗ്ലാ നിരയെ വരിഞ്ഞു മുറുക്കാന്‍ വാഷിങ്ടണ്‍ സുന്ദര്‍ – യുസ്‌വേന്ദ്ര ചാഹല്‍ സഖ്യത്തിനായി.

പന്തിന്റെ സ്റ്റംപിങ്

ഇതേസമയം, ബംഗ്ലാദേശ് ഇന്നിങ്‌സിനിടെ തേര്‍ഡ് അംപയറോട് രോഷം പ്രകടിപ്പിക്കുന്ന രോഹിത് ശര്‍മ്മയെ ആരാധകര്‍ ഇന്നലെ കണ്ടു. 13 ആം ഓവറിലാണ് ഈ നാടകീയ രംഗം.
യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ഓവറിലെ അവസാന പന്ത് --- ക്രീസില്‍ നിന്നിറങ്ങി ഷോട്ടിന് ശ്രമിക്കുകയായിരുന്നു സൗമ്യ സര്‍ക്കാര്‍. പക്ഷെ ചാഹലിന്റെ ഗൂഗ്ലി പഠിക്കാന്‍ താരത്തിനായില്ല. വിക്കറ്റുകള്‍ക്ക് പിന്നില്‍ നിലയുറപ്പിച്ച റിഷഭ് പന്ത് അവസരം പാഴാക്കാതെ ബാറ്റ്‌സ്മാനെ സ്റ്റംപ് ചെയ്തു.

തേർഡ് അംപയറുടെ പിഴവ്

പക്ഷെ ആറാം ഓവറില്‍ പന്ത് കാട്ടിയ അബദ്ധം ഓര്‍മ്മയുള്ളതുകൊണ്ട് ഫീല്‍ഡ് അപംയര്‍ ഔട്ടെന്നു വിധിക്കാന്‍ തിടുക്കം കാട്ടിയില്ല. തീരുമാനം തേര്‍ഡ് അംപയറിന് വിട്ടു. ടിവി റീപ്ലേയില്‍ സൗമ്യ സര്‍ക്കാര്‍ ഔട്ടാണെന്ന് കണ്ടെത്തി. റിഷഭ് പന്ത് സ്റ്റംപ് ചെയ്യുമ്പോള്‍ ക്രീസിന് വെളിയിലായിരുന്നു ബംഗ്ലാ താരം.

സ്‌ക്രീനില്‍ 'ഔട്ട്' തെളിയാന്‍ സ്‌റ്റേഡിയം കാത്തു നിന്നു. പക്ഷെ ഇന്ത്യയെയും ബംഗ്ലാദേശിനെയും ഒരുപോലെ അത്ഭുതപ്പെടുത്തിയാണ് 'നോട്ടൗട്ട്' തെളിഞ്ഞത്. ആറാം ഓവറിലെ പോലെ വീണ്ടും പന്ത് മണ്ടത്തരം കാട്ടിയോ? അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങള്‍. ഗ്രൗണ്ടിലേക്ക് തിരിച്ചു കയറാന്‍ സൗമ്യ സര്‍ക്കാര്‍ ചുവടുവെയ്ക്കുമ്പോഴാണ് തേര്‍ഡ് അംപയറിന് പിഴവ് മനസിലായത്.

പിന്നെ വൈകിയില്ല, സ്‌ക്രീനിലെ 'നോട്ടൗട്ട്' 'ഔട്ടായി' മാറി. ഇതോടെ സൗമ്യ സര്‍ക്കാര്‍ ജാള്യത മറച്ച് ഡ്രസിങ് റൂമിലേക്ക് തിരിച്ചു നടന്നു. അങ്ങനെ 103 റണ്‍സ് എടുത്തുനില്‍ക്കെ ബംഗ്ലാദേശിന് നാലാം വിക്കറ്റും നഷ്ടമായി.

ഇതേസമയം, തേര്‍ഡ് അംപയറിന്റെ പിഴവില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പരസ്യമായാണ് രോഷം പ്രകടിപ്പിച്ചത്. ടിവി അംപയറുടെ നേരെ കൈയ്യുയര്‍ത്തിയ ഇന്ത്യന്‍ നായകന്‍ ഹിന്ദിയില്‍ അസഭ്യവാക്ക് ചൊരിയുന്നതായി ക്യാമറക്കണ്ണുകള്‍ പിടിച്ചെടുത്തു.

ടി20യില്‍ റണ്‍ ചേസ് കിങ് ഇനി ടീം ഇന്ത്യ!! ലോക റെക്കോര്‍ഡ്... ഓസ്‌ട്രേലിയ തെറിച്ചു

ആദ്യ പിഴവ്

മുന്‍പ് ചാഹലിന്റെ ഓവറില്‍ തന്നെയായിരുന്നു കീപ്പിങ്ങില്‍ പിഴവു വരുത്തി റിഷഭ് പന്ത് വിക്കറ്റ് അവസരം തുലച്ചത്. ചാഹലിനെ ക്രീസിന് വെളിയിലിറങ്ങി അടിക്കാന്‍ ശ്രമിച്ചതായിരുന്നു ലിറ്റണ്‍ ദാസ്. പക്ഷെ നടന്നില്ല. സമയം കളയാതെ റിഷഭ് പന്ത് താരത്തെ സ്റ്റംപ് ചെയ്തു പുറത്താക്കി. എന്നാല്‍ ടിവി റീപ്ലേയില്‍ സ്റ്റംപ് കടക്കും മുന്‍പേയാണ് റിഷഭ് പന്ത് പന്ത് പിടിച്ചെടുത്തതെന്ന് വ്യക്തമായതോടെ ലിറ്റണ്‍ ദാസ് ക്രീസില്‍ തിരിച്ചെത്തുകയായിരുന്നു.

Story first published: Friday, November 8, 2019, 14:12 [IST]
Other articles published on Nov 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X